Ascia monuste
പ്രാണി
ചെടിയുടെ ഇലകളിൽ കീടങ്ങൾ ആഹരിക്കുന്നതുമൂലം കേടുപാടുകൾ സംഭവിക്കുന്നതാണ് ബാധിപ്പിന്റെ വ്യക്തമായ അടയാളം. ഗ്രേറ്റ് സതേൺ വൈറ്റ് ബട്ടർഫ്ലൈയുടെ പുഴുക്കളാണ് കേടുപാടുകൾ വരുത്തുന്നത്. സാധാരണയായി അവ ഇലകളുടെ അരികുകൾ ഭക്ഷിക്കുന്നു, പുറം ഭാഗങ്ങളിൽ നിന്ന് ആരംഭിച്ച് അകത്തേക്ക് നീങ്ങുന്നു. ഇത്തരത്തിലുള്ള ആഹരിപ്പ് പലപ്പോഴും ഇലകളുടെ അരികുകളിൽ സമാനമല്ലാത്ത ദ്വാരങ്ങൾ സൃഷ്ടിക്കുന്നു. പുഴുക്കള്‍ക്ക് തറനിരപ്പിന് മുകളിലുള്ള മുഴുവൻ സസ്യഭാഗങ്ങളും തിന്നാൻ കഴിവുണ്ട്. ക്രൂസിഫറസ് പച്ചക്കറികൾ (കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി) ആഹരിക്കുന്നവയാണ് അവ. ഇലകളുടെ മുകൾ ഭാഗത്ത് മുട്ടകളുടെ കൂട്ടങ്ങളും പുഴുക്കൾ കൂട്ടമായി ആഹരിക്കുന്നതും ശ്രദ്ധിക്കുക. നിങ്ങൾക്ക് കൃഷിയിടത്തിലും മുതിർന്ന ശലഭങ്ങളെ കാണാന്‍ കഴിയും.
മനുഷ്യർക്കും, ഉപകാരപ്രദമായ പ്രാണികൾക്കും സുരക്ഷിതമായിരിക്കുകയും കാബേജ് പുഴുക്കളുടെ ലാർവകളെ ലക്ഷ്യമാക്കി അവയെ മാത്രം നശിപ്പിക്കുന്ന പ്രകൃതിദത്ത കീടനാശിനിയായ ബാസിലസ് തുറിൻജെൻസിസ് (ബിടി) സ്പ്രേ ഉപയോഗിക്കുന്നത് പരിഗണിക്കുക. വേപ്പിൻ മരത്തിൽ നിന്ന് ഉല്‍പാദിപ്പിക്കുന്ന വേപ്പെണ്ണ സ്പ്രേ പ്രകൃതിദത്തമായ ഒരു കീടനാശിനിയായും പ്രതിരോധ വസ്തുവായും പ്രയോഗിക്കുക.
ജൈവ/പരിസ്ഥിതി സൗഹൃദ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളുമായി ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. പഠനങ്ങൾ മനുസരിച്ച്, ഇനിപ്പറയുന്ന മിക്ക കീടനാശിനികളും അസ്കിയ മോണസ്റ്റെ കാര്യക്ഷമമായി നിയന്ത്രിക്കുന്നു, പക്ഷേ അവയെല്ലാം പ്രകൃതിദത്ത ശത്രുക്കൾക്ക് സുരക്ഷിതമല്ല: ക്ലോറൻട്രാനിലിപ്രോൾ, സയൻട്രാനിലിപ്രോൾ, ഇൻഡോക്സകാർബ്, സ്പിനോസാഡ്, ക്ലോർഫെനാപൈർ, മാലത്തിയോൺ എന്നിവ. കൂടാതെ, കീടനാശിനികളുടെ ഉപയോഗം കീടങ്ങളിൽ പ്രതിരോധ വികസനത്തിന് കാരണമായേക്കാം, കാലക്രമേണ കീടങ്ങളിൽ കീടനാശിനികളുടെ സ്വാധീനം കുറയുന്നു.
അസിയ മോണസ്റ്റെ എന്നകീടങ്ങളുടെ പുഴുക്കളാണ് കേടുപാടുകൾക്ക് കാരണം. ക്രൂസിഫറസ് വിളകളിൽ കാര്യമായ നഷ്ടം വരുത്തുന്ന വളരെ ദോഷകരമായ കീടമാണിത്. പ്രായപൂർത്തിയായ പെൺകീടങ്ങൾ ഇലകളുടെ മുകൾഭാഗത്ത് മഞ്ഞനിറത്തിലുള്ള അച്ചുതണ്ടിന്റെ ആകൃതിയിലുള്ള മുട്ടകൾ ഇടുന്നു. നവംബര്‍, മെയ് മാസങ്ങള്‍ക്കു ഇടയിലാണ് ഇത് സംഭവിക്കുന്നത്, ഈ സമയം ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഊഷ്മളമായതും മഴയുള്ളതുമായ കാലാവസ്ഥ ആണ്. പുഴുക്കൾ ചാരനിറത്തിലുള്ള വരകളോടുകൂടിയ മഞ്ഞനിറമുള്ളവയാണ്. അവയുടെ ശരീരത്തില്‍ നീളെ വരകൾ കടന്നുപോകുന്നു, അവയ്ക്ക് ചെറിയ കറുത്ത പാടുകൾ ഉണ്ട്. പ്രായപൂർത്തിയായ ശലഭങ്ങൾ വെളുത്തതും (ആൺ) ഇരുണ്ട വെള്ള മുതൽ ചാരനിറം (പെൺ) വരെയുമാണ്. മുതിർന്നവ ഏകദേശം 19 ദിവസം ജീവിക്കുന്നു. ഭക്ഷണം, ഇണകൾ, പ്രായപൂർത്തിയാകാത്തവർക്ക് വളരാനുള്ള നല്ല സാഹചര്യങ്ങൾ എന്നിവയ്ക്കായി അവ ദീർഘദൂരം സഞ്ചരിക്കും. ഈ കീടങ്ങൾ 16 മുതൽ 35 ഡിഗ്രി സെൽഷ്യസ് വരെ താപനിലയുള്ള ഈർപ്പമുള്ളതും ചൂടുള്ളതുമായ സാഹചര്യങ്ങളിൽ മികച്ച അതിജീവനം നടത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എങ്കിലും തണുത്ത കാലാവസ്ഥയും കനത്ത മഴയും അവയ്ക്ക് അതിജീവിക്കാൻ ബുദ്ധിമുട്ടാണ്.