നാരക വിളകൾ

മാവിലെ വെളുത്ത സ്കെയിൽ കീടങ്ങൾ

Aulacaspis tubercularis

പ്രാണി

ചുരുക്കത്തിൽ

  • മഞ്ഞപ്പ്, ഇലപൊഴിയൽ, ചില്ലകളുടെ ഉണക്കം, ദുര്‍ബലമായ പൂവിടൽ, മുരടിച്ച് വികൃതമായ കായ്കൾ.
  • കായ്കള്‍ അകാലത്തില്‍ കൊഴിയുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ചെടിയുടെ സ്രവം ഇലകള്‍, ശാഖകള്‍, കായകള്‍ എന്നിവയിലൂടെ വലിച്ചെടുക്കുന്നതിലൂടെ ചെടികൾക്ക് പരിക്കേൽക്കുന്നു. ശക്തമായ ആക്രമണത്തിൽ, മാവുകളിൽ മഞ്ഞപ്പ്, ഇലപൊഴിയൽ, ചില്ലകളുടെ ഉണക്കം, ദുര്‍ബലമായ പൂവിടൽ എന്നിവ ദുര്‍ബലമായ വളർച്ചയിലേയ്ക്കും വികാസത്തിലേയ്ക്കും നയിക്കുന്നു. പഴുത്ത കായകളുടെ പുറംതൊലിയിൽ പിങ്ക് നിറത്തിലുള്ള പാടുകൾ കണ്ടുപിടിക്കാൻ കഴിയും, അത് അവയെ അരോചകമാക്കുന്നു (അഭംഗി), ഇത് വിപണി മൂല്യം നഷ്‌ടപ്പെടുത്തും, പ്രത്യേകിച്ച് അന്താരാഷ്ട്ര കയറ്റുമതി വിപണികളിൽ. കീടങ്ങളുടെ സാന്ദ്രത കായകളുടെ വിളവ് നഷ്ടത്തിന് കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

മാവിലെ വെളുത്ത സ്കെയിൽ കീടങ്ങൾക്ക് ധാരാളം പ്രകൃതി ശത്രുക്കളുണ്ട്. കൃഷിയിടങ്ങളിൽ മാവിലെ വെളുത്ത സ്കെയിൽ കീടങ്ങളുടെ വേട്ടക്കാരെ വർദ്ധിപ്പിക്കുന്നതിന് കർഷകർക്ക് അവയെ ആകർഷിക്കുന്ന വസ്തുക്കളും, പോഷക സപ്ലിമെന്റുകളും ഉപയോഗിക്കാം. കൂടുതൽ സ്വാഭാവിക ശത്രുക്കളെ അവതരിപ്പിക്കുന്നത് സാധ്യമാണ്.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ, ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. താങ്കളുടെ പ്രദേശത്ത് അനുവദിക്കപ്പെട്ടിട്ടുള്ള കീടനാശിനികൾ പ്രയോഗിക്കുക, സജീവ ചേരുവകൾ മാറ്റി പ്രയോഗിക്കുക, അങ്ങനെ കീടങ്ങളിൽ പ്രതിരോധശേഷി വികസിക്കുന്നത് തടയുക. മാവിലെ വെളുത്ത സ്കെയിൽ കീടങ്ങളെ നിയന്ത്രിക്കുന്നതിന്, ഇലകളിൽ കീടനാശിനികൾ ഉപയോഗിക്കുന്നത് പ്രായോഗികമല്ലെന്ന കാര്യം ഓർക്കുക, കാരണം വളരുന്ന മിക്ക ഇനങ്ങളും 20 മീറ്റർ വരെ ഉയരമുള്ളതും സാധാരണ സ്പ്രേ ഉപകരണങ്ങൾക്ക് എത്തിച്ചേരാൻ പ്രയാസമുള്ളവയും ആയിരിക്കും.

അതിന് എന്താണ് കാരണം

ഡയസ്പിഡിഡേ കുടുംബത്തിലെ ഹെമിപ്റ്റെറ എന്ന ക്രമത്തിൽ പെടുന്ന, കവചമുള്ള, ചെറിയ, പുറംതൊലിയുള്ള പ്രാണിയായ വെളുത്ത സ്കെയിൽ കീടങ്ങളാണ് കേടുപാടുകൾക്ക് കാരണം. തൈച്ചെടി ആയിരിക്കുന്ന ഘട്ടം മുതൽ മൂപ്പെത്തുന്നത് വരെയുള്ള എല്ലാ വളർച്ചാ ഘട്ടങ്ങളിലും ഈ കീടങ്ങൾ മാവിനെ ആക്രമിക്കുന്നു. ആഹരിക്കുമ്പോൾ, കീടങ്ങൾക്ക് ചെടിയുടെ സ്രവം ലഭിക്കുകയും അവ വിഷവസ്തുക്കളെ ചെടിയിലേക്ക് കുത്തിവയ്ക്കുകയും ചെയ്യുന്നു. മഴക്കാലത്തേക്കാൾ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയിൽ ആഘാതം കൂടുതലായിരിക്കും, പ്രത്യേകിച്ച് ഇളം തൈച്ചെടികളിലും മാവുകളിലും.


പ്രതിരോധ നടപടികൾ

  • അനുയോജ്യമായ കൃഷിയിടവും അഭികാമ്യമായ ഇനവും തിരഞ്ഞെടുക്കുക.
  • ഏഷ്യയിൽ നിന്നും ആഫ്രിക്കയിൽ നിന്നുമുള്ള ഗവേഷണത്തെ അടിസ്ഥാനമാക്കി, അൽഫാൻസോ, കെന്റ്, ടോമി അറ്റ്കിൻസ്, ഡോഡ് തുടങ്ങിയ ഇനങ്ങളെ അപേക്ഷിച്ച് അറ്റോൾഫോ, ആപ്പിൾ, ഹേഡൻ, കെയ്റ്റ് എന്നീ മാവ് ഇനങ്ങൾ വെളുത്ത സ്കെയിൽ കീടങ്ങളോട് കൂടുതൽ സഹിഷ്ണുത പുലർത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
  • വെള്ള സ്കെയിൽ കീടങ്ങളെ രണ്ടാഴ്ചയിലൊരിക്കൽ നിരീക്ഷിക്കുകയും കീടബാധയുള്ള മാങ്ങയുടെ ചില്ലകൾ വെട്ടിമാറ്റുകയും ചെയ്യുക.
  • വളർച്ചാ ഘടകങ്ങളോട് മരങ്ങൾ മത്സരിക്കാതിരിക്കാൻ അനുയോജ്യമായ ഇടയകലം ഉറപ്പുവരുത്തുക.
  • വിളവെടുപ്പിന് മുന്നോടിയായി കായകള്‍ പൊതിയുന്നത് ഒരു സംരക്ഷണ രീതിയായി പ്രയോഗിക്കാവുന്നതാണ്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക