കാപ്പി

കാപ്പിച്ചെടിയിലെ ചിത്രകീടം

Leucoptera sp.

പ്രാണി

ചുരുക്കത്തിൽ

  • ഇലകളുടെ മുകൾ പ്രതലത്തിൽ ക്രമരഹിതമായ തവിട്ട് പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു.
  • കാപ്പിയിലയുടെ പുറംതൊലിക്ക് താഴെ ഇളം മഞ്ഞനിറത്തിലുള്ള വരകളുടെ രൂപം.
  • വലിയ കോശനാശം സംഭവിച്ച ഭാഗങ്ങളുടെ സാന്നിധ്യം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ
കാപ്പി

കാപ്പി

ലക്ഷണങ്ങൾ

തുടക്കത്തിൽ, തുരങ്കങ്ങൾ രൂപപ്പെടുകയും പിന്നീട് ഒരു വലിയ ഭാഗത്ത് അവ വികസിക്കുകയും, വലിയ കോശനാശം സംഭവിച്ച ഭാഗങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ലാർവകൾ ഈ തുരങ്കങ്ങളിൽ കാണപ്പെടുകയും മീസോഫിൽ ഭക്ഷിക്കുകയും ചെയ്യുന്നു. ഇലകൾ തകരാറിലാകുകയും പ്രകാശസംശ്ലേഷണം നടത്താൻ കഴിയാതാകുകയും ചെയ്യുന്നു. ചെടികളിലെ ഇലകള്‍ പൊഴിഞ്ഞ് ക്രമേണ നശിക്കുകയും ചെയ്യുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

വിള പരിപാലന രീതികളും ലാൻഡ്‌സ്‌കേപ്പ് ഘടനയും കീടങ്ങളുടെ കൂട്ടത്തെ ബാധിക്കുകയും, കീടങ്ങളുടെ പ്രകൃത്യാലുള്ള ശത്രുക്കൾക്ക് അവയുടെ വൈവിധ്യവും സമൃദ്ധിയും വർദ്ധിപ്പിക്കുകയും ചെയ്യുന്നവിധം ആവാസവ്യവസ്ഥ രൂപപ്പെടുകയും ചെയ്യുന്നു. പാരിസ്ഥിതികമായി സങ്കീർണ്ണമായ കാപ്പി കൃഷി സംവിധാനങ്ങൾ പരാന്നഭോജികൾ, ഉറുമ്പുകൾ, മറ്റ് ഇരപിടിയന്മാർ എന്നിവയുടെ ഉയർന്ന ജൈവവൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഈ പ്രകൃതി ശത്രുക്കളെ ജൈവ നിയന്ത്രണമായി ഉപയോഗിക്കാൻ കാര്യമായ ശ്രമങ്ങളൊന്നും നടന്നില്ല. കീടങ്ങളുടെ പെരുപ്പത്തിന്റെ തോത് കുറയ്ക്കുന്നതിന് വേണ്ടി, പ്രാണികളുടെ സ്വാഭാവിക സ്വഭാവങ്ങൾ കൈകാര്യം ചെയ്യാനോ തടസ്സപ്പെടുത്താനോ ഫെറോമോണുകൾ ഉപയോഗിക്കാം.

രാസ നിയന്ത്രണം

ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. നിലവിൽ, കാപ്പി കർഷകർ ഓർഗാനോഫോസ്ഫേറ്റുകൾ, കാർബമേറ്റ്സ്, പൈറെത്രോയിഡുകൾ, നിയോനിക്കോട്ടിനോയിഡുകൾ, ഡയമൈഡുകൾ തുടങ്ങിയ ന്യൂറോടോക്സിക് കീടനാശിനികൾ ഉപയോഗിക്കുന്നു. എന്നിരുന്നാലും, രാസ നിയന്ത്രണങ്ങൾ അപര്യാപ്തമാണ്, അവയുടെ തുടർച്ചയായുള്ള ഉപയോഗം കീടങ്ങളിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നതിനാൽ അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടും.

അതിന് എന്താണ് കാരണം

കാപ്പിച്ചെടിയുടെ ഇലകളിൽ ആഹരിക്കുന്ന ചിത്രകീടങ്ങളുടെ (കോഫി ലീഫ് മൈനർ - സിഎൽഎം) ലാർവകളാണ് കേടുപാടുകൾക്ക് കാരണം. മുതിർന്ന കീടങ്ങൾ രാത്രിയിൽ ഇണചേരുകയും പെൺകീടങ്ങൾ കാപ്പിച്ചെടിയുടെ ഇലകളുടെ മുകൾഭാഗത്ത് മുട്ടയിടുകയും ചെയ്യുന്നു. 20°C താപനിലയിൽ 3.6 ദിവസമാണ് മുട്ടയിടുന്നതിനു മുൻപുള്ള സമയം. ശരാശരി, ഓരോ മുട്ടയും ഏകദേശം 0.3 മില്ലീമീറ്റർ വലിപ്പമുള്ളതാണ്, മാത്രമല്ല അവ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പ്രയാസമാണ്. മുട്ടകൾ വിരിയുമ്പോൾ, ലാർവകൾ ഇലയുടെ പുറംതൊലിയുമായി സമ്പർക്കം പുലർത്തുന്ന മുട്ടയുടെ അടിവശത്തുകൂടി പുറത്തുവന്ന് ഇലകളിൽ പ്രവേശിക്കുന്നു. ലാർവകൾ സുതാര്യവും 3.5 മില്ലിമീറ്റർ വരെ നീളത്തിൽ വളരുന്നവയുമാണ്. ലാർവകൾ ഇലകളിലെ മീസോഫിൽ ആഹരിക്കുകയും ഇലകളിൽ തുരങ്കങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. തുരങ്കങ്ങൾ കോശനാശത്തിന് കാരണമാകുകയും, ഇത് പ്രകാശസംശ്ലേഷണത്തിനുള്ള ഇലയുടെ ഉപരിതലം കുറയ്ക്കുകയും ചെയ്യും. ഇത് ചെടികളുടെ പ്രകാശസംശ്ലേഷണ നിരക്ക് കുറയുന്നതിനും ചെടിയുടെ തുടർന്നുള്ള ശോഷണത്തിനും കാരണമാകുന്നു. ലാർവകൾക്ക് നാല് വളർച്ചാ ഘട്ടങ്ങളുണ്ട്. ലാർവകൾ തുരങ്കങ്ങൾ ഉപേക്ഷിച്ച്, X ആകൃതിയിലുള്ള ഒരു പട്ട് കൊക്കൂൺ നെയ്യുന്നു, സാധാരണയായി തണ്ടുമായി ചേരുന്ന ഇലയുടെ ഭാഗത്താണ് പ്യൂപ്പ രൂപപ്പെടുന്നത്. കൂടാതെ , നശിച്ച ഇലകൾ അടിഞ്ഞുകൂടുന്ന ചെടിയുടെ താഴത്തെ ഭാഗത്താണ് കൂടുതൽ പ്യൂപ്പകൾ കാണപ്പെടുന്നത്. പ്യൂപ്പയിൽ നിന്ന് പുറത്തുവരുന്ന മുതിർന്ന കീടങ്ങളുടെ ശരാശരി ശരീര നീളം 2 മില്ലീമീറ്ററും ചിറകിന് 6.5 മില്ലീമീറ്ററുമാണ്. വയറിന്റെ അറ്റം വരെ നീളമുള്ള ആന്റിനകളുള്ള വെളുത്ത രോമങ്ങളുടെ ശൽക്കങ്ങളും തവിട്ട് കലർന്ന വെളുത്ത, ഞൊറികളുള്ള ചിറകുകളും ഉണ്ട്. പ്യൂപ്പയിൽ നിന്ന് മുതിർന്ന കീടങ്ങൾ പുറത്തുവരുമ്പോൾ, അവ ഇണചേരുകയും മുട്ടയിടുകയും, ഈ ജീവിതചക്രം പുനരാരംഭിക്കുകയും ചെയ്യുന്നു. വരണ്ട കാലവും ഉയർന്ന താപനിലയുമാണ് കീടങ്ങൾക്ക് അനുകൂലം.


പ്രതിരോധ നടപടികൾ

  • വർഷം മുഴുവനും പെരുകുന്ന കീടങ്ങളുടെ എണ്ണം തടയുന്നതിന് ചിത്രകീടങ്ങളുടെ ആദ്യ തലമുറയെ ഫലപ്രദമായി നിയന്ത്രിക്കണം.
  • കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ ഡെൽറ്റ ട്രാപ്പ് ഉപയോഗിച്ച് പതിവായി നിരീക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക