Kophene cuprea
പ്രാണി
ലാർവകൾ ഇലകളിൽ നിന്ന് ഹരിതകണങ്ങൾ ചുരണ്ടുകയും പിന്നീട് ക്രമരഹിതമായ ദ്വാരങ്ങൾ അവശേഷിപ്പിക്കുകയും ചെയ്യും . ഈ ദ്വാരങ്ങൾ ഒറ്റപ്പെട്ട ഭാഗങ്ങളായി പരിമിതപ്പെട്ടിരിക്കുന്നു.
നാളിതുവരെ ഈ രോഗത്തിനെതിരായ ജൈവികനിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഞങ്ങൾക്കറിയില്ല. ബാധിപ്പോ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയോ കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. നാളിതുവരെ ഈ രോഗത്തിനെതിരായ രാസനിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഞങ്ങൾക്കറിയില്ല. ബാധിപ്പോ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയോ കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.
കോഫെനെ കുപ്രിയ എന്ന ലാർവയാണ് കേടുപാടുകൾക്ക് കാരണം. പ്രായപൂർത്തിയായ നിശാശലഭത്തിന് തവിട്ട് നിറമാണ്. കഴിഞ്ഞ വർഷം പെൺശലഭങ്ങൾക്ക് കൊക്കൂണുകളായി വർത്തിച്ച സഞ്ചികൾക്കുള്ളിൽ മുട്ടകളായി (300 അല്ലെങ്കിൽ അതിൽ കൂടുതൽ) സഞ്ചിപ്പുഴുക്കൾ ശൈത്യകാലം അതിജീവിക്കുന്നു. മുട്ടകൾ വിരിയുമ്പോൾ, ലാർവകൾ ആഹരിക്കുന്നതിനായി പുറത്തേക്ക് ഇഴയുന്നു. ഓരോ ലാർവയും പട്ടും ചെടികളുടെ ചെറിയ കഷ്ണങ്ങളും ഉപയോഗിച്ച് ഒരു ചെറിയ സഞ്ചി ഉണ്ടാക്കുന്നു, അത് ആഹരിക്കുമ്പോഴും വളരുമ്പോഴും ഒരു മറയായി വർത്തിക്കുന്നു. സഞ്ചിപ്പുഴുക്കളുടെ പുഴുക്കൾ ആറാഴ്ചയോളം ഇലകളിൽ ആഹരിക്കുന്നു, വളരുന്നതിനനുസരിച്ച് സഞ്ചികൾ വലുതാക്കുകയും, അവയെ ശല്യപ്പെടുത്തുമ്പോൾ സഞ്ചിയിലേക്ക് പിൻവലിയുകയും ചെയ്യും. മുതിർന്ന ലാർവകൾ ഹരിത ഭാഗങ്ങൾ നശിപ്പിക്കുകയും വലിയ സിരകൾ മാത്രം അവശേഷിപ്പിച്ച് ഇലകൾ മുഴുവൻ ആഹരിക്കുകയും ചെയ്യുന്നു. തവിട്ടുനിറത്തിലുള്ള ലാർവകൾ കോണാകൃതിയിലുള്ള സഞ്ചികളിൽ പൊതിഞ്ഞിരിക്കുന്നു. ശരത്കാലത്തിന്റെ തുടക്കത്തിൽ, മുതിർന്ന ലാർവകൾ അവയുടെ സഞ്ചി ചില്ലകളിൽ ഘടിപ്പിക്കുകയും പ്രായപൂർത്തിയാകുന്നതിന് മുൻപ് പ്യൂപ്പ അല്ലെങ്കിൽ വിശ്രമ ഘട്ടത്തിലേക്ക് മാറുകയും ചെയ്യുന്നു.