Unaspis citri
പ്രാണി
മരത്തിന്റെ കാണ്ഡത്തിലും പ്രധാന ശാഖകളിലുമാണ് സാധാരണയായി ബാധിപ്പ് ഉണ്ടാകുന്നത്. ഇവ കൂടുതൽ രൂക്ഷമായാൽ തണ്ടുകൾ, ഇലകൾ, കായ്കൾ എന്നിവയെ ബാധിക്കും. ഇതിന്റെ ഫലമായി ഇലകളുടെ അടിഭാഗത്ത് മഞ്ഞനിറത്തിലുള്ള പാടുകൾ വികസിക്കുന്നു, ഇലകൾ അകാലത്തിൽ പൊഴിയുകയും ചില്ലകൾ അഗ്രഭാഗത്തുനിന്ന് ഉണങ്ങുകയും ഒടുവിൽ ശാഖകൾ നശിക്കുകയും ചെയ്യുന്നു. കഠിനമായി ബാധിക്കപ്പെട്ട പുറംതൊലി ഇരുണ്ടതും മങ്ങിയതുമായി മാറുന്നു, ഇത് കൂടുതൽ ഇറുകിയതായി കാണപ്പെടുകയും ഒടുവിൽ പിളരുകയും ചെയ്യും, ഇത് മരത്തെ കൂടുതൽ ആക്രമിക്കാൻ കുമിളുകൾക്ക് അവസരം കൊടുക്കും.
സിട്രസ് സ്നോ സ്കെയിൽ കീടങ്ങൾ ഇതിനകം തോട്ടത്തിനുള്ളിൽ വ്യാപിച്ചുകഴിഞ്ഞെങ്കിൽ അതിനെ നിയന്ത്രിക്കാൻ പരാന്നഭോജി കടന്നൽ അഫൈറ്റിസ് ലിംഗ്നാനെൻസിസ് ഫലപ്രദമാണ്. ലൈം സൾഫർ (പോളിസൾഫൈഡ് സൾഫർ) അല്ലെങ്കിൽ വെറ്റബിൾ സൾഫർ ഉപയോഗിക്കുക, തുടർന്ന് ലൈം സൾഫർ സ്പ്രേ ചെയ്യുന്നതിനും എണ്ണ സ്പ്രേ ചെയ്യുന്നതിനും ഇടയിൽ കുറഞ്ഞത് 30 ദിവസമെങ്കിലും ഇടവേള നൽകുക. എന്നിരുന്നാലും, ലൈം സൾഫർ അഫൈറ്റിസ് ലിംഗ്നാനെൻസിനെ പ്രതികൂലമായി ബാധിക്കും. ചിലോകോറസ് സർകംഡാറ്റസ് എന്ന വണ്ട് വിജയകരമായ ഒരു ജൈവ നിയന്ത്രണ ഏജന്റാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. വൈറ്റ് ഓയിൽ, സോപ്പ്, ഹോർട്ടികൾച്ചറൽ ഓയിൽ സ്പ്രേകൾ എന്നിവ കീടങ്ങളുടെ ശ്വസന ദ്വാരങ്ങൾ അടയ്ക്കുകയും അവയുടെ മരണത്തിന് കാരണമാകുകയും ചെയ്യും. ഇലകളുടെ അടിവശം തളിക്കുക, എണ്ണകൾ പ്രാണികളുടെ മേൽ പതിക്കണം. 3-4 ആഴ്‌ചയ്‌ക്ക് ശേഷം സോപ്പിന്റെയോ എണ്ണയുടെയോ രണ്ടാമത്തെ പ്രയോഗം ആവശ്യമായി വന്നേക്കാം. രാസ നിയന്ത്രണ ഏജന്റുകളുടെ പ്രയോഗം ജൈവിക നിയന്ത്രണ ഏജന്റുകളുടെ ഫലപ്രാപ്തി കുറച്ചേക്കാം.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. മാലത്തിയോൺ 50% സിട്രസ് സ്നോ സ്കെയിലുകൾക്കെതിരെ ഉപയോഗപ്രദമാണ്, ഇത് ഇലകളുടെ അടിവശം തളിക്കുക. സിന്തറ്റിക് പൈറെത്രോയിഡ് കീടനാശിനികളും സജീവമായ ഇളംകീടങ്ങൾക്കെതിരെ ഫലപ്രദമാണ്. മാലത്തിയോണും സിന്തറ്റിക് പൈറെത്രോയിഡുകളും കീടങ്ങളുടെ സ്വാഭാവിക ശത്രുക്കളെ നശിപ്പിക്കാൻ സാധ്യതയുണ്ട്, അതിനാൽ സാധ്യമെങ്കിൽ ഒഴിവാക്കണം.
സിട്രസ് സ്നോ സ്കെയിലിന്റെ (യൂനസ്‌പൈസ് സിട്രി) മുതിർന്ന കീടങ്ങളാണ് ലക്ഷണങ്ങൾക്ക് കാരണം. മുട്ടയ്ക്ക് അണ്ഡാകാരവും തിളക്കമുള്ള ഓറഞ്ച് നിറവും ഏകദേശം 0.3 മില്ലിമീറ്റർ നീളവുമുണ്ട്. പ്രായപൂർത്തിയായ പെൺ സ്കെയിലിന് 1.5 മുതൽ 2.3 മില്ലിമീറ്റർ വരെ നീളമുണ്ട്, അതിന്റെ ചെറുതും ഇരുണ്ടതുമായ ശൽക്കങ്ങൾ പലപ്പോഴും പഴങ്ങളിലെ അഴുക്കാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. പെൺകീടങ്ങൾ അവയുടെ വായ ഭാഗങ്ങൾ മരത്തിലേക്ക് കയറ്റുകയും പിന്നീട് ഒരിക്കലും ചലിക്കാതെ ഒരേ സ്ഥലത്തുതന്നെ ആഹരിക്കുകയും പ്രജനനം നടത്തുകയും ചെയ്യുന്നു. അവയുടെ കവചം മുത്തുച്ചിപ്പിയുടെ പുറന്തോട് പോലെയാണ്, കൂടാതെ തവിട്ട് കലർന്ന പർപ്പിൾ മുതൽ കറുപ്പ് വരെ നിറത്തിൽ ചാരനിറത്തിലുള്ള അരികുകളോട് കൂടിയതാണ്. ആൺ കവചിത സ്കെയിലുകളും പ്രായപൂർത്തിയാകുന്നതുവരെ ചലനശേഷി ഇല്ലാത്തവയാണ്. പ്രായപൂർത്തിയാകാത്ത ആൺ സ്കെയിൽ കവചം സമാന്തര വശങ്ങളും, മൂന്ന് നീളനെയുള്ള ഭാഗങ്ങളും ഉള്ളവയാണ് അവ വെളുത്ത നിറത്തിൽ കാണപ്പെടുന്നു. യു.സിട്രി അതിന്റെ മുൻ വളർച്ചാ ഘട്ടങ്ങളിൽ മെഴുക് അടങ്ങിയ ഒരു സംരക്ഷണ ദ്രവം സ്രവിക്കുന്നു, ഇത് അവയുടെ കവചം രൂപപ്പെടുത്തുന്നു. കീടങ്ങൾ നശിച്ചതിന് ശേഷവും ഈ കവചം കായകളിൽ നിലനിൽക്കും, ഇത് കായകളിൽ രൂപമാറ്റം വരുത്തും.