Chilo tumidicostalis
പ്രാണി
ബാധിക്കപ്പെട്ട കരിമ്പിന്റെ മുകൾവശത്തെ ഉണങ്ങിയ ഇലകളുടെ സാന്നിധ്യത്താൽ കീടങ്ങളുടെ സാന്നിധ്യം എളുപ്പത്തിൽ തിരിച്ചറിയാം. ആദ്യത്തെ മൂന്ന് മുതൽ അഞ്ച് വരെയുള്ള ഇടമുട്ടുകളിൽ പുതിയതായി വിരിഞ്ഞ ലാർവകൾ ഒന്നുചേരുന്നതാണ് പ്രാഥമിക ആക്രമണത്തിന് കാരണം, ഒറ്റത്തണ്ടിൽ 50 മുതൽ 180 വരെ ലാർവകൾ ഉണ്ടാകാം. മുകളിലെ ഇടമുട്ടുകളിൽ നിരവധി ദ്വാരങ്ങൾ ദൃശ്യമാണ്. ബാധിക്കപ്പെട്ട തണ്ടുകൾ നിറയെ ചുവന്ന നിറമുള്ള വിസ്സർജ്യവസ്തുക്കൾ ആകും. കരിമ്പ് പൊള്ളയായിരിക്കും കൂടാതെ മധ്യകാണ്ഡവും മുകൾഭാഗത്തെ ഇലകളും ഉണങ്ങുകയും കൂടുതൽ എളുപ്പത്തിൽ ഒടിയുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട ഇടമുട്ടുകളോട് ചേർന്നുള്ള മുട്ടുകളിൽ, തണ്ടിനെ പൂർണ്ണമായി പൊതിയുന്ന വേരുകൾ വികസിക്കുന്നു; മുട്ടുകളിലെ മുകുളങ്ങൾ മുളയ്ക്കുകയും ചെയ്യും. ദ്വിതീയ ബാധിപ്പിന്റെ കാര്യത്തിൽ, വളർന്ന ലാർവകൾ കരിമ്പിന്റെ ആരോഗ്യമുള്ള താഴത്തെ ഭാഗത്തേക്ക് വ്യാപിക്കുന്നത്, അടുത്തുള്ള കരിമ്പിലെ പ്രാഥമിക ആക്രമണത്തിന് കാരണമാകും.
സി. ടുമിഡിക്കോസ്റ്റലിസിന്റെ ഫലപ്രദമായ സ്വാഭാവിക ശത്രുക്കളാണ് കോട്ടേഷ്യ ഫ്ലാവിപ്സ്, ട്രൈക്കോഗ്രാമ്മ ചിലോണിസ് കടന്നലുകൾ എന്നിവ. മിതമായ കാലാവസ്ഥയിൽ കൃഷിയിടത്തിൽ അവതരിപ്പിക്കാൻ ട്രൈക്കോ കാർഡുകളോ സിയാലുകളോ ഉപയോഗിക്കുക.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. നാളിതുവരെ ഈ കീടത്തിനെതിരെ രാസനിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഞങ്ങൾക്കറിയില്ല. സാധാരണയായി, രാസനിയന്ത്രണ നടപടികൾ ഫലപ്രദമല്ല. ബാധിപ്പോ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയോ കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
ചിലോ ടുമിഡിക്കോസ്റ്റലിസ് എന്ന ലാർവകളുടെ കൂട്ടത്തോടെയുള്ള ആഹരിപ്പാണ് കേടുപാടുകൾക്ക് കാരണം. ശലഭങ്ങൾക്ക് കറുവപ്പട്ടയുടെ തവിട്ടുനിറമാണ്, അവയുടെ അഗ്രഭാഗത്ത് ചെറിയ വെള്ളിനിറത്തിലുള്ള വെളുത്ത അതിരുകളാൽ വേർതിരിക്കപ്പെട്ട കറുത്ത പാടുകൾ ഉണ്ട്. ആൺ ശലഭങ്ങളുടെ മുൻഭാഗത്ത് കുറച്ച് ഇളം തവിട്ട് നിറത്തിലുള്ള ശൽക്കങ്ങൾ ഒഴികെ പിൻ ചിറകുകൾ വെളുത്തതാണ്. പെൺകീടങ്ങളുടെ ഗുദഭാഗങ്ങളിൽ കട്ടിയുള്ള മുടി കാണാം. പെൺകീടങ്ങൾ 500 മുതൽ 800 വരെ മുട്ടകൾ ഇലയുടെ അടിഭാഗത്ത് 4 മുതൽ 5 വരെ നിരകളിലായി നിക്ഷേപിക്കുന്നു. മുട്ടയ്ക്ക് ഇളം പച്ചകലർന്ന അഴുക്കുപുരണ്ട വെളുത്ത നിറമാണെങ്കിലും അവ വിരിയുന്ന സമയത്ത് ചുവപ്പായി മാറുന്നു. ലാർവകൾ കൂട്ടമായി ജീവിക്കുന്നതും, മന്ദഗതിയിലുള്ളതും ആണ്. കറുപ്പ്/ഓറഞ്ച് നിറത്തിലുള്ള തലയോടുകൂടിയ വെളുത്ത നിറമുള്ള കീടങ്ങൾ പിന്നീടുള്ള ഘട്ടത്തിൽ ക്രീം നിറമായി മാറുന്നു. പ്യൂപ്പ ഘട്ടം നടക്കുന്നത് ഇടമുട്ടുകളിലാണ്. ഈർപ്പമുള്ള അന്തരീക്ഷമാണ് കീടങ്ങളുടെ പെരുപ്പത്തിന് അനുകൂലം. കനത്ത മണ്ണും, വെള്ളം കെട്ടിക്കിടക്കുന്നതും അല്ലെങ്കിൽ വെള്ളം കെട്ടിനിൽക്കുന്ന കൃഷിയിടങ്ങളും ഗുരുതരമായ ബാധിപ്പിന് അനുകൂലമാണ്.