മുന്തിരി

കോക്ക്‌ചേഫർ

Melolontha melolontha

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ഇല വാട്ടവും മഞ്ഞപ്പും.
  • വേരുകളിലെ കേടുപാടുകൾ.
  • വിളവ് കുറവ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മുന്തിരി

ലക്ഷണങ്ങൾ

മണ്ണട്ടകൾ ഇളംവേരുകൾ കേടുവരുത്തുകയും, ചെടികൾ വാടിപ്പോകുന്നതിനും ഇലവിതാനത്തിന്റെ മഞ്ഞപ്പിനും കാരണമാകുന്നു. മുന്തിരിവള്ളികളുടെ പൂർണ്ണമായ നാശത്തിന് കാരണമാകുന്ന തരത്തിൽ വേരുകൾ പറിച്ചെടുത്തേക്കാം.

Recommendations

ജൈവ നിയന്ത്രണം

പ്രകൃതി ശത്രുക്കളായ മോൾ എലികൾ, വവ്വാലുകൾ, കുയിലുകൾ, മരംകൊത്തികൾ, കുരുവികൾ, നിലം വണ്ടുകൾ, വലിയ കടന്നലുകൾ, ടാക്കിനിഡ് ഈച്ചകൾ എന്നിവയെ സംരക്ഷിക്കുക. ബ്യൂവേറിയ ബസിയാന അല്ലെങ്കിൽ മെറ്റാർസിയം അനിസപ്ലിയെ പോലുള്ള രോഗകാരികളായ കുമിൾ ഉപയോഗിക്കുക. ഹെറ്ററോറാബ്ഡിറ്റിസ് മെഗിഡിസ് പോലെയുള്ള പരാദ നിമാവിരകൾ മണ്ണിൽ ഇടുന്നത് മണ്ണട്ടകളെ നശിപ്പിക്കും.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. താങ്കളുടെ മുന്തിരിത്തോട്ടത്തിൽ 600-800 ലിറ്റർ വെള്ളത്തിൽ 400 മില്ലി എന്ന അളവിൽ മാലത്തിയോൺ 50% ഇസി പ്രയോഗിക്കുക.

അതിന് എന്താണ് കാരണം

മെലോലോന്ത മെലോലോന്തയുടെ പ്രായപൂർത്തിയായ ചേഫറാണ് കേടുപാടുകൾക്ക് കാരണം. ഇരുണ്ട തലയോടുകൂടിയ തവിട്ട് നിറമാണ് അവയ്ക്ക്. പെൺ കീടങ്ങൾ 10-20 സെന്റീമീറ്റർ ആഴത്തിൽ മണ്ണിന്റെ ഉപരിതലത്തിന് തൊട്ടുതാഴെയാണ് മുട്ടയിടുന്നത്. ലാർവകൾക്ക് വെള്ളനിറം കലർന്ന മഞ്ഞ നിറവും, അർദ്ധസുതാര്യവും ഏകദേശം 5 മില്ലിമീറ്റർ നീളവുമാണ് ഉള്ളത്. പൂർണ്ണവളർച്ചയെത്തിയ മണ്ണട്ടകൾ ശക്തമായ വായഭാഗങ്ങളോട് കൂടിയതാണ്. ഇവയുടെ തല മഞ്ഞകലർന്നതും, വെളുത്ത നിറമുള്ള ശരീരം മാംസളമായതും 'C' ആകൃതിയിലുള്ളതുമാണ്. ലാർവകൾ മണ്ണിൽ ഗ്രബ്ബുകളായി അവയുടെ ജീവിതഘട്ടം കഴിയുകയും ചെടിയുടെ വേരുകൾആഹരിക്കുകയും ചെയ്യുന്നു. അവരുടെ ജീവിതചക്രം പൂർത്തിയാകാൻ ഏകദേശം 3-4 വർഷമെടുക്കും. ചെടികൾക്ക് വലിയ നാശം വരുത്തുന്ന മൂന്നാം ഘട്ട ലാർവകളാണ് ഏറ്റവും കൂടുതൽ ആഹരിക്കുന്നത് . വേരുകൾ ആഹരിക്കുകയും അവയിൽ തുരങ്കങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു, അങ്ങനെ ചെടികളുടെ മുകൾ ഭാഗങ്ങൾ വാടിപ്പോകുകയും നശിക്കുകയും ചെയ്യും. മുതിർന്ന വണ്ടുകൾ പകൽ വിശ്രമിക്കുകയും സന്ധ്യാസമയത്ത് അവയുടെ ആഹാര സ്ഥലത്തേക്ക് പറക്കുകയും ചെയ്യുന്നു.


പ്രതിരോധ നടപടികൾ

  • വണ്ടുകളെയും ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകളും കണ്ടെത്തുന്നതിന് വേണ്ടി ആഴ്ചയിൽ രണ്ടുതവണ താങ്കളുടെ വിള നിരീക്ഷിക്കുക.
  • കോക്ക്‌ചേഫറുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിൽ, കീടങ്ങളെ കൈകളാല്‍ നീക്കം ചെയ്ത് സോപ്പ് വെള്ളം നിറച്ച ഒരു ബക്കറ്റിൽ ഇടുക.
  • മുതിർന്ന വണ്ടുകളെ അകറ്റാൻ താങ്കളുടെ മുന്തിരിത്തോട്ടത്തിന് ചുറ്റും കമ്പിളിയോ മറ്റ് രോമത്തോലോ പോലുള്ള തടസ്സങ്ങൾ സ്ഥാപിക്കുക.
  • പ്രകാശക്കെണികളിൽ ഇവ വൻതോതിൽ ആകർഷിക്കപ്പെടുന്നതിനാൽ, പ്രകാശക്കെണികൾ സ്ഥാപിക്കുക.
  • മണ്ണ് ഉഴുതുമറിച്ച് ലാർവയുടെ സുഷുപ്ത സ്ഥാനങ്ങൾ ഇല്ലാതാക്കുക.
  • ലാർവകളെ പരാന്നഭോജികൾക്കും മറ്റ് പ്രകൃതിദത്ത വേട്ടക്കാർക്കും വിധേയമാക്കാൻ അനുകൂലമായ പാരിസ്ഥിതിക സാഹചര്യം ഒരുക്കുക.
  • ചില ഭാഗങ്ങളിൽ, ഇവയെ ഭക്ഷണമായും ഉപയോഗിക്കുന്നു.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക