Deporaus marginatus
പ്രാണി
പ്രായപൂർത്തിയായ വണ്ടുകൾ ഇളം ഇലകളുടെ പ്രതലം ആഹരിക്കുന്നു, തന്മൂലം ഇലകള്‍ തവിട്ടുനിറമാവുകയും ചുരുളുകയും ചെയ്യുന്നു. വണ്ടുകളാൽ ബാധിക്കപ്പെട്ട ചെടികൾക്ക് ദൂരെ നിന്ന് കാണാവുന്ന വിധത്തിൽ ഉരിഞ്ഞു പോയ നാമ്പുകൾ ഉണ്ടാകും. ഇളം ഇലത്തുണ്ടുകൾ പലപ്പോഴും മരത്തിനടിയിൽ കാണാം. ശരത്കാല നാമ്പുകളുടെ കേടുപാടുകൾ മൂലകാണ്ഡത്തിൻ്റെ വികസനത്തിൽ ഗണ്യമായ കാലതാമസമുണ്ടാക്കുകയും പുതിയ ഗ്രാഫ്റ്റുകളുടെ വിജയ നിരക്ക് കുറയുകയും ചെയ്യുന്നു. തൽഫലമായി, ബാധിക്കപ്പെട്ട നാമ്പുകൾ കായകൾ ശരിയായി വികസിപ്പിക്കാൻ പാടുപെടുന്നു, ഇത് ആത്യന്തികമായി തോട്ടത്തിൻ്റെ മൊത്തത്തിലുള്ള വിളവ് കുറയ്ക്കുന്നു.
മാവിലെ ഇലവെട്ടി വണ്ടിനെ നിയന്ത്രിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ പ്രതിരോധ നടപടികളും, മികച്ച വിള പരിപാലന നടപടികളും മാത്രമാണ്.
ഡെൽറ്റാമെത്രിൻ, ഫെൻവാലറേറ്റ് തുടങ്ങിയ കീടനാശിനികൾ പ്രാദേശിക ചട്ടങ്ങൾ അനുസരിച്ച് വണ്ടുകളുടെ ആക്രമണത്തിൽ നിന്ന് ഇളം നാമ്പുകളെ സംരക്ഷിക്കാൻ ഉപയോഗിക്കാം. ഇളം ഇലകൾ ചെറുതായിരിക്കുമ്പോൾ, ഇലകളും നാമ്പുകളും സംരക്ഷിക്കാൻ കീടനാശിനികൾ തളിക്കുന്നത് നല്ലതാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയും മാവിന്റെ വലിയ ഉയരവും ഈ സ്പ്രേകളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് അറിയുക. ഈ വണ്ടുകൾ മികച്ച രീതിയിൽ പറക്കാൻ കഴിവുള്ളവയാണ്, പലപ്പോഴും മഴ പെയ്ത് കീടനാശിനി ഒഴുകിപ്പോയശേഷം അവ തിരിച്ചെത്തും, അതിനാൽ തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്. കീടനാശിനികളോ ഏതെങ്കിലും രാസ ഉൽപന്നങ്ങളോ ഉപയോഗിക്കുമ്പോൾ, കണ്ണിന് ഉള്‍പ്പെടെ സംരക്ഷണം നല്‍കുന്ന സംരക്ഷണ വസ്ത്രങ്ങൾ ധരിക്കേണ്ടത് പ്രധാനമാണ്, കൂടാതെ ലേബൽ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും വേണം. രാജ്യത്തിനനുസരിച്ച് നിയന്ത്രണങ്ങൾ വ്യത്യാസപ്പെടുന്നു, അതിനാൽ നിങ്ങളുടെ പ്രദേത്തെ നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ നിര്‍ബന്ധമായും പാലിക്കുക. ഇത് സുരക്ഷ ഉറപ്പുനൽകുകയും വിജയകരമായ പ്രയോഗത്തിന്റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, മ്യാൻമർ, തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂർ എന്നിവ ഉൾപ്പെടുന്ന ട്രോപ്പിക്കൽ ഏഷ്യയാണ് മാവിലെ ഇലവെട്ടി വണ്ടിന്റെ ജന്മദേശം. മാവിലെ ഇലവെട്ടി വണ്ട്, പുതുതായി തളിർത്തുവരുന്ന മാവിലകളെ നശിപ്പിക്കുന്ന വിനാശകാരിയായ കീടമാണ്. പ്രായപൂർത്തിയായ പെൺ വണ്ടുകൾ ഇളം ഇലകളിൽ മുട്ടയിടുകയും പിന്നീട് അവയെ വെട്ടിമാറ്റുകയും ചെയ്യുന്നു, ഈ ഇലകൾ നിലത്തു വീഴുന്നു. ലാർവകൾ ഏകദേശം പതിനൊന്ന് ദിവസങ്ങൾക്ക് ശേഷം, കൊഴിഞ്ഞ ഇലകൾ ഉപേക്ഷിച്ച് മണ്ണിൽ മുതിർന്നവരായി വളരും. ഈ മുതിർന്ന കീടങ്ങൾ പുറത്തുവരികയും, അവയുടെ ജീവിതചക്രം വീണ്ടും ആരംഭിക്കുകയും ചെയ്യും.