Membracidae
പ്രാണി
കീടങ്ങൾ ചെടികളുടെ സ്രവം വലിച്ചെടുക്കുന്നതിനാൽ തണ്ടിൽ കോർക്കുപോലെയുള്ള കുരുക്കൾ ഉണ്ടാകുന്നു. കാണ്ഡത്തിൽ കീടങ്ങൾ ആഹരിക്കുന്നതുമൂലമുള്ള അടയാളങ്ങൾ കാണാം. ബാധിപ്പ് രൂക്ഷമായാൽ ബാധിക്കപ്പെട്ട ഭാഗം ഉണങ്ങുകയും ഇലകൾ പൊഴിയുകയും ചെയ്യും. ചെടി വാടുകയും, വീര്യം കുറയുകയും ചെയ്യുന്നു. ചെടികളുടെ കോശ സ്രവം വലിച്ചെടുക്കുന്നതും, കീടങ്ങൾ ഉമിനീരിലൂടെ വിഷവസ്തുക്കൾ കുത്തിവയ്ക്കുന്നതും കാരണം ഇലകളുടെ വൈരൂപ്യം കാണാൻ കഴിയും. ഇതുകൂടാതെ, ചെടിയുടെ ഭാഗങ്ങളിൽ കൗബഗ്ഗുകൾ പുറത്തുവിടുന്ന തേൻസ്രവങ്ങളിൽ കാപ്നോഡിയം എന്ന കറുത്ത പൂപ്പൽ വികസിക്കുന്നു, ഇത് ഗുണനിലവാരമില്ലാത്ത ഇലകളുടെ ഉത്പാദനത്തിന് കാരണമാകുന്നു. കീടങ്ങൾ സാധാരണയായി പച്ച തണ്ടിൽ നിന്ന് നീരൂറ്റിക്കുടിക്കുന്നു. കനത്ത ബാധിപ്പ് കോർക്കുപോലെയുള്ള കുരുക്കൾ ഉണ്ടാകുന്നതിനും വാടിപ്പോകുന്നതിനും ചെടികളുടെ ഓജസ് കുറയുന്നതിനും കാരണമാകും.
പരാന്നഭോജികൾക്ക് കൗബഗുകളുടെ മുട്ടകളെ കൊല്ലാൻ കഴിഞ്ഞേക്കും. നാളിതുവരെ ഈ കീടത്തിനെതിരെ ജൈവിക നിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഞങ്ങൾക്കറിയില്ല. ബാധിപ്പോ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയോ കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ ഡൈമെത്തോയേറ്റ് 2 മി.ലി./1ലി. വെള്ളത്തിൽ പ്രയോഗിക്കാം.
ഒട്ടിനോട്ടസ് ഒനെറാറ്റസ്, ഓക്‌സിറാക്കിസ് ടരാൻഡസ് എന്നിവയുൾപ്പെടുന്ന മെംബ്രാസിഡേ കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത കീടങ്ങളും മുതിർന്ന കീടങ്ങളുമാണ് കേടുപാടുകൾക്ക് കാരണം. ട്രീഹോപ്പറുകൾ, തോൺ ബഗ്ഗുകൾ എന്നിവയാണ് ഈ പ്രാണികളുടെ മറ്റ് പേരുകൾ. ചാര-തവിട്ട് നിറത്തിൽ, ചിറകുള്ള പ്രാണികൾക്ക് ഏകദേശം 7 മില്ലീമീറ്റർ നീളവും, ഉടൽ ഭാഗത്ത് മുള്ളുപോലുള്ള പുറത്തേയ്ക്ക് ഉന്തിനിൽക്കുന്ന ഭാഗവും ഉണ്ട്. തണ്ടിലോ ചില്ലകളിലോ ക്രമരഹിതമായ കൂട്ടങ്ങളായാണ് പെൺ കീടങ്ങൾ മുട്ടകൾ ഇടുന്നത്. ഈ കീടങ്ങൾ ഉറുമ്പുകളുമായി പരസ്പര ബന്ധത്തിലാണ് ജീവിക്കുന്നത്. ഉറുമ്പുകൾ ആഹരിക്കുന്ന തേൻസ്രവങ്ങൾ നിംഫുകൾ പുറന്തള്ളുന്നു, ഉറുമ്പുകൾ സ്വാഭാവിക ഇരപിടിയന്മാരിൽ നിന്ന് ഈ കീടങ്ങളെ സംരക്ഷിക്കുന്നു. താപനില കുറയുകയും ഈർപ്പം കൂടുകയും ചെയ്താൽ കീടങ്ങളുടെ പെരുപ്പം വർദ്ധിക്കും.