തുവര പരിപ്പ്

സതേൺ ഗ്രീൻ സ്റ്റിങ്ക് ബഗ്ഗ്‌

Nezara viridula

പ്രാണി

ചുരുക്കത്തിൽ

  • ഉണങ്ങിയതും ചുരുങ്ങിയതുമായ തളിരുകൾ.
  • കായകൾ ശരിയായ രീതിയിൽ വളരാതെ വരികയും ചിലപ്പോൾ പൊഴിഞ്ഞുപോകുകയും ചെയ്യും.
  • പൂക്കൾ പൊഴിഞ്ഞേക്കാം.
  • കായകളിൽ കറുത്ത കടുപ്പമുള്ള പാടുകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

12 വിളകൾ
ബീൻ
പാവയ്ക്ക
വഴുതന
പേരയ്‌ക്ക
കൂടുതൽ

തുവര പരിപ്പ്

ലക്ഷണങ്ങൾ

കീടങ്ങൾ കായകളും വളരുന്ന തളിരുകളുമാണ് കൂടുതലായി ഭക്ഷിക്കുന്നത്. വളരുന്ന തളിരുകൾ ഉണങ്ങി പൊഴിയും. കായകളിൽ ആഹരിക്കുന്നത് ഏറ്റവും കൂടുതൽ കേടുപാടിന് കാരണമാകുന്നു. കായകൾ അവയുടെ പൂർണ്ണ വലുപ്പത്തിലേക്ക് വളരുന്നത് തടസ്സപ്പെടുകയോ ആകൃതി മാറുകയോ പൊഴിയുകയോ ചെയ്യാം. പല സാഹചര്യങ്ങളിലും കായകളിൽ കീടങ്ങൾ ആഹരിക്കുന്നത് കായകളുടെ ഉപരിതലത്തിൽ കറുത്ത പാടുകൾ ഉണ്ടാക്കുന്നു. പൂമൊട്ടുകൾ തിന്നുന്നത് പൂവ് കൊഴിയുന്നതിന് കാരണമാകുന്നു. കായയുടെ രുചിയെ ബാധിച്ചേക്കാം. മറ്റ് രോഗാണുക്കൾക്ക് കൂടുതൽ കേടുപാടുകൾ വരുത്തുന്നതിനുള്ള ഒരു പ്രവേശനമാർഗ്ഗമാണ് കീടങ്ങൾ ആഹരിക്കുന്നതുമൂലമുണ്ടാകുന്ന ഈ പാടുകൾ. ഇലകളുടെ അടിഭാഗത്ത് മുട്ടകളുടെ കൂട്ടം കാണാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഈ കീടങ്ങളെ നിയന്ത്രിക്കാൻ കീടങ്ങളുടെ മുട്ടയിലെ പരാദമായ ട്രൈസോൾക്കസ് ബസാലിസ്, ടാച്ചിനിഡ് ഫ്ലൈസ് ടാച്ചിനസ് പെന്നിപ്സ്, ട്രൈക്കോപോഡ പൈലിപ്സ് എന്നിവ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്.

രാസ നിയന്ത്രണം

കീടനാശിനി പ്രയോഗങ്ങൾ സാധാരണയായി ആവശ്യമില്ല, എന്നിരുന്നാലും വണ്ടുകളുടെ പെരുപ്പം കൂടുതലാണെങ്കിൽ കീടനാശിനി ആവശ്യമായി വന്നേക്കാം. കാർബമേറ്റ്, ഓർഗാനോഫോസ്ഫേറ്റ് സംയുക്തങ്ങൾ എന്നിവ ഉപയോഗിച്ച് ഈ കീടത്തെ രാസപരമായി നിയന്ത്രിക്കാം. എന്നിരുന്നാലും, ഈ സംയുക്തങ്ങളിൽ ഭൂരിഭാഗവും ചെടിയിൽ അധികകാലം നിലനിൽക്കാത്തതിനാൽ, വിളയ്ക്ക് സമീപ പ്രദേശങ്ങളിൽ നിന്ന് വീണ്ടും കീടബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കീടങ്ങൾ സജീവമായിരിക്കുന്നതും സസ്യജാലങ്ങളിൽ മറഞ്ഞിരിക്കാത്തതുമായ സമയത്ത് തളിപ്രയോഗം നടത്തി കീടനാശിനി നിയന്ത്രണത്തിന്റെ ഫലപ്രാപ്തി മെച്ചപ്പെടുത്താം. അങ്ങനെയെങ്കിൽ കീടനാശിനികൾ ഇവയെ നേരിട്ട് ബാധിക്കും. ഈ വണ്ടുകൾ ആഹരിക്കുന്നത് അതിരാവിലെയും വൈകുന്നേരവുമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

അതിന് എന്താണ് കാരണം

ലോകമെമ്പാടും, പ്രത്യേകിച്ച് ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്ന നെസറ വിരിഡുല എന്ന വണ്ടുകൾ ആണ് കേടുപാടുകൾക്ക് കാരണം. ഭീഷണി നേരിടുന്നതായി തോന്നുമ്പോള്‍ അവ രൂക്ഷമായ ദുർഗന്ധം പുറപ്പെടുവിക്കുന്നതിനാലാണ് ഇവയെ "സ്‌റ്റിങ്ക് ബഗ്ഗുകൾ" എന്ന് വിളിക്കുന്നത്. കീടങ്ങൾ അവയുടെ നേർത്ത തുളച്ചുകയറുന്ന വായ ഭാഗങ്ങൾ (സ്റ്റൈലറ്റുകൾ) ഉപയോഗിച്ച് ചെടിയുടെ നീരൂറ്റിക്കുടിക്കുന്നു. ഇവ ആഹരിക്കുന്നതുമൂലമുള്ള യഥാർത്ഥ ദ്വാരങ്ങൾ ഉടനടി ദൃശ്യമാകില്ല. മുതിർന്ന വണ്ടുകളും ഇളം കീടങ്ങളും ചെടികൾ ഭക്ഷിക്കുന്നു. ചെടിയുടെ അതിലോലമായ ഭാഗങ്ങൾ (വളരുന്ന തളിരുകൾ, കായകൾ, പുഷ്പം) ആഹരിക്കാൻ അവ ഇഷ്ടപ്പെടുന്നു. വിരിയുമ്പോൾ, വണ്ടുകളുടെ ശൈശവ ഘട്ടം മുട്ടയോട് ചേർന്ന് നിൽക്കുന്നു. മുതിർന്നവയ്ക്ക് പറക്കാനും ചുറ്റി സഞ്ചരിക്കാനും കഴിയും. അവ സാധാരണയായി പച്ചനിറമാണ്, അതിനാൽ ചെടികളിൽ ഇവയെ തിരിച്ചറിയാൻ പ്രയാസമാണ്. വളരുന്തോറും വണ്ടുകളുടെ നിറം മാറുന്നു, ഓരോ ഘട്ടത്തിലും കൂടുതൽ പച്ചയായി മാറുന്നു. സാധാരണയായി അവ അതിരാവിലെ ചെടികളുടെ മുകള്‍ ഭാഗങ്ങളിലേക്ക് നീങ്ങുന്നു.


പ്രതിരോധ നടപടികൾ

  • നിലത്ത് പൊഴിഞ്ഞുവീണ ഇലകൾ നീക്കം ചെയ്യുക.
  • നിങ്ങളുടെ കൃഷിയിടത്തിലെ കളകളുടെ വളർച്ച നിയന്ത്രിക്കുക.
  • വിളകൾ കാലേകൂട്ടി വീതി കൂടിയ വരികള്‍ ആയി നടുക.
  • വണ്ടുകളെ ആകർഷിക്കുന്ന വിളകളായതിനാൽ, പയർവർഗ്ഗങ്ങളും ക്രൂസിഫറസ് കുടുംബത്തിലെ സസ്യങ്ങളും പോലെ നേരത്തെ പാകമാകുന്ന കെണി വിളകൾ നടുക.
  • സതേൺ ഗ്രീൻ സ്റ്റിങ്ക് ബഗ്ഗ്‌ കീടങ്ങൾ മുതിർന്ന് പ്രധാന വിളയിലേക്ക് നീങ്ങുന്നതിന് മുമ്പ് കെണി വിള ഉഴുതുമറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക