Megacopta cribraria
പ്രാണി
ഇരുണ്ട പാടുകളുള്ള ചെറിയ, അണ്ഡാകൃതിയിലുള്ള, ഇളം തവിട്ട് നിറത്തിലുള്ള പ്രാണികളെ കാണാം. ചെടികളുടെ തണ്ടിൽ വണ്ടുകൾ കൂടിയിരിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. ചെടിയുടെ തണ്ടിൽ അവ ഭീമമായി ആഹരിക്കുകയും കൂടിച്ചേർന്നിരിക്കുകയും ചെയ്യും. ക്രമരഹിതമായ വിത്തറകളുടെ വികാസത്തിനും ഇലകളിലെ നിർജ്ജീവ ക്ഷതങ്ങൾക്കും ചെടികൾ പരിശോധിക്കുക. വിത്തറകൾ ശരിയായി വളരുന്നില്ല, വിത്തുകൾ ചെറുതും ഭാരം കുറഞ്ഞതും ആയിരിക്കും, ഓരോ വിത്തറയിലും കുറച്ച് വിത്തുകൾ മാത്രമേ ഉണ്ടാകൂ. കീടങ്ങൾ ചെടികളിൽ നിന്ന് പോഷകങ്ങൾ വലിച്ചെടുക്കുന്നു: ഇലകളും തണ്ടുകളും ഉണങ്ങാൻ കാരണമാകുന്നു. ചെടികളിലെ ഇരുണ്ട, നിർജ്ജീവ ക്ഷതങ്ങൾ, കീടങ്ങൾ തുളച്ച് ചെടിയുടെ പോഷകങ്ങൾ വലിച്ചെടുക്കുന്നത് എവിടെയാണെന്ന് കാണിക്കുന്നു. മുതിർന്ന കീടങ്ങൾ കാണ്ഡം ഭക്ഷിക്കുന്നു, ചെറിയ തലമുറകൾ ഇലകളിലെ സിരകൾ ഭക്ഷിക്കുന്നു. ശല്യപ്പെടുത്തുമ്പോഴോ ചതഞ്ഞാലോ അവ പുറപ്പെടുവിക്കുന്ന ദുർഗന്ധം ശ്രദ്ധിക്കുക. കുഡ്‌സു ബഗുകൾ ഇലകളിൽ ഒട്ടിപ്പിടിക്കുന്ന, മധുരം കലർന്ന ദ്രാവകം അവശേഷിപ്പിക്കുന്നു. ഈ ദ്രാവകം ഒരു തരം കുമിളുകളെ പോഷിപ്പിക്കുന്നു, ഇത് ഇലകളിൽ കറുത്ത നിറം പൊതിയും, തുടർന്ന് സൂര്യപ്രകാശം തടയുകയും പ്രകാശസംശ്ലേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
കുഡ്സു വണ്ടുകളെ ബാധിക്കുകയും ഈ കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു കുമിളാണ് ബ്യൂവേറിയ ബാസിയാന. ഇത് സ്വാഭാവികമായി സംഭവിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക: കുമിൾ ബാധിക്കപ്പെട്ട ബ്രൗൺ കുഡ്‌സു വണ്ടുകൾക്ക് വെളുത്ത നുരയുടെ ഒരു കുമിള്‍ ആവരണം ഉണ്ടായിരിക്കും.
ലഭ്യമാണെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളോടും കൂടിയ ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ഫലപ്രദമല്ലാത്തതിനാൽ മുതിർന്ന കീടങ്ങൾക്കെതിരെ കീടനാശിനി തളിക്കരുത്: ഇളം കീടങ്ങളിൽ തളിക്കുന്നു എന്നു ഉറപ്പ് വരുത്തുക. സീസണിൻ്റെ തുടക്കത്തിൽ, ഒരു ചെടിയിൽ 5 മുതിർന്നവയെയോ അതിൽ കൂടുതലോ കണ്ടെത്തിയാൽ മാത്രം കീടനാശിനി തളിക്കുക. മുട്ടകളിൽ നിന്ന് വിരിഞ്ഞിറങ്ങുന്ന ഇളം കീടങ്ങളെ കീടനാശിനി തളിച്ച് ഒഴിവാക്കുക. ഫലപ്രദമായ കീടനാശിനികളിൽ പൈറെത്രോയിഡുകളും (β-സൈപ്പർമെത്രിൻ, ഡെൽറ്റാമെത്രിൻ, സുമിസിഡിൻ) ഓർഗാനോഫോസ്ഫേറ്റുകളും ഉൾപ്പെടുന്നു. കീടബാധ കുറയ്ക്കാൻ ഇമിഡാക്ലോപ്രിഡും ഉപയോഗിക്കാറുണ്ട്. വണ്ടുകളുടെ പെരുപ്പം നിയന്ത്രിക്കാനും ആവശ്യമായ തളിപ്രയോഗങ്ങളുടെ എണ്ണം കുറയ്ക്കാനും വിത്തറ രൂപീകരണത്തിൻ്റെ തുടക്കത്തിൽ തളിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ബ്യൂവേറിയ ബാസിയാന എന്ന ഗുണം ചെയ്യുന്ന ഫംഗസ് കീടങ്ങളുടെ പെരുപ്പം കുറയ്ക്കാൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും തളിക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം നോക്കുക. ഇത് നിങ്ങളുടെ സമയവും പണവും ലാഭിക്കുന്നു!
കീടങ്ങൾ കരിയിലകൾക്കിടയിലോ മരത്തിൻ്റെ പുറംതൊലിയിലോ ശൈത്യകാലം ചെലവഴിക്കുന്നു. പെൺ കീടങ്ങൾ അവയുടെ നീളമേറിയ മുട്ടകൾ ഇലയുടെ അടിഭാഗത്ത് നിക്ഷേപിക്കുന്നു. ഈ മുട്ടകളിൽ നിന്ന് വിരിയുന്ന യുവതലമുറയ്ക്ക് മുതിർന്നവരുടേതിന് സമാനമായ ശരീരരൂപമുണ്ട്. അവ കൃഷിയിടത്തിന്റെ അരികുകളിൽ നിന്ന് ആരംഭിച്ച് ഉള്ളിലേക്ക് വ്യാപിക്കുന്നു. കുറഞ്ഞ ഊഷ്മാവിലും പകൽ ദൈർഘ്യം കുറയുമ്പോഴും, അവ സുരക്ഷിത താവളങ്ങളിൽ ഒളിച്ച് ശീതകാലം അതിജീവിക്കും, അടുത്ത വേനൽക്കാലത്ത് ചൂട് കൂടിയ താപനിലയിൽ വിളകളിൽ ഒരു പുതിയ ജീവിതചക്രം ആരംഭിക്കുന്നു.