കരിമ്പ്

കരിമ്പിലെ സ്കെയിൽ കീടങ്ങൾ

Melanaspis glomerata

പ്രാണി

ചുരുക്കത്തിൽ

  • ഇലകളുടെയും കരിമ്പിൻ്റെയും ഉണക്കം.
  • വളർച്ച മുരടിപ്പ്.
  • വൃത്താകൃതിയിലുള്ള, ഇരുണ്ട നിറമുള്ള സ്കെയിലുകളാൽ പൊതിയപ്പെട്ട തണ്ടുകളും ഇലകളുടെ മധ്യസിരയും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

കരിമ്പ്

ലക്ഷണങ്ങൾ

തണ്ടുകളും ഇലയുടെ മധ്യസിരയും വൃത്താകൃതിയിലുള്ള, തവിട്ട് അല്ലെങ്കിൽ ചാരനിറം കലർന്ന-കറുത്ത സ്കെയിൽ കീടങ്ങളാൽ പൊതിഞ്ഞിരിക്കുന്നു. ബാധിക്കപ്പെട്ട കരിമ്പിൻ്റെ ഇലകൾ അനാരോഗ്യകരമായ ഇളം പച്ച നിറത്തോടെ അവയുടെ അഗ്രഭാഗം ഉണങ്ങിപോകുന്നു. ബാധിപ്പ് തുടരുന്നതോടെ ഇലകൾ പിന്നീട് മഞ്ഞ നിറമായി മാറുന്നു. സ്രവം നഷ്ടപ്പെടുന്നത് ഇലകൾ വിടരാതിരിക്കാൻ കാരണമാകുന്നു, ഇത് ഒടുവിൽ മഞ്ഞനിറമായി മാറുകയും ഉണങ്ങുകയും ചെയ്യും. ക്രമേണ, കരിമ്പ് ഉണങ്ങുകയും അത് മുറിച്ചുനോക്കിയാൽ തവിട്ട് കലർന്ന-ചുവപ്പ് നിറത്തിൽ കാണപ്പെടുകയും ചെയ്യും. ഗുരുതരമായ ബാധിപ്പിൽ, ബാധിക്കപ്പെട്ട കരിമ്പുകൾ‌ ചുരുങ്ങുകയും, കീടങ്ങൾ കരിമ്പ്‌ മുഴുവനായും പൊതിയുകയും ചെയ്യും. നിശ്ചലമായ സ്വഭാവവും വളരെച്ചെറിയ വലിപ്പവും കാരണം ഇവ കരിമ്പ് കർഷകരുടെ കണ്ണിൽപ്പെടുന്നില്ല. കഠിനമായ നാശനഷ്ടങ്ങൾക്ക് ശേഷം മാത്രമാണ് ഇതിൻ്റെ അസ്തിത്വം വെളിപ്പെടുന്നത്.

ശുപാർശകൾ

ജൈവ നിയന്ത്രണം

1% ഫിഷ് ഓയിൽ റോസിൻ സോപ്പ് എമൽഷനിൽ കരിമ്പ് സെറ്റുകൾ മുക്കുക. വെളുത്ത എണ്ണകൾ (ഇലകളിലും തണ്ടിലും) തളിക്കുക, ഇത് ഇളം സ്കെയിലുകൾക്കെതിരെ ഒരുവിധം ഫലപ്രാപ്തി കാണിക്കുന്നു. ചിലോകോറസ് നൈഗ്രിറ്റസ് അല്ലെങ്കിൽ ഫാറസ്സൈനസ് ഹോർണി എഗ്ഗ് കാർഡ് @ 5 സിസി/എസി സ്വതന്ത്രമാക്കുക. സ്കെയിൽ കീടങ്ങളെ ആഹരിക്കുന്ന, അനാബ്രോടെപിസ് മയൂരായ്, ചൈലോനൂറസ് എസ്‌പി പോലുള്ള ഹൈമനോപ്റ്റെറൻ പരാന്നഭോജികളെയും സാനിയോസുലസ് ന്യൂഡസ്, ടൈറോഫാഗസ് പുട്രെസെൻഷ്യ പോലെയുള്ള ഇരപിടിയൻ ചാഴികളെയും അവതരിപ്പിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. നടുന്നതിന് മുൻപ് 0.1% മാലത്തിയോൺ ലായനിയിൽ കരിമ്പ് സെറ്റുകൾ മുക്കിവയ്ക്കുക. ഉണങ്ങിയ ഇലകൾ നീക്കം ചെയ്ത ശേഷം ഡൈമെത്തോയേറ്റ് 2 മില്ലി/ലി അല്ലെങ്കിൽ മോണോക്രോടോഫോസ് @ 1.6 മില്ലി/ലി എണ്ണ അളവിൽ തളിക്കുക. കീടങ്ങളുടെ പ്രാരംഭ രൂപം ദൃശ്യമായാൽ, ഉണങ്ങിയ ഇലകൾ നീക്കം ചെയ്ത ശേഷം രണ്ടുതവണ അസെഫേറ്റ് 75 എസ്‌പി @ 1 ഗ്രാം/ലി ഉപയോഗിച്ച് സെറ്റുകൾ പരിചരിക്കുക.

അതിന് എന്താണ് കാരണം

ക്രാളേർസ് സ്കെയിലുകളാണ് കേടുപാടുകൾക്ക് കാരണം. പെൺ‌ കീടങ്ങൾ ഒവോവിവിപാരസ് ആണ്‌- അതായത് പെൺകീടങ്ങളുടെ ശരീരത്തിനകത്ത് തന്നെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ‌ ഉണ്ടാകുന്നു. വിരിഞ്ഞതിനുശേഷം, ക്രാളറുകൾ (ഇളം അപക്വമായ സ്കെയിലുകൾ) ആഹരിക്കുന്നതിനുള്ള പ്രദേശം തേടി അലഞ്ഞുനടക്കുന്നു. അവ അവയുടെ സൂചി പോലുള്ള വായ ഭാഗങ്ങൾ ഉപയോഗിച്ച് ചെടികളുടെ സ്രവം ഊറ്റിയെടുക്കുന്നു, മാത്രമല്ല അവ പിന്നീട് നീങ്ങുന്നില്ല. ഇടമുട്ടുകളുടെ രൂപീകരണത്തോടെ ബാധിപ്പ് ആരംഭിക്കുകയും, കരിമ്പ് ചെടി വളരുന്നതിനനുസരിച്ച് ബാധിപ്പ് മൂർച്ഛിക്കുകയും ചെയ്യുന്നു. ചെടികളുടെ സ്രവം ക്രാളറുകൾ വലിച്ചെടുക്കുന്നു. സാരമായ ബാധിപ്പിൽ, ഇലപ്പോള, ഇലപത്രം, മധ്യസിര എന്നിവയും ബാധിക്കപ്പെടുന്നു.


പ്രതിരോധ നടപടികൾ

  • CO 439, CO 443, CO 453, CO 671, CO 691, CO 692 എന്നിവ പോലെയുള്ള പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • സ്കെയിൽ കീടങ്ങളിൽ നിന്ന് വിമുക്തമായ സെറ്റുകൾ കൃഷിചെയ്യുക.
  • സ്കെയിൽ കീടങ്ങളുടെ പെരുപ്പം വർദ്ധിക്കുന്നതിന് കാലതാമസമുണ്ടാക്കാൻ ശുദ്ധമായ നടീൽ വസ്തുക്കൾ ഉപയോഗിക്കുക.
  • കൃഷിയിടങ്ങളും ബണ്ടുകളും കളവിമുക്തമായി സൂക്ഷിക്കുക.
  • കൃഷിയിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കി കളയുക.
  • ബാധിപ്പിൻ്റെ ലക്ഷണങ്ങൾക്കായി താങ്കളുടെ കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • സാരമായി ബാധിക്കപ്പെട്ട കരിമ്പിൻ ചെടികൾ പിഴുതുമാറ്റി കത്തിക്കുക.
  • രോഗാണുക്കൾക്ക് ആതിഥ്യമേകാത്ത ഇതര വിള (ഉദാ.
  • ഗോതമ്പ്) ഉപയോഗിച്ച് വിള-പരിക്രമം പരിഗണിക്കുക.
  • നടീൽ കഴിഞ്ഞ് 150, 210 ദിവസങ്ങളിൽ ഉണങ്ങിയ ഇലകൾ നീക്കം ചെയ്യുക.
  • ആവർത്തിച്ചുള്ള റാട്ടൂൺ വിള ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക