മാമ്പഴം

ബ്ലൂ സ്ട്രൈപ്പ്ഡ് നെറ്റിൽ ഗ്രബ്

Parasa lepida

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇലകളിൽ കീടങ്ങൾ ആഹരിച്ചതുമൂലമുള്ള ദ്വാരങ്ങൾ.
  • കീടങ്ങളുടെ തീറ്റ കാരണം ഇലകൾ മുഴുവൻ നഷ്ടപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

4 വിളകൾ
വാഴ
കാപ്പി
മാമ്പഴം
കപ്പക്കിഴങ്ങ്

മാമ്പഴം

ലക്ഷണങ്ങൾ

പുഴുക്കൾ ഇളം പ്രായമായിരിക്കുമ്പോൾ ഇലയുടെ അടിഭാഗം ഭക്ഷിക്കും. തുടക്കത്തിൽ മുട്ടകൾ ഇടുന്ന ഇലകളുടെ അഗ്രഭാഗത്തിൽ നിന്നാണ് പലപ്പോഴും കേടുപാടുകൾ ആരംഭിക്കുന്നത്. അവ പിന്നീട് ഇലയുടെ അരികുകളിലേക്ക് നീങ്ങുകയും കീടങ്ങൾ ധാരാളം ഭക്ഷിക്കുകയും ചെയ്യുന്നു. കീടങ്ങൾ വളരുന്തോറും ഇലയുടെ അഗ്രത്തിൽ തുടങ്ങി ഇലയുടെ മധ്യഭാഗം മാത്രം ദൃശ്യമായ അടയാളങ്ങളോടെ അവശേഷിപ്പിച്ച് ഇല മുഴുവനായും ഭക്ഷിക്കുന്നു. തൽഫലമായി, ചെടികൾക്ക് ശരിയായി പ്രകാശസംശ്ലേഷണം നടത്താൻ കഴിയില്ല, ഇത് വിളകളിൽ വിളവ് കുറയുന്നതിന് കാരണമാകുന്നു. ആക്രമിക്കപ്പെട്ട ചെടിയിൽ കായ്കൾ ഉണ്ടെങ്കിൽ അവ മൂപ്പെത്തുന്നതിനുമുമ്പ് കൊഴിഞ്ഞുപോകും. പുഴുക്കൾ കൂട്ടമായി ആഹരിക്കുന്നത് കാണാം. പുഴുക്കളുടെ വിസർജ്ജനം (ഫ്രാസ്) ദൃശ്യമായിരിക്കും.

Recommendations

ജൈവ നിയന്ത്രണം

രാസവസ്തുക്കൾ ഇല്ലാതെ കീടങ്ങളെ നിയന്ത്രിക്കുന്നതിന്, ബാധിക്കപ്പെട്ട ചെടികളിൽ നിന്ന് പുഴുക്കളെ കൈകളാല്‍ നീക്കം ചെയ്യുക. നേരിട്ട് സ്പർശിക്കാതെ, ഒരു ജോടി ചെറുചവണകൾ അല്ലെങ്കിൽ ഒരു ടേപ്പ് ഉപയോഗിച്ച് ഇത് ചെയ്യണം. പ്രായപൂർത്തിയായ ശലഭങ്ങളെ കുടുക്കാനും ശേഖരിക്കാനും പ്രകാശ കെണികൾ സ്ഥാപിക്കാം. കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഒരു ഹെക്ടറിന് ഏകദേശം 5 പ്രകാശകെണികൾ സ്ഥാപിക്കാവുന്നതാണ്.

രാസ നിയന്ത്രണം

നിങ്ങളുടെ പ്രത്യേക സാഹചര്യത്തിന് അനുയോജ്യമായ കീടനാശിനി തിരഞ്ഞെടുക്കുക, ലേബലിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പിന്തുടരുക, പ്രയോഗിക്കുമ്പോൾ സംരക്ഷണ വസ്ത്രങ്ങളും കയ്യുറകളും ധരിക്കുക. വലിയ കീടബാധയുള്ള സ്ഥലങ്ങളിൽ മാത്രം തളിക്കുക. കാർബറിൽ, ഡൈക്ലോർവോസ്, എൻഡോസൾഫാൻ എന്നിവ കീടങ്ങളെ നിയന്ത്രിക്കുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതിന് എന്താണ് കാരണം

ബ്ലൂ സ്ട്രൈപ്പ്ഡ് നെറ്റിൽ ഗ്രബ്ബാണ് കേടുപാടുകൾക്ക് കാരണം. അവ ഭൂരിഭാഗവും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നവയാണ്, ഇവ വര്‍ഷം മുഴുവനും കണ്ടേക്കാം. ഈ ശലഭം അവയുടെ ജീവിത ചക്രത്തിൽ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ചെടികളുടെ ഇലകളിൽ നിക്ഷേപിക്കുന്ന മുട്ടകളിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. വിരിഞ്ഞു കഴിഞ്ഞാൽ, ഇളം പുഴുക്കൾ ഇലകൾ തിന്നാൻ തുടങ്ങും. വളർച്ചയുടെ സമയത്ത്, അവ അവയുടെ ചർമ്മം പലതവണ പുതിയതുമായി മാറ്റിസ്ഥാപിക്കപ്പെടുന്നു. ഒടുവിൽ, അവർ തങ്ങൾക്ക് ചുറ്റും ഒരു കൊക്കൂൺ ഉണ്ടാക്കുകയും സമാധിഘട്ടത്തിലേക്ക് കടക്കുകയും ചെയ്യും. ഒരു കാലയളവിനു ശേഷം, മുതിർന്ന ശലഭങ്ങൾ കൊക്കൂണുകളിൽ നിന്ന് പുറത്തുവരുകയും വീണ്ടും അവയുടെ ജീവിതചക്രം ആരംഭിക്കുകയും ചെയ്യും. ഈ പ്രാണിയുടെ പുഴുക്കൾക്ക് മൂന്ന് ഇളം നീല വരകളുള്ള പച്ച ശരീരമുണ്ട്, 3-4 സെന്റിമീറ്റർ നീളത്തിൽ ഇവ വളരുന്നു. കൊക്കൂണുകൾ പട്ടിൽ പൊതിഞ്ഞ കടുപ്പമുള്ള കടലാസു തോടില്‍ പൊതിഞ്ഞ വലിയ വിത്തുകൾ പോലെയാണ് കാണപ്പെടുന്നത്. പെൺ, ആൺ ശലഭങ്ങൾക്ക് സമാനമായ വർണ്ണ മാതൃക ഉണ്ട്. മഞ്ഞ കലർന്ന പച്ച തല, ചുവപ്പ് കലർന്ന തവിട്ട് നിറമുള്ള ശരീരം, കടും ചുവപ്പ്-തവിട്ട് നിറമുള്ള കാലുകൾ, ചിറകിന്റെ പുറം ഭാഗത്ത് തവിട്ട് നിറമുള്ള അരികുകൾ എന്നിവ ഉണ്ട്.


പ്രതിരോധ നടപടികൾ

  • കീടങ്ങളുടെ ആക്രമണം തുടക്കത്തിൽ ഒരു പ്രദേശത്ത് മാത്രമായി പരിമിതമായിരിക്കും.
  • പുഴുക്കളെ കൈകളാല്‍ ശേഖരിച്ച് നശിപ്പിക്കാം.
  • അതേ പ്രദേശത്തുള്ള കൊക്കൂണുകൾ കണ്ടെത്തി അവയും നശിപ്പിക്കുക.
  • മരത്തിന്റെ തടിയിലും ഇലകളിലും നിലത്തും പരിശോധിക്കുക.
  • കൊക്കൂണുകൾ സാധാരണയായി വശങ്ങളിലാണ് കാണപ്പെടുന്നത്.
  • ശുചിത്വമുള്ള, അംഗീകൃത വിതരണക്കാരിൽ നിന്നും, സാക്ഷ്യപ്പെടുത്തിയ നടീൽ വസ്തുക്കൾ വാങ്ങുക.
  • ബ്ലൂ സ്ട്രൈപ്പ്ഡ് നെറ്റിൽ ഗ്രബ് മുട്ടകളോ ലാർവകളോ ബാധിക്കപ്പെട്ട സസ്യ ഭാഗങ്ങളിലൂടെ പുതിയ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക