പേരയ്‌ക്ക

ഇലവെട്ടി വണ്ടുകൾ

Megachile sp.

പ്രാണി

ചുരുക്കത്തിൽ

  • ഭക്ഷിക്കുന്നത് മൂലം ഇലകളില്‍ അർദ്ധവൃത്താകൃതിയിലുള്ള കേടുപാടുകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

3 വിളകൾ
നാരക വിളകൾ
പേരയ്‌ക്ക
റോസ്

പേരയ്‌ക്ക

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ ഇലകളിൽ മാത്രം പ്രകടമാണ്. ഇലയുടെ അരികുകളിൽ വൃത്താകൃതി മുതൽ അണ്ഡാകൃതി വരെയുള്ള ദ്വാരങ്ങൾ കണ്ടെത്താം.

ശുപാർശകൾ

ജൈവ നിയന്ത്രണം

പരിചരണം ആവശ്യമില്ല.

രാസ നിയന്ത്രണം

ഈ വണ്ടുകൾ താങ്കളുടെ വിളയുടെ മികച്ച പരാഗണ ജീവികളായതിനാൽ, തീവ്രമായതോ കര്‍ക്കശമായതോ ആയ നിയന്ത്രണ നടപടികൾ ശുപാർശ ചെയ്യുന്നില്ല.

അതിന് എന്താണ് കാരണം

മെഗകൈല്‍ കുടുംബത്തിൽപ്പെട്ട ഏകാന്തപ്രിയരായ വണ്ടുകളാണ് ലക്ഷണങ്ങൾക്ക് കാരണം. ഈ വണ്ടുകൾ ഇലകൾ കഷണങ്ങളാക്കി മുറിച്ച് അവയുടെ കൂടുകളിലേക്ക് കൊണ്ടുപോകുന്നു. പ്രായപൂർത്തിയായ പെൺ വണ്ടുകൾ മുറിച്ച ഇലകൾ ഉപയോഗിച്ച് കൂടുകൾ നിർമ്മിക്കുകയും അവയെ അറകളായി വിഭജിച്ച് ഓരോ അറയിലും ഓരോ മുട്ട വീതം നിക്ഷേപിക്കുകയും ചെയ്യുന്നു. കുറച്ച് തവണ രോമങ്ങള്‍ പൊഴിച്ചതിനുശേഷം ലാർവ ഒരു കൊക്കൂൺ നെയ്‌ത് പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നു. ഇവ മുതിർന്ന വണ്ടുകളായി കൂട്ടിൽ നിന്നും പുറത്തുവരും. ഇണചേരലിന് തൊട്ടുപിന്നാലെ ആൺവണ്ടുകൾ ചാകുന്നു, പക്ഷേ പെൺ‌വണ്ടുകൾ ഏതാനും ആഴ്‌ചകൾ‌ കൂടി അതിജീവിക്കും, ഈ സമയത്ത്‌ അവ പുതിയ കൂടുകൾ‌ നിർമ്മിക്കുന്നു. ഇവ സാമ്പത്തികമായി നാശനഷ്ടങ്ങളൊന്നും വരുത്തുന്നില്ല.


പ്രതിരോധ നടപടികൾ

  • പ്രതിരോധ നടപടികളൊന്നും ആവശ്യമില്ല.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക