മുന്തിരി

റോസ് ചേഫർ

Macrodactylus subspinosus

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • പൂക്കളിലും ഇലകളിലും കീടങ്ങൾ ആഹരിക്കുന്നതുമൂലമുള്ള ദ്വാരങ്ങൾ.
  • ഇലകളുടെ സിരകൾ മാത്രം അവശേഷിക്കുന്നു.
  • കായകൾക്കും കേടുപാടുകൾ സംഭവിക്കാം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ

മുന്തിരി

ലക്ഷണങ്ങൾ

ഏത് വിളയാണ് ബാധിക്കപ്പെട്ടത് എന്നതിനെ ആശ്രയിച്ച് രോഗലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. റോസ് ചെടികളിൽ പൂക്കൾ ബാധിക്കപ്പെടുന്നു, ഇത് പുഷ്പ ദളങ്ങളിൽ വലിയ ക്രമരഹിതമായ ആകൃതിയിലുള്ള ദ്വാരങ്ങൾ ഉണ്ടാക്കുന്നു. ഫലവൃക്ഷങ്ങളിൽ, പ്രത്യേകിച്ച് മുന്തിരിയില്‍ ഇലകൾ ആഹരിച്ച്, ഒടുവിൽ ഇലകളുടെ സിരകൾ മാത്രം അവശേഷിപ്പിക്കുന്നു. കൂടാതെ കായകളിലും കേടുപാടുകൾ സംഭവിക്കാം, കായകളിൽ ക്രമരഹിതമായ വലിപ്പത്തിൽ ഭാഗികമായി തൊലി നീക്കി മാംസളഭാഗം ചെറുതായി കുഴിക്കുകയും ചെയ്യും.

Recommendations

ജൈവ നിയന്ത്രണം

ലാർവകളെ കൊല്ലാൻ ഒരു പരാന്നഭോജി നിമാവിര മണ്ണിൽ പ്രയോഗിക്കുക. ബാധിപ്പ് രൂക്ഷമാണെങ്കിൽ പൈറെത്രിൻ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂടിച്ചേർന്ന ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. താങ്കളുടെ മുന്തിരിത്തോട്ടത്തിൽ 600-800 ലിറ്റർ വെള്ളത്തിൽ 400 മില്ലി എന്ന അളവിൽ മാലത്തിയോൺ 50% ഇസി പ്രയോഗിക്കുക. അസെഫേറ്റ്, ക്ലോർപൈറിഫോസ്, ബൈഫെൻത്രിൻ, സൈഫ്ലൂത്രിൻ അല്ലെങ്കിൽ ഇമിഡാക്ലോപ്രിഡ് എന്നിവ അടങ്ങിയ മറ്റ് കീടനാശിനികളും ശുപാർശ ചെയ്യുന്നു. തേനീച്ചകളെ ഉപദ്രവിക്കുകയോ നശിപ്പിക്കുകയോ ചെയ്യാതിരിക്കാൻ പൂക്കളിൽ തളിക്കുന്നത് ഒഴിവാക്കുക.

അതിന് എന്താണ് കാരണം

മാക്രോഡക്റ്റൈലസ് സബ്സ്പിനോസസിന്റെ പ്രായപൂർത്തിയായ വണ്ടുകള്‍ ആണ് കേടുപാടുകൾക്ക് കാരണം. ഇരുണ്ട തലയും, ഏകദേശം 12 മില്ലീമീറ്റർ നീളമുള്ള കാലുകളുമുള്ള, നേർത്ത പച്ച നിറത്തിലുള്ള വണ്ടുകളാണ് അവ. പുല്ലുള്ള, നല്ല നീർവാർച്ചയുള്ള, മണൽ നിറഞ്ഞ മണ്ണിൽ മണ്ണിന്റെ ഉപരിതലത്തിന് തൊട്ടുതാഴെയാണ് പെൺ കീടങ്ങൾ മുട്ടയിടുന്നത്. നനഞ്ഞ മണ്ണാണ് മുട്ടയിടുന്നതിന് കൂടുതൽ അഭികാമ്യം. ലാർവകൾ മണ്ണിൽ മണ്ണട്ടകളായി അവയുടെ ജീവിതഘട്ടം കഴിയുകയും പുല്ലിന്റെ വേരുകൾ ആഹരിക്കുകയും ചെയ്യുന്നു. ഇത് റോസ് ചെടികൾ, സ്റ്റോൺ ഫ്രൂട്ട് മരങ്ങൾ, ഉദാ. മുന്തിരി, ആപ്പിൾ, ചെറി, പീച്ച്, പിയർ, പ്ലംസ് എന്നിവയെ ബാധിക്കും, മാത്രമല്ല ഈ കീടങ്ങൾ കൂടുതലും മണൽ മണ്ണാണ് ഇഷ്ടപ്പെടുന്നത്.


പ്രതിരോധ നടപടികൾ

  • വണ്ടുകൾക്കും അവ ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകൾക്കും വേണ്ടി ആഴ്ചയിൽ രണ്ടുതവണ താങ്കളുടെ വിള നിരീക്ഷിക്കുക.
  • റോസ് വണ്ടുകളുടെ എണ്ണം താരതമ്യേന കുറവാണെങ്കിൽ, കീടങ്ങളെ കൈകളാല്‍ നീക്കം ചെയ്ത് സോപ്പ് വെള്ളം നിറച്ച ഒരു ബക്കറ്റിൽ ഇടുക.
  • താങ്കളുടെ മുന്തിരിത്തോട്ടത്തിൽ ഭൗതിക തടസ്സങ്ങൾ, നേര്‍ത്ത തുണി അല്ലെങ്കിൽ ചെടികള്‍ക്ക് ആവരണം (ഫ്ലോട്ടിംഗ് റോ കവര്‍) സ്ഥാപിക്കുക, അത് താങ്കളുടെ വിളയെ മുതിർന്ന കീടങ്ങളിൽ നിന്ന് സംരക്ഷിക്കും, പക്ഷേ ഇതുപയോഗിച്ച് മണ്ണിൽ വസിക്കുന്ന മണ്ണട്ടകളെ തടയാൻ സാധിക്കില്ല.
  • മുന്തിരിത്തോട്ടത്തിൽ നിന്ന് ദൂരെമാറി ഫെറമോൺ കെണികൾ സ്ഥാപിക്കുക.
  • മണ്ണ് ഉഴുതുമറിച്ച് ലാർവകളുടെ സുഷുപ്ത സ്ഥലങ്ങൾ ഇല്ലാതാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക