ആപ്പിൾ

സാൻ-ജോസ്-സ്കെയിൽ

Comstockaspis perniciosa

പ്രാണി

ചുരുക്കത്തിൽ

  • കീടങ്ങൾ ആഹരിക്കുന്ന ഭാഗങ്ങൾക്ക് ചുറ്റും ചെറിയ ചുളിവും, ചുവപ്പ് മുതൽ പർപ്പിൾ‌ വരെ നിറമുള്ള പുള്ളിയും.
  • ചെറുതും വികൃതവും മങ്ങിയ നിറവും ഉള്ള ഫലങ്ങളുടെ രൂപീകരണം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

4 വിളകൾ
ആപ്പിൾ
ആപ്രിക്കോട്ട്
പീച്ച്
പിയർ

ആപ്പിൾ

ലക്ഷണങ്ങൾ

ശിഖരങ്ങൾ, ഇലകൾ, ഫലങ്ങൾ എന്നിവയിൽ നിന്ന് സ്കെയിൽ കീടങ്ങൾ സ്രവം വലിച്ചെടുക്കുന്നു. ഈ മാതൃകയിലുള്ള ആഹരിപ്പ് മൂലം ഫലങ്ങളുടെ ഉപരിതലത്തിൽ ചുവപ്പ് മുതൽ പർപ്പിൾ വരെ നിറത്തിലുള്ള വലയത്തോടുകൂടിയ ചെറിയ കുഴിവുകൾ രൂപപ്പെടുന്നു. ഒരു സ്കെയിൽ കീടം മാത്രമായി വലിയ നാശനഷ്ടങ്ങൾ വരുത്താൻ കഴിയില്ലെങ്കിലും, ഒരൊറ്റ പെൺകീടത്തിനും അതിൻ്റെ കുഞ്ഞുങ്ങൾക്കും ഒരു സീസണിൽ ആയിരക്കണക്കിന് സ്കെയിൽ കീടങ്ങളെ സൃഷ്ടിക്കാൻ കഴിയും. ഈ കീടങ്ങൾ പ്രത്യേകിച്ച് വലിയ വൃക്ഷങ്ങളിലാണ് അതിജീവിക്കുന്നത്, എന്തെന്നാൽ അവിടെ കീടനാശിനി പ്രയോഗത്തിന് കവറേജ്‌ ലഭിക്കാൻ പ്രയാസമാണ്, പക്ഷേ കീടനാശിനി പ്രയോഗിച്ച ഇളം മരങ്ങളും ബാധിക്കപ്പെടാൻ സാധ്യത ഉള്ളവയാണ്. അവ പ്രാഥമികമായി മരത്തിൻ്റെ പുറംതൊലിയിലും ചെതുമ്പലിനു കീഴിലും വിള്ളലുകളിലും ആണ് ജീവിക്കുന്നതെങ്കിലും, തോട്ടത്തിൽ ഇവയുടെ സാനിധ്യത്തിൻ്റെ ആദ്യത്തെ സൂചന ഫലങ്ങളിലും ഇലകളിലും കാണപ്പെടുന്ന ചെറിയ ചുവന്ന പാടുകളായിരിക്കാം. കായകളിലെ കേടുപാടുകൾ സാധാരണയായി ഫലത്തിൻ്റെ അടിവശത്തായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. സീസണിൻ്റെ തുടക്കത്തിൽ ബാധിക്കപ്പെട്ടാൽ, ഫലം ചെറുതോ വികൃതമോ ആകാം. ഇത് മരങ്ങളുടെ ഊർജ്വസ്വലത, വളർച്ച, വിളവ് എന്നിവ മൊത്തത്തിൽ കുറയുന്നത്തിന് കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

രണ്ട് പുള്ളികളുള്ള ലേഡി വണ്ട് അല്ലെങ്കിൽ സൈബോസെഫാലസ് കാലിഫോർണിയിക്കസ് പോലെയുള്ള സാൻ ജോസ് സ്കെയിലുകളിൽ ആഹരിക്കുന്ന സ്വാഭാവിക ശത്രുക്കളെ അവതരിപ്പിക്കുക. കൂടാതെ, കുറച്ച് ചെറിയ ചാൽസിഡുകളും അഫെലിനിഡ് കടന്നലുകളും സ്കെയിലിനെ ആഹരിക്കുന്നു. മുളപൊട്ടുന്നതിന് തൊട്ടു മുൻപോ മുളപൊട്ടുമ്പോഴോ 2% സസ്യഎണ്ണ തളിക്കുക. അഫിറ്റിസ് ഇനങ്ങൾ, എൻ‌കാർ‌സിയ പെർ‌നിയോസി, കോക്സിനെല്ല ഇൻ‌ഫെർ‌നാലിസ് മൾ‌സൻറ് എന്നീ ഇരപിടിയന്മാരെ ജൈവിക നിയന്ത്രണ ഏജന്റുകളായി പ്രയോജനപ്പെടുത്താം. എൻ‌കാർ‌സിയ പെർ‌നിയസ് 2000 പോലുള്ള പരാന്നഭോജികളെ വസന്തകാലത്ത് ഒരിക്കൽ ബാധിക്കപ്പെട്ട മരങ്ങളിലേക്ക് കടത്തിവിടുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. ചെടി വളർച്ച പുനരാരംഭിക്കുന്ന ഘട്ടത്തിൽ ഒരു കീടനാശിനിയും ഓയിൽ സ്പ്രേയും പ്രയോഗിച്ച് കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കുക. ഫെറോമോൺ കെണികളിൽ ആദ്യത്തെ മുതിർന്ന കീടങ്ങളെയോ അല്ലെങ്കിൽ പശക്കെണികളിൽ ആദ്യത്തെ ചെറുകീടങ്ങളെയോ കണ്ടെത്തുമ്പോൾ പൈറിപ്രോക്സിഫെൻ അല്ലെങ്കിൽ ബ്യൂപ്രോഫെസിൻ, നിയോനിക്കോട്ടിനോയിഡുകൾ, ഓർഗാനോഫോസ്ഫേറ്റുകൾ അല്ലെങ്കിൽ സ്പൈറോടെട്രമാറ്റ് എന്നിവ പോലുള്ള പ്രാണികളുടെ വളർച്ചാ നിയന്ത്രണികൾ അടങ്ങിയ കീടനാശിനികൾ പ്രയോഗിക്കുക. സജീവമായ ഇളം കീടങ്ങളെ കണ്ടെത്തുന്നത് തുടരുകയാണെങ്കിൽ 10 ദിവസത്തിനുശേഷം വീണ്ടും തളിക്കുക.

അതിന് എന്താണ് കാരണം

സാൻ ജോസ് സ്കെയിൽ എന്ന ഫലവൃക്ഷ കീടങ്ങളാണ് കേടുപാടുകൾക്ക് കാരണം. പെൺ‌ കീടങ്ങൾ മഞ്ഞ നിറമുള്ളവയും, ചിറകില്ലാത്തതും മൃദുവായതും ഗോളാകൃതിയിലുള്ളതുമാണ്. ഏകദേശം 1.5-2.2 മില്ലിമീറ്റർ നീളമുള്ള ഇവയ്ക്ക് പിന്നിൽ ഇരുണ്ട വര ഉണ്ട്. ക്രാളർ, വൈറ്റ് ക്യാപ്, ബ്ലാക്ക് ക്യാപ് എന്നിങ്ങനെ മൂന്ന് ജീവിത ഘട്ടങ്ങളിലൂടെ ചെറുകീടങ്ങൾ കടന്നുപോകുന്നു. ഓരോ വർഷവും രണ്ട് തലമുറ പ്രാണികൾ എന്ന കണക്കിൽ ഏകദേശം 37 ദിവസത്തിനുള്ളിൽ കീടങ്ങൾക്ക് അതിൻ്റെ ജീവിതചക്രം പൂർത്തിയാക്കാൻ കഴിയും. താപനില 51°F കടക്കുമ്പോൾ വസന്തകാലത്ത് പ്രാണികളുടെ വികസനം പുനരാരംഭിക്കുന്നു. സുഷുപ്താവസ്ഥയിലുള്ള ചേറ്റ്‌കീടങ്ങൾ മാർച്ച് മധ്യത്തോടെ സജീവമാവുകയും ആൺ കീടങ്ങൾ ഏപ്രിലിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പെൺ‌ കീടങ്ങൾ മുട്ടയിടുന്നവ ആണ്‌, മാത്രമല്ല ഒരു മാസത്തിൽ‌ 200 മുതൽ 400 വരെ ചെറുകീടങ്ങളെ ഉൽ‌പാദിപ്പിക്കും. ഒരു സാധാരണ ജീവിത ചക്രം 35-40 ദിവസത്തിനുള്ളിൽ പൂർത്തിയാകുന്നു, പൂവിടുന്ന ഘട്ടത്തിൽ പ്രാണികൾ വളരാൻ തുടങ്ങും. പെൺ സ്കെയിൽ കീടം ഒരു കറുത്ത മുഴയോടുകൂടി ചെറുതായി വളഞ്ഞ് വൃത്താകൃതിയിലാണ്, എന്നാൽ ആൺ കീടം നീളത്തിലുള്ളവ ആണ്.


പ്രതിരോധ നടപടികൾ

  • തോട്ടത്തിൻ്റെ ശുചിത്വത്തിന് പ്രഥമ പരിഗണന നൽകണം.
  • ഇതര ആതിഥേയ വിളകൾ, കളകൾ, തനിയെ മുളച്ചുവരുന്ന ചെടികൾ, വിളകളുടെ അവശിഷ്ടങ്ങൾ എന്നിവ നീക്കംചെയ്യുന്നത് ബാധിപ്പിനുള്ള സാധ്യതയെ വളരെയധികം കുറയ്ക്കും.
  • കനത്ത രോഗബാധയുള്ള ശാഖകൾ വെട്ടിനീക്കി കത്തിച്ച് നശിപ്പിക്കണം.
  • രോഗബാധയുടെ തോത് നിർണ്ണയിക്കാൻ സുഷുപ്താവസ്ഥയിലുള്ള സമയത്ത് മരങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കുക.
  • ശൈത്യകാലത്ത് ഇലകൾ നിലനിർത്തുന്ന മരങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക, കാരണം ഇത് കീടങ്ങളുടെ സാന്നിധ്യത്തിൻ്റെ നല്ല സൂചനയാണ്.
  • ആൺകീടങ്ങളുടെ സാന്നിധ്യം കണ്ടെത്താൻ ഫെറോമോൺ കെണികൾ ഉപയോഗിക്കുക.
  • ആറ് മുതൽ ഏഴ് അടി വരെ ഉയരത്തിൽ മരങ്ങളുടെ വടക്കും കിഴക്കും ഭാഗത്ത് കെണികൾ സ്ഥാപിച്ച്, ആഴ്ചതോറും പരിശോധിക്കുക.
  • പെരുപ്പം കുറയ്ക്കുന്നതിനും തളിപ്രയോഗത്തിൻ്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ബാധിക്കപ്പെട്ട ശിഖരങ്ങൾ വെട്ടിമാറ്റണം.
  • മുകുളങ്ങൾ ലക്ഷണങ്ങൾ കാണിക്കുമെങ്കിലും അവ പിങ്ക് നിറമാകുന്നതിനുമുൻപ് ഡിലെയ്ഡ് ഡോർമെൻറ് ഓയിൽ തളിക്കുക.
  • കീടനാശിനി പ്രയോഗങ്ങൾക്ക് വേനൽക്കാലത്തിൻ്റെ തുടക്കത്തിൽ പുതുതായി ആവിർഭവിച്ച ചെറു കീടങ്ങളെ നിയന്ത്രിക്കാൻ കഴിയും.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക