Crocidolomia binotalis
പ്രാണി
ഇലകള്‍ക്കുചുറ്റും ഒരു പട്ടുനൂൽ വല ചുറ്റിയിരിക്കുന്നതാണ് പ്രാഥമിക ലക്ഷണങ്ങളുടെ സവിശേഷത. ഇലകളിൽ ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകൾ കാണാം, ഇത് ഇലയെ അസ്ഥിപഞ്ജരമാക്കി മാറ്റുന്നു. പലപ്പോഴും കാബേജുകളുടെ ആന്തരിക ഇലകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു. അവ പുഷ്പ മുകുളങ്ങളെ ആഹരിക്കുകയും കാബേജില്‍ ദ്വാരങ്ങൾ തുരക്കുകയും ചെയ്യുന്നു. ഇലകളിലും കാബേജ് കായകളിലും പുഴുക്കളുടെ വിസർജ്ജ്യം അവശേഷിക്കും. ഇലകളുടെ അടിവശത്ത് മുട്ടകൾ കണ്ടെത്താം. ഇലയുടെ കേടുപാടുകൾ കാരണം ബാധിക്കപ്പെട്ട ചെടികളുടെ ആരോഗ്യം മോശമാകുന്നു.
കേടുപാടുകൾ കണ്ടെത്തിയാലുടൻ ബാസിലസ് തുറിൻജിയെൻസിസ് ഉപയോഗിക്കുക (വൈകുന്നേരം പ്രയോഗിക്കണം). പുഴുക്കളെകൊണ്ട് കീടനാശിനി കഴിപ്പിച്ച് അവയെ കൊല്ലണം എന്നുള്ളതിനാൽ ശ്രദ്ധാപൂർവ്വം ചെടികളെ പൂർണമായും പൊതിയത്തക്കവിധം തളിച്ച് പ്രയോഗിക്കുക. മുട്ടകൾ Bt- യാൽ ബാധിക്കപ്പെടുകയില്ല, പക്ഷേ ചെറിയ ലാർവകൾ പൂർണ്ണ വളർച്ചയെത്തിയതിനേക്കാൾ കൂടുതൽ ബാധിക്കപ്പെടാൻ സാധ്യതയുണ്ട്. വേപ്പ്, നാരകപുല്ല്, ഇഞ്ചി അല്ലെങ്കിൽ മറ്റ് ജൈവിക കീടനാശിനികൾ 15 ലിറ്റർ വെള്ളത്തിൽ 1 ലിറ്റർ എന്ന അളവിൽ ഉപയോഗിക്കുക.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികൾ (പൈറെത്രോയിഡുകൾ, ഓർഗാനോഫോസ്ഫേറ്റുകൾ എന്നിവ) ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം അവ സ്വാഭാവിക ഇരപിടിയന്മാരെയും നശിപ്പിക്കും. ഫോസലോൺ, ഫെൻവാലറേറ്റ്, സൈപ്പർമെത്രിൻ അല്ലെങ്കിൽ ഡെൽറ്റമെത്രിൻ പോലുള്ള കീടനാശിനികൾ തളിക്കുക. സമാനമായ പ്രവർത്തന രീതിയിലുള്ള കീടനാശിനികൾ ആവർത്തിക്കരുത്.
ക്രോസിഡോളോമിയ ബിനോട്ടാലിസ് എന്ന കീടങ്ങളുടെ ലാർവകളാണ് നാശനഷ്ടങ്ങൾക്ക് കാരണം. ലാർവകൾ അപൂർവമായി മാത്രം തൈച്ചെടികളെ ആക്രമിക്കുന്നു, പക്ഷേ ചെടികളുടെ എല്ലാ ഘട്ടങ്ങളിലും ഇവ ആഹരിക്കുന്നു. പുറംഭാഗത്തെ ഇലകളുടെ അടിവശത്ത് 40 മുതൽ 100 വരെ എണ്ണം കൂട്ടങ്ങളായി മുട്ടകൾ നിക്ഷേപിക്കുന്നു. അവ ആദ്യം ഇളം പച്ച നിറത്തിൽ കാണപ്പെടുന്നു, പിന്നീട് വിരിയുന്നതിന് തൊട്ടുമുമ്പ് തെളിഞ്ഞ മഞ്ഞനിറവും തവിട്ടുനിറവും ആയി മാറുന്നു. പുതുതായി വിരിഞ്ഞ ലാർവകൾക്ക് ഏകദേശം 2 മില്ലീമീറ്റർ നീളമുണ്ടാകും, മുതിരുമ്പോൾ അവ നീളമുള്ള രോമങ്ങളുമായി 20 മില്ലീമീറ്റർ വരെ വളരും. പിന്നീടുള്ള ഘട്ടങ്ങളിൽ, ഇലകൾക്ക് മുകളിൽ കട്ടിയുള്ള വലകൾ ഉണ്ടാക്കുകയും അവയ്ക്ക് താഴെ പുഴുക്കൾ ആഹരിക്കുകയും ചെയ്യുന്നു. ശലഭങ്ങൾ സാധാരണയായി രാത്രിയിലാണ് സജീവമാകുന്നത്, അവ ചെടികളുടെ ആദ്യഘട്ടം മുതൽ വിളവെടുപ്പ് കാലം വരെ ബാധിച്ചേക്കാം. ഇത് റാഡിഷ്, കടുക്, ടര്‍ണിപ്, മറ്റ് ക്രൂസിഫറുകൾ എന്നിവയെയും ബാധിക്കുന്നു. കീടങ്ങളുടെ വിസർജ്ജ്യം പച്ചക്കറിയെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നു.