Lymantriinae
പ്രാണി
പുഴുക്കൾ സസ്യങ്ങളുടെ ഇലവിതാനം ചവച്ചരച്ച്, ചെടികൾക്ക് വെട്ടിമാറ്റിയതുപോലുള്ള രൂപം നൽകുന്നു. അവ പലതരം വിളകളും മരങ്ങളും ഭക്ഷിക്കുന്നു. ലാർവകളുടെ പെരുപ്പം ഇലപൊഴിയലിന് കാരണമാകും. ലാർവകൾ ഇളം കായകളില്‍ നിന്ന് ചെറിയ ഭാഗം കടിച്ചെടുത്തേക്കാം, ഇത് പഴങ്ങളുടെ നിറം മാറാനും തൊലി പരുക്കനാകാനും കാരണമാകും.
ബാസിലസ് തുറിൻജിയെൻസിസ് ഉപയോഗിച്ച് ടസോക്ക് ശലഭങ്ങളെ അകറ്റാൻ കഴിയും, പ്രത്യേകിച്ചും അവ ചെറുപ്പമായിരിക്കുമ്പോൾ. തളിച്ച ഇലകൾ തിന്നുന്ന പുഴുക്കളെ മാത്രമേ ബിടി കൊല്ലുകയുള്ളൂ, പ്രയോഗത്തിനു ശേഷമുള്ള ആയുസ്സ് കുറവായതിനാൽ 7 മുതൽ 10 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ പ്രയോഗം ശുപാർശ ചെയ്യുന്നു. സ്പൈനോസാഡും ഫലപ്രദമാണ്, പക്ഷേ തേനീച്ചകളെയും പ്രകൃതി ശത്രുക്കളെയും ദോഷകരമായി ബാധിക്കും. ഉണങ്ങിയതിനുശേഷം മണിക്കൂറുകളോളം തേനീച്ചകൾക്ക് ഇത് വിഷമാണ്. സ്പൈനോസാഡ് പൂവിട്ട ചെടികളിൽ പ്രയോഗിക്കാൻ പാടില്ല.
ടസോക്ക് ശലഭങ്ങളെ സാധാരണഗതിയിൽ നിയന്ത്രിക്കുന്നത് സ്വാഭാവിക ശത്രുക്കളാണ്, അതിനാൽ ചെടികൾ ചെറുതായിരിക്കുകയും വളർച്ചയിൽ പ്രശ്നങ്ങൾ കാണിക്കുകയും ചെയ്യുന്നില്ലെങ്കിൽ കീടനാശിനികളുടെ ഉപയോഗം സാധാരണയായി ആവശ്യമില്ല. കനത്ത ഇലപൊഴിയൽ ഉണ്ടെങ്കിൽ, രാസ നിയന്ത്രണം മാത്രമായിരിക്കും പരിഹാരം. താങ്കളുടെ പ്രദേശത്ത് ഏത് തരത്തിലുള്ള കീടനാശിനികളാണ് ഈ ഉപയോഗത്തിന് അനുവദിച്ചിരിക്കുന്നതെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണ്. ക്ലോറൻട്രാനിലിപ്രോൾ, മെത്തോക്സിഫെനോസൈഡ്, ഫോസ്മെറ്റ് എന്നിവ ടസോക്ക് ശലഭങ്ങളെ നിയന്ത്രിക്കുന്നതിന് പരാമർശിച്ചിട്ടുള്ള ചില സജീവ ചേരുവകളിൽ ഉൾപ്പെടുന്നു. വസന്തകാലത്തുള്ള മറ്റ് കാറ്റർപില്ലർ പ്രശ്നങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന സ്പ്രേകൾ ടസോക്ക് ശലഭങ്ങളെയും നിയന്ത്രിക്കും.
പ്രധാനമായും ഓർഗിയ, ഡാസിച്ചിറ, യൂപ്രോക്ടിസ് ഇനങ്ങളിൽപ്പെട്ട ടസോക്ക് ശലഭങ്ങൾ ലോകമെമ്പാടുമുള്ള സസ്യങ്ങളിൽ കേടുപാടുകൾക്ക് കാരണമാകുന്നു. പ്രായപൂർത്തിയായ ശലഭങ്ങൾക്ക് ദേഹമാസകലം രോമമുണ്ട്, അവയുടെ നിറം തവിട്ട്, ചാരനിറം അല്ലെങ്കിൽ വെള്ള ആയിരിക്കും. ടസോക്ക് ശലഭം അതിന്റെ ജീവിതചക്രത്തിൽ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ശരത്കാലത്ത് ശലഭങ്ങൾ കൂട്ടത്തോടെ മുട്ടകൾ ഇടുന്നു, അടുത്ത വസന്തകാലം വരെ മുട്ടകൾ അതിജീവിക്കും. കാലാവസ്ഥ ചൂടുപിടിക്കുമ്പോൾ, മുട്ടകൾ വിരിഞ്ഞ് ഇളം പുഴുക്കൾ പുറത്തുവരുന്നു. പുഴുക്കൾ വിളകളുടെയും മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ഇലകൾ ഭക്ഷിക്കാൻ തുടങ്ങുന്നു, ആഹരിച്ച് അവ വളരുന്നു. അവ വളരുന്തോറും, അവയുടെ രോമങ്ങളുടെ സ്വഭാവസവിശേഷതകൾ വികസിക്കുന്നു, അങ്ങനെ അത് ടസോക്ക് ശലഭത്തിന്റെ പേരിനെ അന്വർത്ഥമാക്കുന്നു. ഏതാനും ആഴ്ചകൾ ഭക്ഷിച്ച ശേഷം, പുഴുക്കൾ ഒരു കൊക്കൂൺ നിര്‍മ്മിക്കും. കൊക്കൂണിൽ, പുഴുക്കൾ പ്രായപൂർത്തിയായ ശലഭമായി മാറുന്നു. പ്രായപൂർത്തിയായ ശലഭം കൊക്കൂണിൽ നിന്നും പുറത്തുവരികയും ഇണചേരുകയും ചെയ്യും, പെൺകീടങ്ങൾ വീണ്ടും അവയുടെ ജീവിതചക്രം ആരംഭിക്കാൻ മുട്ടയിടും. പെൺകീടങ്ങൾക്ക് പറക്കാൻ കഴിയാത്തതിനാൽ പ്രാദേശിക പ്രദേശങ്ങളിൽ പുഴുക്കളുടെ എണ്ണം വർദ്ധിക്കുന്നു.