പാവയ്ക്ക

ലീഫ് ഫൂട്ടെഡ് ബഗ്‌സ്

Coreidae

പ്രാണി

ചുരുക്കത്തിൽ

  • വിളയുടെ വളർച്ച മുരടിപ്പ്.
  • കീടങ്ങൾ ആഹരിക്കുന്നതുമൂലം നിറംമാറ്റം സംഭവിച്ച കായകൾ.
  • കായകളിൽ കുഴിഞ്ഞ ഭാഗങ്ങൾ.
  • ഇലകളിലും തണ്ടുകളിലും കേടുപാടുകൾ.
  • ഇലകൾ മഞ്ഞയോ തവിട്ടോ നിറമായി മാറുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

15 വിളകൾ
ബീൻ
പാവയ്ക്ക
നാരക വിളകൾ
പരുത്തി
കൂടുതൽ

പാവയ്ക്ക

ലക്ഷണങ്ങൾ

വണ്ടുകളുടെ ഇനം, വളർച്ചയുടെ ഘട്ടം, ബാധിക്കപ്പെടുന്ന ചെടിയുടെ തരം എന്നിവയെ ആശ്രയിച്ച് ലീഫ് ഫൂട്ടെഡ് വണ്ടുകൾ വിളകളിൽ പലതരം രോഗലക്ഷണങ്ങൾക്ക് കാരണമാകും. വിളകളിലെ ലീഫ് ഫൂട്ടെഡ് വണ്ടുകളുടെ ചില സാധാരണ ലക്ഷണങ്ങൾ ഇവിടെ പറയുന്നു. ലീഫ് ഫൂട്ടെഡ് വണ്ടുകൾ ചെടികളിൽ, പ്രത്യേകിച്ച് ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കുന്ന ഇളം ചെടികളുടെ വളർച്ച മന്ദഗതിയിലാക്കാം. ഇത് കുറഞ്ഞ വിളവ് അല്ലെങ്കിൽ വിളവെടുപ്പ് വൈകുന്നതിന് കാരണമാകും. ഈ കീടങ്ങൾ കായകളിൽ നിറവ്യത്യാസത്തിനും വൈകല്യത്തിനും കാരണമാകും. ബാധിക്കപ്പെട്ട കായകളുടെ നിറം മാറുകയോ, രൂപഭേദം സംഭവിക്കുകയോ, അവയുടെ ഉപരിതലത്തിൽ ചെറിയ കുഴിഞ്ഞ ഭാഗങ്ങൾ കാണപ്പെടുകയോ ചെയ്യാം. ദൃശ്യമായ ഈ കേടുപാടുകൾ കാരണം ഇത് കായകളുടെ വിപണന സാധ്യത കുറയ്ക്കും. ലീഫ് ഫൂട്ടെഡ് വണ്ടുകൾ ചെടികളുടെ ഇലകൾക്കും തണ്ടുകൾക്കും കേടുവരുത്തും. ഇത് ഇലകൾ മഞ്ഞനിറമോ തവിട്ടുനിറമോ ആകുന്നതിനോ, വാടിപ്പോകുന്നതിനോ, ചിലപ്പോൾ ചെടിയുടെ നാശത്തിനോ പോലും കാരണമായേക്കാം. കൂടാതെ, ചില ഇനം ലീഫ് ഫൂട്ടെഡ് വണ്ടുകൾക്ക് സസ്യരോഗങ്ങൾ വ്യാപിപ്പിക്കാൻ കഴിയും, ഇത് വിളകളെ കൂടുതൽ നശിപ്പിക്കുകയും വിളവ് കുറയ്ക്കുകയും ചെയ്യും.

ശുപാർശകൾ

ജൈവ നിയന്ത്രണം

കീടനാശിനി സോപ്പ്, വേപ്പെണ്ണ അല്ലെങ്കിൽ പൈറെത്രിൻ പോലുള്ള ജൈവിക സംയുക്തങ്ങൾ എന്നിവ ചെറിയ നിംഫുകൾക്ക് മാത്രം ചില നിയന്ത്രണം നൽകിയേക്കാം. ലീഫ് ഫൂട്ടെഡ് വണ്ടുകളെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവയുടെ മുട്ടകൾ നീക്കം ചെയ്യുക എന്നതാണ്.

രാസ നിയന്ത്രണം

കീടങ്ങളെ കൊല്ലുന്നതിനോ തുരത്തുന്നതിനോ കീടനാശിനികൾ ഉപയോഗിക്കുന്നതാണ് ലീഫ് ഫൂട്ടെഡ് വണ്ടുകളുടെ രാസ നിയന്ത്രണം. പൈറെത്രോയിഡുകൾ, നിയോനിക്കോട്ടിനോയിഡുകൾ, സ്പൈനോസാഡ് എന്നിവയുൾപ്പെടെ ലീഫ് ഫൂട്ടെഡ് കീടങ്ങൾക്കെതിരെ ഫലപ്രദമായ നിരവധി കീടനാശിനികളുണ്ട്. ഈ കീടനാശിനികൾ സ്പ്രേകൾ, പൊടികൾ അല്ലെങ്കിൽ ബൈറ്റ്സ്റ്റുകൾ എന്നീ രൂപത്തിൽ പ്രയോഗിക്കാവുന്നതാണ്, കൂടാതെ കീടനാശിനികൾ ഉപയോഗിക്കുമ്പോൾ ലേബലിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കേണ്ടത് പ്രധാനമാണ്. സംരക്ഷിത വസ്ത്രങ്ങളും മറ്റും ധരിക്കുന്നത് ഉറപ്പുവരുത്തുക, കാറ്റോ മഴയോ ഉള്ളപ്പോൾ സ്പ്രേ ചെയ്യുന്നത് ഒഴിവാക്കുക. കൂടാതെ, പ്രയോഗിക്കേണ്ട സമയവും നിങ്ങൾക്ക് ഉൽപ്പന്നം പ്രയോഗിക്കാൻ കഴിയുന്ന തവണകളും സംബന്ധിച്ച് ലേബലിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുക. രാസ നിയന്ത്രണം ലീഫ് ഫൂട്ടെഡ് വണ്ടുകളുടെ പെരുപ്പം കുറയ്ക്കാന്‍ ഫലപ്രദമാണെങ്കിലും, കീടനാശിനികളുടെ അമിതമായ ഉപയോഗമോ ദുരുപയോഗമോ ലക്ഷ്യം വയ്ക്കാത്ത പ്രാണികൾ, വന്യജീവികൾ, മനുഷ്യർ എന്നിവയുൾപ്പെടെ പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനാൽ, കീടനാശിനികൾ വിവേകത്തോടെയും സാംസ്കാരികവും ജൈവികവുമായ നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന ഒരു സംയോജിത കീട പരിപാലന സമീപനത്തിന്റെ ഭാഗമായി ഉപയോഗിക്കേണ്ടത് പ്രധാനമാണ്.

അതിന് എന്താണ് കാരണം

പരന്നതും ഇലയുടെ ആകൃതിയുള്ള പിൻകാലുകളുള്ള പ്രാണികളാണ് ലീഫ് ഫൂട്ടെഡ് വണ്ടുകൾ. അവ ഇടത്തരം വലിപ്പമുള്ള പ്രാണികളാണ്, സാധാരണയായി ഏകദേശം 20 മില്ലിമീറ്റർ നീളമുണ്ട്. അവയ്ക്കു സാധാരണയായി തവിട്ടോ പച്ചയോ നിറമാണ്, അവ പഴച്ചെടികള്‍ , പച്ചക്കറികൾ, കായകള്‍ ഉണ്ടാകുന്ന സസ്യങ്ങള്‍ എന്നിവയുടെ സ്രവം ഭക്ഷിക്കുന്നു. പെൺകീടങ്ങൾ ചെടികളിൽ മുട്ടയിടുമ്പോൾ ലീഫ് ഫൂട്ടെഡ് വണ്ടുകളുടെ ജീവിതചക്രം ആരംഭിക്കുന്നു. കീടങ്ങൾ ഏകദേശം 1.4 മില്ലിമീറ്റർ നീളവും, അണ്ഡാകൃതിയും, വെങ്കലം മുതൽ ഇരുണ്ട തവിട്ട് വരെ നിറവും ഉള്ള മുട്ടകൾ വരികളായി നിക്ഷേപിക്കുന്നു. മുട്ടകൾ ചെറിയ നിംഫുകളായി വിരിയുന്നു, അവ മുതിർന്ന വണ്ടുകളുടെ ചെറിയ പതിപ്പുകൾ പോലെ കാണപ്പെടുന്നു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് നിംഫുകൾ നിരവധി പരിവർത്തനങ്ങളിലൂടെ കടന്നുപോകുന്നു. ഓരോ പരിവർത്തന സമയത്തും, നിംഫ് അതിന്റെ പഴയ ചർമ്മം കളയുകയും പുതിയത് വളരുകയും ചെയ്യുന്നു. അവ വളരുന്തോറും കൂടുതൽ മുതിർന്നവയെപ്പോലെ കാണപ്പെടുന്നു, കൂടാതെ ചിറകുകൾ വികസിക്കുന്നു. ലീഫ് ഫൂട്ടെഡ് വണ്ടുകൾ മുതിർന്നവയായിക്കഴിഞ്ഞാൽ, അവ ഇണചേരുകയും മുട്ടയിടുകയും ചെയ്യുന്നു, ജീവിതചക്രം വീണ്ടും ആരംഭിക്കുന്നു. കാലാവസ്ഥയെയും ഭക്ഷണത്തിന്റെ ലഭ്യതയെയും ആശ്രയിച്ച് ലീഫ് ഫൂട്ടെഡ് വണ്ടുകൾ പ്രതിവർഷം നിരവധി തലമുറകളിലൂടെ കടന്നുപോകാം. ധാരാളം മഴ പെയ്യുമ്പോൾ അവ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. നശിച്ച ചെടികളിലോ ചവറിലോ സുഷുപ്തകാലം ചെലവഴിച്ചതിന് ശേഷം മുതിർന്നവ വസന്തകാലത്ത് പുറത്തുവരുന്നു. ശൈത്യകാലം ഊഷ്മളമാണെങ്കില്‍, കൂടുതൽ മുതിർന്ന പ്രാണികൾ അതിജീവിക്കുകയും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ചിലതരം ലീഫ് ഫൂട്ടെഡ് വണ്ടുകൾ കളകളിൽ മാത്രമേ പുനരുല്പാദനം നടത്തുകയുള്ളൂ, മറ്റുള്ളവ പച്ചക്കറികളിൽ പുനരുല്പാദനം നടത്തുന്നു. കായകളുടെ കേടുപാടുകൾ ഈ പ്രാണികൾ മൂലമുണ്ടാകുന്ന പ്രധാന ആശങ്കയാണ്, കായകൾ രൂപം കൊള്ളാൻ തുടങ്ങുന്ന സമയത്ത് അവ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്.


പ്രതിരോധ നടപടികൾ

  • കൂട്ടമായി കാണപ്പെടുന്ന മുട്ടകള്‍, നിറവ്യത്യാസമുള്ള കായകൾ, കായകളിൽ കുഴിഞ്ഞ ഭാഗങ്ങൾ, ഇലകളിലെയും തണ്ടുകളിലെയും കേടുപാടുകൾ എന്നിങ്ങനെ ലീഫ് ഫൂട്ടെഡ് വണ്ടുകളുടെ പ്രവർത്തനത്തിന്റെ ലക്ഷണങ്ങൾക്കായി നിങ്ങളുടെ ചെടികൾ പതിവായി പരിശോധിക്കുക.
  • നിങ്ങളുടെ ചെടികളിൽ നിന്ന് ലീഫ് ഫൂട്ടെഡ് വണ്ടുകളെ അകറ്റി നിർത്താൻ, റോ കവറുകൾ അല്ലെങ്കിൽ വലകൾ പോലുള്ള ഭൗതിക വേലികള്‍ നിങ്ങൾക്ക് ഉപയോഗിക്കാം.
  • നിങ്ങളുടെ കൃഷിയിടങ്ങളിൽ നിന്ന് കളകൾ നീക്കം ചെയ്യുക, കാരണം ലീഫ് ഫൂട്ടെഡ് വണ്ടുകൾക്ക് കളകളിൽ മറഞ്ഞിരിക്കാനും ഭക്ഷിക്കാനും കഴിയും.
  • ലീഫ് ഫൂട്ടെഡ് വണ്ടുകളെ ആകർഷിക്കുന്ന, വീണുകിടക്കുന്ന കായകളോ അതുപോലെയുള്ള മറ്റ് അവശിഷ്ടങ്ങളോ നീക്കം ചെയ്തു നിങ്ങളുടെ കൃഷിയിടങ്ങൾ വൃത്തിയായി സൂക്ഷിക്കുക.
  • ലീഫ് ഫൂട്ടെഡ് വണ്ടുകളെ നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത വേട്ടക്കാരെ (പക്ഷികൾ, ചിലന്തികൾ, ഇരപിടിയൻ പ്രാണികൾ) വാസസ്ഥാനവും വെള്ളവും നൽകി ആകർഷിക്കുകയോ നിവേശിപ്പിക്കുകയോ ചെയ്യുക.
  • അടുത്ത സീസൺ വരെ പ്രാണികൾ അതിജീവിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് സീസണിന്റെ അവസാനം കൃഷിയിടത്തില്‍ മികച്ച അണുനശീകരണ നടപടികള്‍ നടപ്പിലാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക