ആപ്പിൾ

ആപ്പിൾ ശലഭം

Argyresthia conjugella

പ്രാണി

ചുരുക്കത്തിൽ

  • പഴങ്ങളുടെ പുറംതൊലിയിലെ ചുളിവുകൾ.
  • നിറം മങ്ങിയ, കുഴിഞ്ഞ പാടുകൾ.
  • കീടങ്ങൾ പുറത്തുപോകുന്ന ചെറിയ ദ്വാരങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ആപ്പിൾ

ലക്ഷണങ്ങൾ

ആപ്പിൾ കായകൾ തുരങ്കങ്ങളാൽ നിറഞ്ഞിരിക്കും. അവയുടെ പുറംതൊലിയിൽ ചുളിവുകൾ വീഴുകയും, ചെറിയ നിറംമങ്ങിയതും കുഴിഞ്ഞതുമായ ക്ഷതങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. പിന്നീടുള്ള ഘട്ടങ്ങളിൽ, പുറംതൊലിയിൽ നിരവധി ചെറിയ ദ്വാരങ്ങളും തവിട്ടുനിറത്തിലുള്ള പുള്ളികളും കാണപ്പെടുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ ബാസിലസ് തുറിൻജെൻസിസ് ഗാലറിയ ശുപാർശ ചെയ്യുന്നു. ആപ്പിൾ ശലഭങ്ങളുടെ ലാർവകളെ ആക്രമിക്കുന്ന നിരവധി പരാന്നഭോജികൾ ഉണ്ട്.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. ശലഭങ്ങൾ ദേശാടനം ആരംഭിക്കുന്നതിന് മുൻപ് ഉൾഭാഗത്തെ മരങ്ങളെ സംരക്ഷിക്കാൻ എഡ്ജ് സ്പ്രേയിംഗ് നടത്തുക. രൂക്ഷമായി ബാധിക്കപ്പെട്ടാൽ, തോട്ടം മുഴുവൻ തളിക്കണം. കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ, അസിൻഫോസ്-മീഥൈൽ, ഡൈഫ്ലുബെൻസുറോൺ എന്നിവ അടങ്ങിയ കീടനാശിനികൾ ശുപാർശ ചെയ്യുന്നു. അടുത്ത സീസണിലെ ബാധിപ്പ് പ്രതിരോധിക്കാൻ, ശുപാർശ ചെയ്യപ്പെട്ടിട്ടുള്ള പൊടികൾ അല്ലെങ്കിൽ കാർബോഫ്യൂറാൻ 3 ഗ്രാം (ഒരു ഹെക്ടറിന് 1-1.5 കി.ഗ്രാം) ഉപയോഗിച്ച് മണ്ണ് പരിചരിക്കുക. കൂടാതെ, 15 ദിവസത്തെ ഇടവേളയിൽ ക്ലോർപൈറിഫോസ് (20ഇസി) രണ്ടുതവണ തളിക്കുക.

അതിന് എന്താണ് കാരണം

ആർഗൈറസ്തിയ കൺജ്യൂഗെല്യുടെ ലാർവയാണ് കേടുപാടുകൾക്ക് കാരണം. ഇവയുടെ സ്വാഭാവിക ആതിഥേയ വിള സോർബസ് ഓകുപാറിയ (റോവൻ) ആണ്, എന്നാൽ മരത്തിൽ കായ ഉൽപ്പാദനം കുറയുമ്പോൾ അത് ആപ്പിൾ മരങ്ങളിലേക്ക് കുടിയേറും. പെൺശലഭങ്ങൾ ആപ്പിൾ കായകളിൽ മുട്ടകൾ നിക്ഷേപിക്കുന്ന വേനൽക്കാലത്ത്, ചെറിയ തവിട്ടുനിറവും വെളുപ്പ് നിറവുമുള്ള മുതിർന്ന ശലഭങ്ങൾ പ്രത്യക്ഷപ്പെടുന്നു. ലാർവകൾ വികസിച്ചുകൊണ്ടിരിക്കുന്ന കായകളിലേക്ക് നേരിട്ട് തുളച്ചുകയറുകയും അതിൽ ആഹരിക്കുകയും ചെയ്യുന്നു. ലാർവകൾ പൂർണ്ണമായി വളരുമ്പോൾ അടര്‍ന്നു നിലത്തു വീഴുകയും, മണ്ണിൽ പ്യൂപ്പ രൂപത്തിൽ ശൈത്യകാലം അതിജീവിക്കുകയും ചെയ്യും. കനത്ത മഴയും തണുത്ത താപനിലയും കീടങ്ങളുടെ പെരുപ്പത്തെ പ്രതികൂലമായി ബാധിക്കുന്നു. വൈകി കായ്ക്കുന്ന ആപ്പിൾ ഇനങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കായകൾ വിപണനം ചെയ്യാൻ കഴിയാത്തതിനാൽ ആദായം ഗണ്യമായി കുറയും.


പ്രതിരോധ നടപടികൾ

  • താങ്കളുടെ തോട്ടം പതിവായി നിരീക്ഷിക്കുക.
  • ഫെറോമോൺ കെണികൾ (2-ഫിനൈൽ എതനോൾ, അനെത്തോൾ) ഏക്കറിന് 45 എണ്ണം, 75 അടി അകലത്തിൽ വേർതിരിച്ച് സ്ഥാപിക്കുക.
  • 2-3 ആഴ്ച ഇടവേളയിൽ കെണികള്‍ മാറ്റി സ്ഥാപിക്കുക.
  • മികച്ച വായൂസഞ്ചാരം നൽകുന്നതിന് മരത്തിന്റെ മുകള്‍ഭാഗം വെട്ടിയൊതുക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക