മറ്റുള്ളവ

പൊട്ടാസ്യം അപര്യാപ്തത

Potassium Deficiency

അപര്യാപ്തത

ചുരുക്കത്തിൽ

  • ഇലകളുടെ മഞ്ഞപ്പ് അരികുകളിൽ നിന്നും ആരംഭിക്കുന്നു.
  • പ്രധാന സിരകൾ ഇരുണ്ട പച്ചനിറത്തിൽ തന്നെ കാണപ്പെടും.
  • ചുരുണ്ട ഇലകൾ.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

58 വിളകൾ
ബദാം
ആപ്പിൾ
ആപ്രിക്കോട്ട്
വാഴ
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

മുതിര്‍ന്ന ഇലകളിലാണ് ലക്ഷണങ്ങൾ ആദ്യം കാണുന്നതെങ്കിലും അപര്യാപ്തത ഉയർന്നതാണെങ്കിൽ പിന്നീട് തളിരിലകളിലേക്കും വ്യാപിക്കും. ഇലകളുടെ അഗ്രങ്ങളിലും അരികുകളിലും രൂപപ്പെടുന്ന ചെറിയ തോതിലുള്ള ഹരിതഹീനത വഴി പൊട്ടാസ്യത്തിൻ്റെ കുറവ് തിരിച്ചറിയാൻ സാധിക്കും, ഇവയെത്തുടർന്ന് ഇലകളുടെ അഗ്രഭാഗം ഉണങ്ങാനും തുടങ്ങുന്നു. പത്രപാളി ഏറെക്കുറെ വിളറുന്നു, പക്ഷേ പ്രധാനസിരകൾ പച്ചയായി തന്നെ തുടരുന്നു (സിരകൾക്കിടയിലുള്ള ഹരിതഹീനത). പരിഹരിച്ചില്ല എങ്കില്‍, വിളറിയ പാടുകള്‍ ഉണങ്ങി തവിട്ട് നിറത്തിൽ തുകല്‍ നിറത്തിൽ അല്ലെങ്കിൽ ഇരുണ്ട തവിട്ട് നിറത്തിൽ (നെക്രോസിസ്) ഇലയുടെ അഗ്രത്തിൽ നിന്നും മധ്യഭാഗത്തേക്ക് പതിയെ വ്യാപിക്കുന്നു. എന്നിരുന്നാലും പ്രധാനസിരകൾ പച്ചയായി തന്നെ തുടരുന്നു. ഇലകൾ ചുരുണ്ടുപോവുകയും ചുളിവുകൾ വന്ന് അകാലത്തിൽ തന്നെ പൊഴിയുകയും ചെയ്യുന്നു. തളിരിലകൾ ചെറുതായും മങ്ങിയും കാണപ്പെടുകയും കോപ്പയുടെ ആകൃതിയിലായിത്തീരുകയും ചെയ്യുന്നു. പൊട്ടാസ്യത്തിൻ്റെ കുറവുള്ള ചെടികൾ വളർച്ച മുരടിച്ച് മറ്റ് രോഗങ്ങൾക്ക് പെട്ടെന്ന് കീഴ്‌പ്പെടുകയും ജലദൗർബല്യം, ശൈത്യം എന്നിവ വരുമ്പോൾ കൂടുതലായി ക്ലേശിക്കുകയും ചെയ്യുന്നു. ചില അവസരങ്ങളിൽ കായകളും കാര്യമായി തന്നെ വികൃതമാവാറുണ്ട്.

ശുപാർശകൾ

ജൈവ നിയന്ത്രണം

വർഷത്തിൽ ഒരിക്കലെങ്കിലും ചാരമായിട്ടോ സസ്യാവശിഷ്ടങ്ങളായിട്ടോ ജൈവവസ്തുക്കള്‍ മണ്ണില്‍ ചേര്‍ക്കുക. മരത്തടിയുടെ ചാരത്തിലും പൊട്ടാസ്യത്തിൻ്റെ അളവ് കൂടുതലായിട്ടുണ്ട്. അമ്ല സ്വഭാവമുള്ള മണ്ണിൽ കുമ്മായം പ്രയോഗിക്കുന്നത്, പൊട്ടാസ്യത്തെ ശോഷണം കൂടാതെ പിടിച്ചുനിർത്തുന്നു.

രാസ നിയന്ത്രണം

  • പൊട്ടാസ്യം (കെ) അടങ്ങിയ വളങ്ങൾ ഉപയോഗിക്കുക.
  • ഉദാഹരണങ്ങൾ: മ്യൂറേറ്റ് ഓഫ് പൊട്ടാഷ് (എം‌ഒ‌പി), പൊട്ടാസ്യം നൈട്രേറ്റ് (KNO3).
  • താങ്കളുടെ മണ്ണിനും വിളയ്ക്കും ഏറ്റവും മികച്ച ഉൽ‌പ്പന്നവും അളവും അറിയാൻ താങ്കളുടെ കാർഷിക ഉപദേശകനെ സമീപിക്കുക.

കൂടുതൽ ശുപാർശകൾ:

  • താങ്കളുടെ വിള ഉത്പാദനം പരമാവധിയാക്കാന്‍, കാർഷിക സീസൺ ആരംഭിക്കുന്നതിന് മുൻപുതന്നെ ഒരു മണ്ണ് പരിശോധന നടത്താൻ ശുപാർശ ചെയ്യുന്നു.
  • കൃഷിയിടം തയ്യാറാക്കുമ്പോഴും പൂവിടുമ്പോഴും വളങ്ങൾ പ്രയോഗിക്കുന്നതാണ് നല്ലത്.
  • ഇലകളിൽ തളിക്കുന്നതിനേക്കാൾ കൂടുതൽ ഫലപ്രദമായി മണ്ണിലെ വളപ്രയോഗം വഴി ചെടികൾ പൊട്ടാസ്യം ആഗിരണം ചെയ്യുന്നു.

അതിന് എന്താണ് കാരണം

മണ്ണിലെ പൊട്ടാസ്യത്തിൻ്റെ അളവ് കുറവായതുകൊണ്ടോ കൊണ്ടോ ചെടികൾക്ക് ലഭിക്കാത്തത് കൊണ്ടോ അഭാവം സംഭവിക്കാം. കുറഞ്ഞ പി.എച്ച്. മൂല്യം ഉള്ള മണ്ണും അല്ലെങ്കിൽ ജൈവാംശം കുറവുള്ള മണൽ മണ്ണും പോക്ഷകശോഷണത്തിനും ജലദൗർഭല്യത്തിനും സാധ്യത ഉള്ളവയാണ്, അതിനാൽ പ്രശ്നങ്ങളുമുണ്ടാകുന്നു. ഉയര്‍ന്ന ജലസേചനവും മഴയും വേരുപടലങ്ങളിൽ നിന്ന് മൂലകങ്ങളെ ഒഴുക്കികളയുകയും കുറവുകൾക്ക് കാരണമാവുകയും ചെയ്തേക്കാം. ഉയര്‍ന്ന ഊഷ്മാവും വരള്‍ച്ചാ കാലവും ചെടികളിലെ ജലത്തിന്റെയും പോഷകങ്ങളുടെയും വിതരണം തടയുന്നു. ഉയർന്ന തോതിലുള്ള ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയവയും പൊട്ടാസ്യത്തിൻ്റെ അളവ് കുറയാൻ കാരണമാകുന്നു. ജല സംവഹനം, കലകളുടെ ദൃഢത, പരിസ്ഥിതിയുമായുള്ള വാതക കൈമാറ്റം മുതലാവയിൽ പൊട്ടാസ്യത്തിനുള്ള പങ്ക് വലുതാണ്. പൊട്ടാസ്യത്തിൻ്റെ കുറവ് മൂലമുണ്ടാകുന്ന ലക്ഷണങ്ങൾ, പിന്നീട് ചെടികൾക്ക് പൊട്ടാസ്യം നൽകിയാലും മാറില്ല.


പ്രതിരോധ നടപടികൾ

  • അമ്ല സ്വഭാവമോ ക്ഷാര സ്വഭാവമോ കൂടുതലുള്ള മണ്ണ് പലപ്പോഴും സ്ഥൂല, സൂക്ഷ്മ മൂലകങ്ങളുടെ കുറവിന് കാരണമാകാം.
  • പൊട്ടാസ്യം കൂടുതലായി വലിച്ചെടുക്കാൻ ശേഷിയുള്ള വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്യുക.
  • ചെടികള്‍ക്ക് മതിയായ പോഷക വിതരണം ഉറപ്പു വരുത്താന്‍ സന്തുലിതമായ വളപ്രയോഗം ഉറപ്പു വരുത്തണം.
  • മണ്ണില്‍ ജൈവ വസ്തുക്കളായി സസ്യ പുതയോ മൃഗങ്ങളുടെ ചാണകമോ ഉപയോഗിക്കാം.
  • പതിവായി നനയ്ക്കുകയും കൃഷിയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കുകയും ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക