മത്തങ്ങ

ബ്ലോസം എന്‍ഡ് റോട്ട്

Calcium Deficiency Rot

അപര്യാപ്തത

ചുരുക്കത്തിൽ

  • പച്ച കായകളുടെ അടിവശത്ത് തവിട്ടു നിറത്തിലോ ചാര നിറത്തിലോ ഉള്ള പാടുകൾ.
  • ഫലങ്ങളിൽ ആന്തരികമായ കറുത്ത അഴുകല്‍.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മത്തങ്ങ

ലക്ഷണങ്ങൾ

ഫലങ്ങളുടെ താഴ്ഭാഗത്ത്‌ പ്രത്യക്ഷപ്പെടുന്ന ക്രമരഹിതമായ പാടാണ് ബ്ലോസം എന്‍ഡ് റോട്ടിന്‍റെ സവിശേഷത. ഈ പാട് വലിപ്പത്തിലും നിറത്തിലും വ്യത്യസ്തമായിരിക്കും. ആദ്യ ഘട്ടത്തില്‍ ഇത് ഇളം പച്ചയായിരിക്കും. ഫലം മൂപ്പെത്തുന്നതോടെ ഇത് തവിട്ടും കറുപ്പുമാകുന്നു. ഫലകോശങ്ങളുടെ ഈട് നഷ്ടപ്പെട്ട്, കുഴിയുകയും അഗ്രഭാഗം പരന്ന രൂപം ആകുകയും ചെയ്യുന്നു. ബാഹ്യ ലക്ഷണങ്ങള്‍ ഇല്ലാതെയും നേരിയ ലക്ഷണത്തോടെയും ആന്തരികമായ കറുത്ത അഴുകല്‍ ഫലങ്ങളില്‍ വികസിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

കാത്സ്യ സമ്പുഷ്ട വസ്തുക്കളായ ചുണ്ണാമ്പ് കല്ല്‌ , ബസാള്‍ട്ട് പൊടി, കുമ്മായം, ഡോലമൈറ്റ്, ജിപ്സം, ലൈം സ്ലാഗ് എന്നിവ മണ്ണില്‍ പ്രയോഗിക്കുക .

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ ചികിത്സകള്‍ക്കൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന ഒരു സംയോജിത സമീപനം പരിഗണിക്കുക. അടിയന്തിര നടപടിയായി കാല്‍സ്യം ക്ലോറൈഡ് ഇലകളില്‍ തളിക്കാം പക്ഷേ കൂടിയ അളവില്‍ പതിവായി തളിക്കരുത്.

അതിന് എന്താണ് കാരണം

ഫലകോശങ്ങളില്‍ കാല്‍സ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്ന ജീവശാസ്ത്രപരമായ രോഗമാണ് ബ്ലോസം എന്ഡ് റോട്ട്. കീടങ്ങളോ മറ്റു രോഗാണുക്കളോ ഇതിനു കാരണമാകുന്നില്ല. കോശങ്ങള്‍ക്ക് ശക്തിയും ദൃഡതയും വര്‍ദ്ധിപ്പിക്കുന്നത് കാല്‍സ്യമാണ്. മണ്ണില്‍ ഈ പോഷകം ലഭ്യമല്ലാത്തത് മൂലമോ അത് ആഗിരണം ചെയ്ത് ഫലങ്ങളിലേക്ക് വിതരണം ചെയ്യാനുള്ള ചെടിയുടെ കഴിവില്ലായ്മ മൂലമോ ആണ് കാല്‍സ്യത്തിന്റെ അപര്യാപ്തത ഉണ്ടാകുന്നത്. ഇത് കോശഘടനയുടെ നാശത്തിലേക്ക് നയിക്കുകയും ഇരുണ്ട, കുഴിഞ്ഞ ഭാഗങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ക്രമം തെറ്റിയ ജലസേചനമോ വേരുകളുടെ കേടുപാടുകളോ കാല്‍സ്യം അപര്യാപ്തതയ്ക്ക് കാരണമാകാം.


പ്രതിരോധ നടപടികൾ

  • മണ്ണിന്റെ പി.എച്ച് നിരക്കുകള്‍ ക്രമീകരിക്കുക, ഉദാഹരണത്തിന് കുമ്മായത്തിലൂടെ.
  • മണ്ണിന്‍റെ ഈര്‍പ്പം സംരക്ഷിക്കാന്‍ പുത ഉപയോഗിക്കുക.
  • ആഴത്തിലുള്ള കൃഷി പരിപാലനത്തിലൂടെ വേരുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കുക.
  • നൈട്രജന്‍ കുറവും കാത്സ്യ സമ്പുഷ്ടവുമായ വളപ്രയോഗം ഉറപ്പു വരുത്തുക.
  • വരള്‍ച്ചാ കാലങ്ങളില്‍ ജലസേചനം പതിവായി നടത്തണം.
  • അധിക നന ഒഴിവാക്കുകയും കൃഷിയിടത്തില്‍ മികച്ച നീര്‍വാര്‍ച്ച ഉറപ്പു വരുത്തുകയും ചെയ്യണം.
  • അമോണിയം രൂപത്തില്‍ നല്‍കാതെ നൈട്രേറ്റ് രൂപത്തില്‍ നൈട്രജന്‍ നല്‍കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക