വെള്ളരിക്ക

കുക്കുർബിറ്റ് സ്റ്റിങ്ക് ബഗ്ഗ്‌

Coridius janus

പ്രാണി

ചുരുക്കത്തിൽ

  • ഇലകളുടെ മഞ്ഞപ്പ്.
  • കായകളിലും തണ്ടുകളിലും ചെറിയ കുഴിഞ്ഞ ഭാഗങ്ങൾ.
  • ചെടിയുടെ വളർച്ചക്കുറവ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

5 വിളകൾ
പാവയ്ക്ക
വെള്ളരിക്ക
മത്തങ്ങ
മത്തങ്ങ
കൂടുതൽ

വെള്ളരിക്ക

ലക്ഷണങ്ങൾ

ഇളംപ്രായത്തിലുള്ളവയും മുതിർന്നവയുമായ സ്റ്റിങ്ക് ബഗ്ഗുകൾ ചെടിയുടെ നീര് വലിച്ചെടുക്കുന്നത് വിളകൾക്ക് പ്രശ്‌നമുണ്ടാക്കും. അവ ആഹരിക്കുന്ന സ്ഥലത്തെ ആശ്രയിച്ച്, കാണ്ഡത്തിലും കായകളിലും ഇലകളിലും ചെറിയ കുഴിഞ്ഞ ഭാഗങ്ങളും മഞ്ഞനിറവും ഉണ്ടാക്കുന്നു. ചെടികളുടെ മൊത്തത്തിലുള്ള വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു. വിളവ് കുറയുന്നു. സ്റ്റിങ്ക് ബഗ്ഗുകളുടെ പെരുപ്പം വലിയ സംഖ്യയിലാണെങ്കിൽ, അവ ചെറിയ ചെടികളുടെ വളർച്ചയ്ക്കും, പുതിയ അതിലോലമായ ചെടി വളർച്ചയ്ക്കും വലിയ ഭീഷണിയാകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ പ്രാണികള്‍ക്ക് സ്വാഭാവിക ശത്രുക്കളുണ്ട്, പക്ഷേ അത് പുറപ്പെടുവിക്കുന്ന ശക്തമായ മണം വേട്ടക്കാർക്കെതിരായ ശക്തമായ പ്രതിരോധമാണ്. സുഗന്ധയെണ്ണ മിശ്രിതങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രകൃതിദത്ത പൈറെത്രിനുകളോടൊപ്പം ചേർത്ത് തളിക്കുക അല്ലെങ്കിൽ വേപ്പെണ്ണ തളിക്കുക. കെമിക്കൽ കൺട്രോൾ വിഭാഗത്തിലെ അതേ തത്വങ്ങൾ മനസ്സിൽ വയ്ക്കുക. രോഗലക്ഷണങ്ങൾക്കായി നിങ്ങളുടെ വിളകൾ നിരീക്ഷിക്കുകയും പ്രാണികളും മുട്ടകളും ഉണ്ടെങ്കില്‍ നീക്കം ചെയ്യുന്നതിനൊപ്പം ഈ സ്പ്രേ രീതിയും സംയോജിപ്പിക്കുക.

രാസ നിയന്ത്രണം

കൂടുതൽ പരിസ്ഥിതി സൌഹൃദ പരിചരണ രീതികൾക്കൊപ്പം പ്രതിരോധ നടപടികളോടും കൂടിയ ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. കീടങ്ങളുടെ പെരുപ്പം കൂടുതലാണെങ്കിൽ, നിങ്ങളുടെ പ്രദേശത്ത് ഇതിനായി ഉപയോഗിയ്ക്കുന്ന നിയന്ത്രിത കീടനാശിനികൾ സ്പ്രേ ചെയ്യുക. മുതിർന്ന കീടങ്ങൾ സജീവമായിരിക്കുമ്പോൾ രാവിലെ തളിക്കുക, കൂടാതെ സ്പ്രേകൾ വേരുകളിലേക്കും ഇലകളുടെ അടിവശത്തേക്കും എത്തിക്കുക. നിങ്ങൾ ഇല പുത ഉപയോഗിക്കുകയാണെങ്കിൽ, മറഞ്ഞിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് പ്രാണികളെ പുറത്തെത്തിക്കാനും, അവയുടെ മുകളിൽ കീടനാശിനി തളിക്കാനും നിങ്ങളുടെ പുതയിൽ വെള്ളം തളിക്കുക.

അതിന് എന്താണ് കാരണം

കോറിഡിയസ് ജാനസ് എന്ന സ്റ്റിങ്ക് ബഗ്ഗുകളാണ് കേടുപാടുകൾക്ക് കാരണം. കുക്കുർബിറ്റ് കുടുംബത്തിലെ ചെടികളിലാണ് ഈ പ്രാണി പ്രധാനമായും കാണപ്പെടുന്നത്. ചെടികളുടെ അവശിഷ്ടങ്ങളിലും കളകൾക്കിടയിലും പ്രായപൂർത്തിയായ കീടങ്ങൾ ശീതകാലം അതിജീവിക്കുന്നു. ഓരോ പെൺകീടങ്ങളും ഇലകളിലോ തണ്ടുകളിലോ ആതിഥേയ സസ്യങ്ങളുടെ മറ്റ് ഭാഗങ്ങളിലോ 100 മുട്ടകൾ വരെ നിക്ഷേപിക്കും. മുതിർന്ന കീടങ്ങൾ പറക്കുകയില്ല, അവയ്ക്ക് കറുത്ത തലയും ഓറഞ്ച് നിറമുള്ള ശരീരവും കറുത്ത ചിറകുകളുമുണ്ട്. കീടങ്ങൾ ഇലകൾ കൊണ്ടുള്ള പുതയിൽ ഒളിഞ്ഞിരിക്കുന്നു. രാവിലെയും വൈകുന്നേരവും അവ സജീവമാണ്, എന്നാൽ പകൽ സമയത്ത്, അവ ഇലകൾക്കടിയിൽ അഭയം പ്രാപിക്കുന്നു.


പ്രതിരോധ നടപടികൾ

  • കൃഷി സീസണിൽ കുക്കുർബിറ്റുകൾക്ക് ചുറ്റും ഇലകൾ ഉപയോഗിച്ച് പുതയിടുന്നത് ഒഴിവാക്കുക, കാരണം ഇത് സ്ക്വാഷ് ബഗ്ഗുകൾക്ക് ഒളിക്കാൻ ഇടം നൽകുന്നു.
  • പ്രാണികളെയും അവയുടെ മുട്ടയേയും കണ്ടെത്തി യാന്ത്രികമായി നീക്കം ചെയ്താൽ ധാരാളം നാശനഷ്ടങ്ങൾ ഒഴിവാക്കാനാകുമെന്നതിനാൽ നിങ്ങളുടെ കൃഷിയിടം നിരീക്ഷിക്കുക.
  • മുൻ വർഷങ്ങളിൽ സ്റ്റിങ്ക് ബഗ്ഗുകളാൽ നാശനഷ്ടങ്ങൾ ഉണ്ടായ കൃഷിയിടത്തിലെ ഭാഗങ്ങൾ ശ്രദ്ധിക്കുക.
  • നിങ്ങൾ മുതിർന്നകീടങ്ങളെയോ ഇളംകീടങ്ങളെയോ മുട്ടകളോ കണ്ടുകഴിഞ്ഞാൽ, അവ നിങ്ങളുടെ കൈകളാല്‍ നീക്കം ചെയ്ത് ചതച്ച് നശിപ്പിക്കുക.
  • അവയെ ചതയ്ക്കുമ്പോൾ ദുർഗന്ധം വമിക്കുന്നതിനാല്‍ എല്ലായ്‌പ്പോഴും കയ്യുറകൾ ധരിക്കുക.
  • നിങ്ങളുടെ കൃഷിയിടം വിള അവശിഷ്ടങ്ങളിൽ നിന്നും വൃത്തിയായി സൂക്ഷിക്കുക, അത് ശൈത്യകാലത്ത് കീടങ്ങൾ ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങളായി പ്രവർത്തിക്കും.
  • വിളവെടുപ്പിനുശേഷം നിങ്ങളുടെ മണ്ണ് നന്നായി ഉഴുതുമറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക