കരിമ്പ്

വൈറ്റ് ടോപ്പ് ബോറർ

Scirpophaga excerptalis

പ്രാണി

ചുരുക്കത്തിൽ

  • ഡെഡ് ഹാർട്ട്.
  • ഇലയിൽ ഉടനീളം സമാന്തര ദ്വാരങ്ങളുടെ ശ്രേണി.
  • കാണ്ഡം, വളരുന്ന തളിരുകൾ, ഇലകൾ എന്നിവയുടെ ഉള്ളിൽ ആഹരിക്കുന്നു.
  • വെള്ളി നിറത്തിലുള്ള വെള്ള ശലഭം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കരിമ്പ്

ലക്ഷണങ്ങൾ

ഇലകൾ വിരിയുമ്പോൾ, ഇല പത്രത്തിന് കുറുകെയുള്ള സമാന്തര ദ്വാരങ്ങളുടെ ഒരു ശ്രേണി കാണപ്പെടുന്നത് തുരപ്പന്മാരുടെ പ്രവർത്തനത്തിന്റെ വ്യക്തമായ ലക്ഷണമാണ്. ഇലയുടെ മധ്യസിരകളിൽ തവിട്ടുനിറത്തിലുള്ള ഉണങ്ങിയ തുരങ്കങ്ങളുണ്ട്, ഇത് കീടങ്ങളുടെ ആക്രമണത്തിന്റെ പ്രാരംഭ ഘട്ടം തിരിച്ചറിയുന്നതിനുള്ള ഏറ്റവും സവിശേഷമായ ലക്ഷണമാണ്. വളർച്ചാ പോയിന്റിനോട് ചേർന്ന് ഇലയുടെ മുകൾ ഭാഗത്ത് മുട്ടകളുടെ കൂട്ടങ്ങൾ കാണപ്പെടുന്നു. വളരുന്ന പോയിന്റുകൾ ആക്രമിക്കപ്പെടുകയും തണ്ടിനെ നശിപ്പിക്കുകയും ചെയ്യുന്നു. കരിമ്പുകളിൽ ഡെഡ് ഹാർട്ട് എന്ന സവിശേഷത കാണപ്പെടുകയും അവ ചുവപ്പ് കലർന്ന തവിട്ട് നിറത്തിലും ആകും. മുകളിലെ തളിരുകൾ ഉണങ്ങി മുരടിക്കും. പാർശ്വ കാണ്ഡങ്ങളുടെ വളർച്ച കാരണം ചെടി കൂട്ടമായി വളരുന്നതുപോലെ കാണപ്പെടുന്നു. തണ്ടിൽ, തറനിരപ്പിനോട് ചേർന്ന് ചെറിയ ദ്വാരങ്ങൾ കാണാം. ഒരു കാണ്ഡത്തിൽ ഒരു ലാർവ മാത്രമാണ് അവയുടെ ഉള്ളിൽ ആഹരിക്കുന്നത്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ട്രൈക്കോഗ്രാമ ചിലിനീസ് @ 10,000/ഹെക്‌ടർ എന്ന തോതിൽ മുട്ട പരാന്നഭോജികൾ 10 ദിവസത്തെ ഇടവേളയിൽ 2-3 തവണ അല്ലെങ്കിൽ ഇക്‌നുമോണിഡ് പാരാസിറ്റൈസ്ഡ് ഗാംബ്രോയിഡുകൾ (ഐസോട്ടിമ) ജാവൻസിസ് (100 ജോഡി/ഹെക്‌ടർ) സ്ഥിരമായി നിലനിൽക്കുന്ന പരാന്നഭോജിയായി അവതരിപ്പിക്കാം.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. കാർബോഫ്യൂറാൻ 5% G (33.3 കി.ഗ്രാം/ഹെക്ടർ), അല്ലെങ്കിൽ ക്ലോറൻട്രാനിപ്രോൾ 18.5% എസ്‌സി (375 മില്ലി/ഹെക്‌ടർ) പോലുള്ള കീടനാശിനികൾ വിതറുക. വേരുപടലത്തിന് സമീപം ഒരു ചെറിയ ചാലുകൾ തുറന്ന് അതിൽ കാർബോഫ്യൂറാൻ തരികൾ ഇട്ടുകൊടുത്ത്, മിതമായ ജലസേചനത്തിലൂടെയും പ്രയോഗം നടത്താം. എന്നിരുന്നാലും, ബാധിക്കപ്പെട്ട ഇളം തളിരുകൾ മുറിച്ചുനീക്കുന്നതാണ് ഏറ്റവും ഫലപ്രദം.

അതിന് എന്താണ് കാരണം

കരിമ്പിലെ വൈറ്റ് ടോപ്പ് ബോറർ, സ്‌കിർപോഫാഗ എക്‌സെർപ്റ്റാലിസ് ആണ് കേടുപാടുകൾക്ക് കാരണം. മുതിർന്ന ശലഭങ്ങൾക്ക് തൂവലുകൾ പോലെയുള്ള അഗ്രഭാഗത്തോടുകൂടിയ വെള്ളിനിറത്തിലുള്ള വെളുത്ത ചിറകുകളുണ്ട്. മഞ്ഞ-തവിട്ട് രോമങ്ങൾ അല്ലെങ്കിൽ പൊങ്ങല്‍ കൊണ്ട് പൊതിഞ്ഞ മുട്ടകളാണ് പെൺകീടങ്ങൾ നിക്ഷേപിക്കുന്നത്. ചുരുണ്ടിരിക്കുന്ന ഇലകളിലൂടെ ലാർവ തുരങ്കം തുറക്കുന്നു, ഇത് മുകളിൽ വിവരിച്ചതുപോലെയുള്ള കേടുപാടുകൾക്ക് കാരണമാകുന്നു. ലാർവകൾക്ക് ഏകദേശം 35 മില്ലിമീറ്റർ നീളമുണ്ട്, അവ ക്രീം വെള്ളയോ അല്ലെങ്കിൽ മഞ്ഞയും തവിട്ടുംനിറത്തിലോ ഉള്ള തലയും, വരകളില്ലാത്തതും കനം കുറഞ്ഞ കാലുകൾ ഉള്ളതുമാണ്. അവ ചെടിയുടെ മധ്യസിരയ്ക്ക് നീളെ ചെടിയുടെ ഹൃദയഭാഗത്തേക്ക് കൂടുതൽ ആഹരിക്കുന്നു. മൂന്നാം തലമുറയാണ് കരിമ്പിൽ ഏറ്റവും കൂടുതൽ കേടുപാടുകൾ വരുത്തുന്നത്. ഇളം ചെടികൾ, പ്രത്യേകിച്ച് ആർദ്രതയുള്ള അന്തരീക്ഷത്തിൽ കീടങ്ങളാൽ ബാധിക്കപ്പെടാൻ സാധ്യത കൂടുതലാണ്.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ CO 419, CO 745, CO 6516, CO 859, CO 1158 അല്ലെങ്കിൽ CO 7224 പോലുള്ള സഹിഷ്ണുതാശേഷിയുള്ളതോ പ്രതിരോധശേഷിയുള്ളതോ ആയ ഇനങ്ങൾ ഉപയോഗിക്കുക.
  • നടീലിനായി ഇരട്ട വരി രീതിക്ക് മുൻഗണന നൽകുക.
  • സുഗന്ധവ്യഞ്ജനങ്ങൾ അല്ലെങ്കിൽ പയർവർഗ്ഗങ്ങൾ പോലെയുള്ള കീടങ്ങൾക്ക് ആതിഥ്യമേകാത്ത വിളകൾക്കൊപ്പം ഇടവിള കൃഷി നടത്തുക.
  • ഇടവിളയായി ചോളം, അരിച്ചോളം എന്നിവ ഉപയോഗിക്കരുത്.
  • മുതിർന്ന ശലഭങ്ങളെ നിരീക്ഷിക്കാൻ താങ്കളുടെ കൃഷിയിടത്തിൽ ഹെക്ടറിന് 2-3 ഫെറമോൺ കെണികൾ സ്ഥാപിക്കുക.
  • 5 ഹെക്ടറിന് 2 എന്ന നിരക്കിൽ പ്രകാശ കെണി അല്ലെങ്കിൽ ഫെറമോൺ കെണികൾ സ്ഥാപിക്കുക, അവയിൽ കീടങ്ങളുടെ സ്വാഭാവിക ശത്രുക്കൾക്ക് പുറത്തുപോകാനുള്ള സംവിധാനം നൽകണം.
  • പകരമായി, രാവിലെയോ സന്ധ്യാ സമയത്തോ ശലഭങ്ങളെ പിടിക്കുന്നതിനുള്ള കെണി വല സ്ഥാപിക്കുക.
  • ചെടിയുടെ ബാധിക്കപ്പെട്ട ഭാഗങ്ങൾ നീക്കം ചെയ്യുക.
  • മുട്ടകൾ നിക്ഷേപിക്കുന്ന സമയത്ത് മുട്ടകളുടെ കൂട്ടം ശേഖരിക്കുക.
  • കൂടാതെ, രണ്ടാം വംശവർദ്ധനവിന്റെ ഘട്ടത്തിൽ ഡെഡ് ഹാർട്ടുകൾ നശിപ്പിക്കുക.
  • സ്വാഭാവിക ഇരപിടിയന്മാരെയും പരാന്നഭോജികളെയും സംരക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക