ആപ്പിൾ

ആപ്പിളിലെ തണ്ടുതുരപ്പൻ

Apriona cinerea

പ്രാണി

ചുരുക്കത്തിൽ

  • മരങ്ങളുടെ പുറംതൊലിയിലെ ദ്വാരങ്ങളിൽ നിന്ന് കറ പുറന്തള്ളുന്നു.
  • ബാധിക്കപ്പെട്ട മരങ്ങളുടെ ചുവട്ടിൽ വലിയ അളവിൽ അവശിഷ്ടങ്ങൾ (കീടങ്ങളുടെ വിസർജ്ജ്യം) കൂടിക്കിടക്കുന്നു.
  • വളർച്ച മുരടിപ്പ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ

ആപ്പിൾ

ലക്ഷണങ്ങൾ

മുതിർന്ന വണ്ടുകൾ മരച്ചില്ലകളുടെ പുറംതൊലി ആഹരിക്കുന്നു. ബാധിക്കപ്പെട്ട തടിയിൽ, മുട്ടയിടുന്നതുമൂലം (അണ്ഡവിസർജ്ജനം) ഉണ്ടാകുന്ന വടുക്കൾ പെട്ടെന്ന് ദൃശ്യമാകും. സാധാരണയായി, വലിയ മരങ്ങളുടെ എല്ലാ ശാഖയിലും അർദ്ധചന്ദ്രാകൃതിയിലുള്ള ഒരു വടു കാണാറുണ്ട്. പുറംതൊലിക്ക് അടിയിലുള്ള ഗാലറികളും (വളഞ്ഞുപുളഞ്ഞ പൊത്തുകൾ) തടിയിലെ തുരങ്കങ്ങളും ലാർവകളുടെ സാന്നിധ്യം വെളിപ്പെടുത്തുന്നു. ഇളം ചെടികളിൽ, അണ്ഡവിസർജ്ജന ദ്വാരങ്ങളിൽ നിന്നും മരക്കറ സ്രവിക്കുന്നതും പുറംതൊലിയിലെ ലാർവ തുരങ്കങ്ങളും കാണാവുന്നതാണ്. പുറംതൊലിക്ക് താഴെയുള്ള ഗാലറികളുടെ സാന്നിധ്യവും പിന്നീട് തടിയിലെ തുരങ്കങ്ങളും നോക്കി ലാർവയുടെ പ്രവർത്തനം തിരിച്ചറിയാം. ലാർവ പ്രായമെത്തിയ മരങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ, തുടർച്ചയായി വിസർജ്ജ്യങ്ങൾ പുറന്തള്ളുന്നതുമൂലം ദ്വാരങ്ങൾ വീണ്ടും പരസ്പരം അടുക്കുന്നു. ഇളം ചെടികളിൽ ലാർവകൾ വേരുകളിലേക്ക് തുരന്നുപോയേക്കാം. പതിവായി വിസർജ്ജ്യങ്ങൾ പുറന്തള്ളുന്ന ദ്വാരങ്ങളുടെ സാന്നിധ്യം കാരണം എ. സിനെറിയയുടെ ലാർവകളെ മറ്റ് തുരപ്പന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ കണ്ടുപിടിക്കാൻ എളുപ്പമാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

പരഭോജി നിമാവിരകളായ സ്റ്റൈനെർനെമ പ്രവാസോസ്, ഹെറ്റെറോഹബ്ഡിറ്റിസ് ഇനങ്ങൾ, കൂടാതെ സ്വാഭാവിക ശത്രുക്കളായ നിയോപ്ലെക്റ്റാന നെമറ്റോഡുകൾ, എലാട്രിഡ് വണ്ട്, ബ്യൂവേറിയ ബാസിയാന എന്നിവ ഉപയോഗിക്കുക. ഭൗതിക പരിരക്ഷയോ പരിചരണമോ (തടിയോ അല്ലെങ്കിൽ 3 സെന്റിമീറ്ററിൽ കുറഞ്ഞ വലിപ്പത്തിലേക്ക് ചെത്തിയ മരച്ചീളുകളോ ചൂടോ അല്ലെങ്കിൽ വികിരണമോ ഉപയോഗിച്ച്) നടത്തുക. ISPM 15 അനുസരിച്ച് പാക്കിങ് ആവശ്യത്തിനുപയോഗിക്കുന്ന തടി പരിചരിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. നാളിതുവരെ, ഈ കീടങ്ങൾക്കെതിരെ രാസ നിയന്ത്രണ രീതികളൊന്നും ലഭ്യമല്ല. പുഴുക്കളെ കൊല്ലുന്നതിന്, 10 മില്ലിലിറ്റർ മോണോക്രോട്ടോഫോസ് 36 ഡബ്ല്യുഎസ്‍സി കുത്തിവച്ച് നനഞ്ഞ കളിമണ്ണ് ഉപയോഗിച്ച് ദ്വാരങ്ങൾ അടയ്ക്കുക.

അതിന് എന്താണ് കാരണം

പുഴുക്കൾ, മുതിർന്ന തണ്ടുതുരപ്പൻ കീടങ്ങൾ എന്നിവയാണ് കേടുപാടുകൾക്ക് കാരണം. എന്നിരുന്നാലും, പുഴുക്കളാണ് കൂടുതൽ വിനാശകാരി. ഇരുണ്ട തവിട്ടുനിറത്തിലുള്ള പരന്ന തലയോടുകൂടി ഇളം മഞ്ഞ നിറമാണ് പുഴുക്കൾക്ക്, എന്നാൽ മുതിർന്നവ ചുവട്ടിൽ നിരവധി കറുത്ത മുഴപ്പുകളോടുകൂടി ഇളം ചാരനിറത്തിലാണ് കാണപ്പെടുന്നത്. ശാഖകളിലോ തായ്ത്തടിയിലോ മുട്ടയിടുന്നു. 5-7 ദിവസത്തിനുശേഷം ലാർവകൾ മരത്തടിയിൽ താഴേക്ക് തുരക്കുകയും ഉപരിതലത്തിലേക്ക് തുരങ്കങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നത്, കീടങ്ങളുടെ വിസർജ്ജ്യങ്ങൾ (ഫ്രാസ്) പുറന്തള്ളുന്നതിനായി കൃത്യമായ ഇടവേളകളിൽ ദ്വാരങ്ങൾ സൃഷ്ടിക്കുന്നു. ലാർവ കൊഴുത്ത് വെളുത്ത നിറത്തിലുള്ള കാലുകളില്ലാത്ത പുഴുവാണ്, ഇവ നീളമേറിയതും സിലിണ്ടർ ആകൃതിയിലുള്ളതുമാണ്. പെൺകീടങ്ങൾ ചവച്ചരച്ച പുറംതൊലിയിലെ അടിവശത്തെ അണ്ഡവിസർജ്ജന ഭാഗങ്ങളിൽ മുട്ടകൾ നിക്ഷേപിക്കുന്നു. 5-7 ദിവസത്തിനുശേഷം മുട്ട വിരിയും. ലാർവകളുടെ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ, വിസർജ്ജ്യങ്ങൾ പുറന്തള്ളുന്നതിനുള്ള ദ്വാരങ്ങൾ പരസ്പരം അടുത്തുനിൽക്കുന്നു, പക്ഷേ അവ പ്രായമാകുകയും വലുതാവുകയും ചെയ്യുമ്പോൾ വിസർജ്ജ്യങ്ങൾ പുറന്തള്ളുന്നതിന് വലിയ ദ്വാരങ്ങൾ രൂപം കൊള്ളുന്നു.


പ്രതിരോധ നടപടികൾ

  • തായ്ത്തടിയിൽ പ്രവേശിക്കുന്നതിനുമുമ്പ് പുഴുക്കൾ കയറിയ ശാഖകൾ നിരീക്ഷിക്കുകയും വെട്ടിമാറ്റുകയും ചെയ്യുക.
  • കീടങ്ങളുടെ വളർച്ചയും ആഹരിക്കലും നടക്കുന്ന മൾബറി അല്ലെങ്കിൽ പേപ്പർ മൾബറി പോലുള്ള മറ്റ് ആതിഥേയ മരങ്ങൾ നീക്കംചെയ്യുക.
  • മുതിർന്ന കീടങ്ങളെ കൈകളാല്‍ പിടികൂടി നശിപ്പിക്കുക.
  • ശുചീകരണം (കേടായതും ബാധിക്കപ്പെട്ടതുമായ ചെടികൾ നശിപ്പിക്കുകയോ വെട്ടിയൊതുക്കുകയോ ചെയ്യുന്നത്) പോലുള്ള കാർഷിക നടപടികൾ സ്വീകരിക്കുക.
  • കൂടാതെ, കെണി മരങ്ങൾ ഉപയോഗിക്കുക.
  • രോഗം ബാധിക്കപ്പെട്ട മരങ്ങൾക്ക് സമീപം പുതിയ തോട്ടങ്ങൾ സ്ഥാപിക്കാൻ പാടില്ല.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക