പുകയിലച്ചെടി

പുകയില കൊമ്പൻപുഴു

Manduca sexta

പ്രാണി

ചുരുക്കത്തിൽ

  • ഇലകളിൽ ദ്വാരങ്ങളും പുറംഭാഗങ്ങൾ ആഹരിക്കലും.
  • ഇലകൾ നഷ്ടമാകുന്നു.
  • ഇല പൊഴിയൽ.
  • പുഴുക്കളുടെ സാന്നിധ്യം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


പുകയിലച്ചെടി

ലക്ഷണങ്ങൾ

പുഴുക്കൾ ഇളം ഇലകളും വളരുന്ന നാമ്പുകളും ആഹരിക്കുന്നു, ഇത് ദൃശ്യമായ ദ്വാരങ്ങളും ബാഹ്യ നാശവും സൃഷ്ടിക്കുന്നു. അവയുടെ സാന്നിധ്യം ഇലകളിൽ ഇരുണ്ട വിസർജ്ജ്യത്തിന്റെ സാന്നിധ്യത്താൽ തിരിച്ചറിയാം. നിങ്ങൾ ചെടി സൂക്ഷ്മമായി പരിശോധിച്ചാൽ, പച്ചയോ തവിട്ടുനിറമോ ആയ പുഴുക്കളെ കാണും. പുഴുക്കൾ തണ്ടും പ്രധാന സിരകളും മാത്രം അവശേഷിപ്പിച്ച് ഒരു പുകയില ചെടിയുടെ എല്ലാ ഇലകളും ആഹരിച്ചേക്കാം. വ്യാപകമായ ബാധിപ്പ് ഉണ്ടാകുമ്പോൾ, കൃഷിയിടങ്ങൾ പൂർണ്ണമായും ഇലപൊഴിക്കും. തക്കാളിയിൽ, കനത്ത ആക്രമണം ഉണ്ടായാൽ പുഴുക്കൾ വികസിച്ചുകൊണ്ടിരിക്കുന്ന കായകൾ ഭക്ഷിക്കുകയും, കായകളിൽ വലിയ തുറന്ന ദ്വാരങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ലേബലും പ്രാദേശിക മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ച് ബാസില്ലസ് തുറിഞ്ചിയൻസിസ്‌ (ബിടി) ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ബിടി എന്ന ബാക്‌ടീരിയയാണ് അകത്ത് കടക്കുമ്പോൾ പുഴുക്കളെ കൊല്ലുന്നത്, ഇത് ജൈവകൃഷിക്ക് സുരക്ഷിതമാണ്. കൂടാതെ, പക്ഷികൾ, ചെറിയ സസ്തനികൾ, ലേഡിബഗ്ഗുകൾ, റേന്തച്ചിറകന്‍, പരാന്നഭോജികൾ തുടങ്ങിയ പ്രകൃതിദത്ത വേട്ടക്കാർ കൊമ്പൻ പുഴുക്കളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ചെടികളിൽ ഏതെങ്കിലും പുകയില കൊമ്പൻ പുഴുക്കളെ കണ്ടാൽ, കയ്യുറകൾ ധരിച്ച് അവയെ കൈകളാല്‍ നീക്കം ചെയ്യുക, കൊല്ലാൻ ഒരു ബക്കറ്റ് സോപ്പ് വെള്ളത്തിൽ നിക്ഷേപിക്കുക.

രാസ നിയന്ത്രണം

പുകയില കൊമ്പൻ പുഴുവിൻ്റെയും മറ്റ് പുഴുക്കളുടെയും ബാധിപ്പ് തടയാൻ നിരവധി രാസ കീടനാശിനികൾ നിലവിലുണ്ട്. മാലത്തിയോൺ, ഡയസിനോൺ, കാർബറിൽ, ഫെനിട്രോതിയോൺ എന്നിവ കീടനാശിനികളാണ്, അവ പ്രാണികളുടെ വികാസത്തിൻ്റെ വിവിധ ഘട്ടങ്ങളെ ലക്ഷ്യമിടുന്നു, പക്ഷേ അവ സജീവമായി ആഹരിക്കുന്ന പുഴുക്കൾക്കെതിരെ പ്രത്യേകിച്ചും ഫലപ്രദമാണ്. കീടനാശിനികളോ ഏതെങ്കിലും രാസ ഉൽപ്പന്നങ്ങളോ ഉപയോഗിക്കുമ്പോൾ, കണ്ണിന് ഉൾപ്പെടെയുള്ള സംരക്ഷണം ധരിക്കേണ്ടത് പ്രധാനമാണ്, കൂടാതെ ലേബലിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും വേണം. രാജ്യത്തിനനുസരിച്ച് നിയന്ത്രണങ്ങൾ വ്യത്യാസപ്പെടുന്നു, അതിനാൽ നിങ്ങളുടെ പ്രദേശത്തിനായുള്ള നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ നിര്‍ബന്ധമായും പാലിക്കണം. ഇത് സുരക്ഷ ഉറപ്പുനൽകുകയും വിജയകരമായ പ്രയോഗത്തിന്റെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അതിന് എന്താണ് കാരണം

രോഗലക്ഷണങ്ങൾ പ്രാണികൾ മൂലമാണ് ഉണ്ടാകുന്നത്. ഈ പ്രാണികൾ സോളനേഷ്യസ് കുടുംബത്തിലെ സസ്യങ്ങളെ മാത്രമേ ആഹരിക്കുന്നുള്ളൂ, സാധാരണയായി പുകയിലയിലും തക്കാളിയിലും. പുഴുക്കൾക്ക് പ്രായപൂർത്തിയായ ഒരാളുടെ ചൂണ്ടുവിരലിൻ്റെ നീളത്തോളം വളരും, ശരീരത്തിൻ്റെ അഗ്രഭാഗത്ത് ചുവപ്പോ കറുപ്പോ നിറമുള്ള ഒരു "കൊമ്പ്" ഉണ്ടായിരിക്കും. പുഴു സാധാരണയായി പച്ചയാണ്, പക്ഷേ തവിട്ടുനിറവും ആകാം, കൂടാതെ ശരീരത്തിൻ്റെ ഓരോ വശത്തും ചരിഞ്ഞ മാതൃകയിലുള്ള ഏഴു വെള്ള വരകളും, ശരീരത്തിൻ്റെ ഓരോ വശത്തും നീല-കറുപ്പ് നിറത്തിലുള്ള കണ്ണുപോലുള്ള പാടും ഉണ്ട്. പെൺ പുകയില കൊമ്പൻ പുഴു ആതിഥേയ ചെടിയുടെ ഇലകളിൽ മുട്ടയിടുന്നു. പുഴുക്കൾ ഇതിനകം ആഹരിച്ച ചെടികളിൽ അവ സാധാരണയായി മുട്ടയിടുകയില്ല. മുട്ട വിരിഞ്ഞ് പുഴുക്കൾ ചെടിയുടെ ഇലകളും തണ്ടും ഭക്ഷിക്കുന്നു. പുഴുക്കൾ സുഷുപ്തഘട്ടം വരെ പലതവണ തൊലി പൊഴിക്കും, ഈ സമയം പുഴുക്കൾ പ്രായപൂർത്തിയായ ഒരു ശലഭമായി മാറുന്നു. സുഷുപ്തഘട്ടത്തില്‍ മണ്ണിന് താഴെയോ, അഴുകിയ ഇലകളിൽ ആഴത്തിലോ കാണപ്പെടുന്നു.


പ്രതിരോധ നടപടികൾ

  • പ്രതിരോധശേഷിയുള്ള പുകയില ഇനങ്ങൾ താങ്കളുടെ പ്രദേശത്ത് ലഭ്യമാണെങ്കിൽ തിരഞ്ഞെടുക്കുക.
  • വളരെ വൈകി നടരുത്; കാരണം നിങ്ങളുടെ ഇളം ചെടികൾ മറ്റ് കൃഷിയിടങ്ങളിൽ നിന്നുള്ള പ്രാണികളെ ആകർഷിച്ചേക്കാം.
  • കീടങ്ങളെ തടഞ്ഞുകൊണ്ട് ചെടിയുടെ ആരോഗ്യകരമായ വളർച്ച പ്രോത്സാഹിപ്പിക്കാന്‍ ശരിയായ അളവിൽ നൈട്രജൻ വളപ്രയോഗം നടത്തുക, അമിത വളപ്രയോഗം പാടില്ല.
  • കീടബാധയുടെ ലക്ഷണങ്ങളോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോയെന്നറിയാന്‍ നിങ്ങളുടെ വിള പരിശോധിക്കുക, പ്രത്യേകിച്ച് ഇളം ഇലകളും നാമ്പുകളും.
  • വിളവെടുപ്പിനു ശേഷം, അടുത്ത രണ്ട് വർഷത്തിനുള്ളിൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ മണ്ണിലെ കീടങ്ങളെ നിയന്ത്രിക്കുക: പുകയില ചെടികളുടെ ദ്വിതീയ കാണ്ഡം മുറിച്ച്, നീക്കം ചെയ്തതിനു ശേഷം കൃഷിയിടം ഉഴുതുമറിക്കുക.
  • വിളവെടുപ്പിനുശേഷം കൃഷിയിടം വൃത്തിയായി സൂക്ഷിക്കാൻ തണ്ടുകൾ വേഗത്തിൽ നീക്കം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക