വഴുതന

ഫ്ലവർ ചേഫർ കീടം

Oxycetonia versicolor

പ്രാണി

ചുരുക്കത്തിൽ

  • കേടുപാടുകൾ സംഭവിച്ച പൂക്കളും മുകുളങ്ങളും.
  • കീടങ്ങൾ ആഹരിക്കുന്നതുമൂലമുള്ള കേടുപാടിന്റെ ഫലമായി കഠിനമായി ബാധിക്കപ്പെട്ട ചെടികൾ ശോഷിച്ചതായി കാണപ്പെടും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


വഴുതന

ലക്ഷണങ്ങൾ

ചെടികളിലെ പ്രത്യുൽപ്പാദന ഘടനകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതിനാൽ കീടങ്ങൾ ഗണ്യമായ വിളവ് നഷ്ടത്തിന് കാരണമാകും. മുതിർന്ന വണ്ടുകൾ പൂക്കളും മുകുളങ്ങളും അമിതമായി ആഹരിക്കുന്നു. പൂക്കളുടെ ഉള്ളിലെ പൂമ്പൊടി, കേസരങ്ങൾ, മറ്റ് പ്രത്യുൽപാദന ഭാഗങ്ങൾ എന്നിവ ഇവ ഭക്ഷിക്കുന്നു. പരുത്തിയിൽ, അവർ ഇളം ബോളുകളെ ആക്രമിക്കുന്നു. പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്ത ഘട്ടത്തിലുള്ള, വഴുതന വിളയുടെ ഇളം മുകുളങ്ങളും കൂടാതെ ഈ കീടങ്ങളുടെ മറ്റ് ആതിഥേയവിളകളുടെ ഇളം കോശങ്ങളും അവ ആഹരിക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ശുപാർശകൾ

ജൈവ നിയന്ത്രണം

നിലവിൽ അറിയപ്പെടുന്ന ജൈവിക നിയന്ത്രണ മാർഗ്ഗങ്ങളൊന്നും ലഭ്യമല്ല.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. നിലവിൽ അറിയപ്പെടുന്ന രാസ നിയന്ത്രണ മാർഗ്ഗങ്ങളൊന്നും ലഭ്യമല്ല.

അതിന് എന്താണ് കാരണം

മുതിർന്ന ചേഫർ കീടങ്ങളാണ് കേടുപാടുകൾക്ക് കാരണം. ഫ്ലവർ ചേഫറുകൾ പകൽ സമയത്ത് പറക്കുന്ന വണ്ടുകളാണ്, മാത്രമല്ല പ്രധാനമായും ഇവ പൂമ്പൊടി ആഹരിക്കുന്നു. കീടങ്ങളുടെ ലാർവകൾ മണ്ണിലെ ജൈവവസ്തുക്കളിൽ വളരുകയും ചിലപ്പോൾ ചെടികളുടെ വേരുകളെ ആക്രമിക്കുകയും ചെയ്യുന്നു, പക്ഷേ വിളകൾക്ക് ഗുരുതരമായ നാശം വരുത്താറില്ല. മുതിർന്ന കീടങ്ങളുടെ നീളം 7-15 മില്ലീമീറ്ററും വീതി 5-7 മില്ലീമീറ്ററും ആണ്. ആൺപെൺ കീടങ്ങൾ ഒരേപോലെയാണ്. ശരീരം ഒതുക്കമുള്ളതും അണ്ഡാകൃതിയിലുള്ളതുമാണ്, സാധാരണയായി കുറച്ച് പരന്നതും, തിളക്കമുള്ള നിറമുള്ളതും, കൂടുതലും കറുപ്പും വെളുപ്പും അടയാളങ്ങളുള്ള ചെങ്കല്ലിന്റെ ചുവപ്പ് നിറത്തിൽ ഉള്ളവയുമാണ്.


പ്രതിരോധ നടപടികൾ

  • ആതിഥേയ വിളകളിൽ കുടിയേറുന്ന ഈ വണ്ടുകൾക്ക് വിശാലമായ ആതിഥേയ ശ്രേണിയുണ്ട്.
  • വിളകളുടെ രീതി മാറ്റുന്നതും കീടനാശിനികളുടെ തുടർച്ചയായ ഉപയോഗവും ഈ കീടങ്ങളെ അപ്രധാന കീടങ്ങൾ എന്ന നിലയിൽ നിന്ന് പ്രധാന കീടങ്ങൾ എന്ന അവസ്ഥയിലേക്ക് മാറ്റിയേക്കാം.
  • ഭാവിയിൽ ഇവ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ഈ ചേഫർ വണ്ടിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുകയും വേണം.
  • വഴുതനയിൽ, കായ തുരപ്പൻ കീടങ്ങളുടെ നിയന്ത്രണത്തിനായി ആനുകാലികമായി കീടനാശിനികൾ പ്രയോഗിക്കുന്നത് ഈ വണ്ടുകളുടെ പെരുപ്പവും നിയന്ത്രണത്തിലാക്കുന്നു.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക