മാമ്പഴം

മാവിലെ ഈച്ച

Procontarinia

പ്രാണി

ചുരുക്കത്തിൽ

  • ചെറിയ, മുഴ പോലുള്ള ഭാഗങ്ങൾ ഇലകൾ, മുകുളങ്ങൾ, നാമ്പുകൾ, ഇളം ഫലങ്ങൾ എന്നിവയെ പൊതിയുന്നു.
  • നിർഗമന ദ്വാരങ്ങൾ ഇലകൾക്കടിയിലും കായകളുടെ തണ്ടിലും കാണാം.
  • അകാലത്തിൽ പൊഴിയുന്ന വികലമായ ഇലകളുടെ സാന്നിധ്യം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മാമ്പഴം

ലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ പ്രധാനമായും ഇലകളിലാണ് കാണപ്പെടുന്നത്, പക്ഷേ ഇടയ്ക്കിടെ മുകുളങ്ങൾ, പൂങ്കുലകൾ, കണ്ണിമാങ്ങകൾ എന്നിവയിലും കാണപ്പെടുന്നു. ഈച്ച ബാധിച്ച ഭാഗങ്ങൾ ചെറുതും ഉയർത്തിയതുമായ മുഴകൾ അല്ലെങ്കിൽ പൊള്ളലുകളാൽ മൂടപ്പെട്ടിരിക്കുന്നു. അരിമ്പാറ പോലെയുള്ള പൊള്ളലുകൾ അല്ലെങ്കിൽ മുഴകൾക്ക് 3-4 മില്ലീമീറ്റർ വലിപ്പമുണ്ട്, മാത്രമല്ല അതിൽ വൃക്ഷ കലകളെ ആഹരിക്കുന്ന മഞ്ഞ ലാർവ അടങ്ങിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ, മുട്ട നിക്ഷേപിക്കുന്ന സ്ഥലം ഒരു ചെറിയ ചുവന്ന പാടായി കാണപ്പെടുന്നു. സാരമായി ബാധിക്കപ്പെട്ട ഇലകൾ വികൃതമാവുകയും, പ്രകാശസംശ്ലേഷണം കുറയുകയും, അകാലത്തിൽ പൊഴിയുകയും ചെയ്യും. ബാധിക്കപ്പെട്ട പൂങ്കുലകൾ തുറക്കാൻ കഴിഞ്ഞേക്കില്ല. ഇലകളുടെ അടിഭാഗത്തുള്ള ചെറിയ നിർഗമന ദ്വാരങ്ങൾ ലാർവ സാന്നിധ്യത്തിൻ്റെ അവശേഷിപ്പുകളാണ്. ഈ നിർഗമന ദ്വാരങ്ങൾ ദ്വിതീയ കുമിൾ ബാധിപ്പിന് കാരണമായേക്കാം. കണ്ണിമാങ്ങകളും അവയുടെ ഞെട്ടുകളുടെ അടിയിൽ നിർഗമന ദ്വാരങ്ങൾ ദൃശ്യമാക്കുന്നു. സാരമായി ബാധിക്കപ്പെട്ട മാവിൻ ചില്ലകളിൽ മിക്കവാറും പൂങ്കുലകൾ ഉണ്ടാകില്ല, ഇത് വിളവ് ഗണ്യമായി കുറയ്ക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ഫാൾ വെബ്‌വേം, ടെട്രാസ്റ്റിചസ് ഇനങ്ങൾ പ്രോകോന്റാരിനിയ ഇനങ്ങളുടെ ലാർവകളിലെ പരഭോജികളായതിനാൽ ഈ കീടങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കാം. പ്ലാറ്റിഗാസ്റ്റർ ഇനങ്ങൾ, അപ്രോസ്റ്റോസെറ്റസ് ഇനങ്ങൾ., സിസ്റ്റാസിസ് ഡാസിനൂറേ എന്നിവയാണ് മറ്റ് പരഭോജികൾ. മരത്തിൻ്റെ ഇലവിതാനങ്ങളിൽ വേപ്പിൻകുരു സത്ത് പുരട്ടുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കീടനാശിനികളുടെ അമിതമായ ഉപയോഗം കീടങ്ങളിൽ അവയ്‌ക്കെതിരെ പ്രതിരോധത്തിന് കാരണമാവുകയും, സ്വാഭാവിക ശത്രുക്കളെ കൊല്ലുകയും ചെയ്യും. പൂങ്കുല പൊട്ടുന്ന ഘട്ടത്തിൽ 0.05% ഫെനിട്രോത്തിയോൺ, 0.045% ഡൈമെത്തോയേറ്റ് എന്നിവ തളിക്കുന്നത് കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്. വെള്ളത്തിൽ കലർത്തിയ ബിഫെൻത്രിൻ (70 മില്ലി /100 ലിറ്റർ) ഇലകളിൽ പ്രയോഗിക്കുന്നതും തൃപ്തികരമായ ഫലങ്ങൾ നൽകുന്നു. കായകള്‍ പയറിൻ്റെ വലിപ്പത്തിൽ എത്തുന്നതുവരെ പൂവിടൽ സീസണിൽ 7-10 ദിവസത്തെ ഇടവേളകളിൽ തളി പ്രയോഗം നടത്തണം. പ്രോകോന്റാരിനിയ ഇനങ്ങളുടെ പെരുപ്പം കുറയ്ക്കുന്നതിന് ഡൈമെത്തോയേറ്റ് അടങ്ങിയ സ്പ്രേകളും ഉപയോഗിച്ചു വരുന്നു.

അതിന് എന്താണ് കാരണം

പ്രോകോന്റാരിനിയ ഇനങ്ങളിലെ വിവിധതരം ഈച്ചകളാണ് ലക്ഷണങ്ങൾക്ക് കാരണം. മുതിർന്ന ഈച്ചകൾക്ക് 1-2 മില്ലീമീറ്റർ വലിപ്പമുണ്ട്, അവ ആവിർഭവിച്ച് ഇണചേരലിനും മുട്ട നിക്ഷേപത്തിനും ശേഷം 24 മണിക്കൂറിനുള്ളിൽ മരിക്കുന്നു. മിക്കവാറും എല്ലാ വൃക്ഷ ഭാഗങ്ങളിലും മുട്ടയിടുന്നു, പക്ഷേ അവ പ്രധാനമായും ഇലകളിൽ കാണപ്പെടുന്നു. അവ വിരിയിക്കുമ്പോൾ ലാർവകൾ കലകളിലേക്ക് തുളച്ചുകയറുകയും അവ ബാധിക്കുന്ന ഭാഗത്തെ ആശ്രയിച്ച് നാശമുണ്ടാക്കുകയും ചെയ്യുന്നു. അമിതമായി ആഹരിക്കുന്നതിനാൽ പുഷ്പ ഭാഗങ്ങൾ വരണ്ടുപോകുകയും നിലത്തു വീഴുകയും ചെയ്യും. മുതിർന്ന ലാർവകൾ മണ്ണിൻ്റെ മുകളിലെ പാളികളിലേക്ക് കുടിയേറുകയോ വീഴുകയോ ചെയ്യുന്നു, അവിടെ അവ പ്യൂപ്പൽ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. മുതിർന്നവയുടെ ആവിർഭാവം സാധാരണയായി ഉച്ചതിരിഞ്ഞ് നടക്കുന്നത്, തണുത്ത താപനിലയും (20°C), 60-82% ആപേക്ഷിക ആർദ്രതയും ഇതിനെ അനുകൂലിക്കുന്നു. വടക്കൻ അർദ്ധഗോളത്തിൽ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ 3 -4 തലമുറ വരെ കീടങ്ങൾ ഉണ്ടാകാം.


പ്രതിരോധ നടപടികൾ

  • സഹിഷ്ണുത പുലർത്തുന്ന അല്ലെങ്കിൽ പ്രതിരോധശേഷിയുള്ള വൃക്ഷ ഇനങ്ങൾ കൃഷി ചെയ്യുക.
  • ഈച്ചകളുടെ ബാധിപ്പിൻ്റെ ലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • പ്രാണികളെ കൈകളാല്‍ ശേഖരിക്കുക, പ്രത്യേകിച്ചും അവയുടെ പെരുപ്പം കൂടുതലല്ലെങ്കിൽ.
  • അവശിഷ്ടങ്ങളും ഒടിഞ്ഞു വീണ ശാഖകളും ഇല്ലാതെ കൃഷിയിടം വൃത്തിയായി പരിപാലിക്കുക.
  • കൃഷിയിടങ്ങളിലും പരിസരങ്ങളിലും കളകൾ പതിവായി നീക്കം ചെയ്യുക.
  • സീസണിൽ ബാധിക്കപ്പെട്ട ശാഖകൾ വെട്ടിയൊതുക്കുക.
  • പെരുപ്പം കുറയ്ക്കുന്നതിന് താങ്കളുടെ മാമ്പഴത്തോട്ടത്തിൽ ഇടവിള കൃഷി നടപ്പാക്കുക.
  • പ്രാണികളെ പിടിക്കാൻ പശിമയുള്ള മഞ്ഞക്കെണികൾ ഉപയോഗിക്കുക.
  • ലാർവകൾ നിലത്തു വീഴുന്നത് തടയാനും പ്യൂപ്പകൾ അവയുടെ കൂട്ടിൽ നിന്നും പുറത്തു വരുന്നത് തടയാനും പ്ലാസ്റ്റിക് ഫോയിൽ കൊണ്ട് മണ്ണ് മൂടുക.
  • പ്യൂപ്പയെയും ലാർവകളെയും സൂര്യവികിരണത്തിനു വിധേയമാക്കാൻ പതിവായി മണ്ണ് ഉഴുതുമറിക്കുക.
  • സീസണിൽ ബാധിക്കപ്പെട്ട വൃക്ഷ വസ്തുക്കൾ ശേഖരിച്ച് കത്തിക്കുക.
  • രോഗം ബാധിച്ച ചെടികളോ ഫലങ്ങളോ പുതിയ പ്രദേശങ്ങളിലേക്കോ വിപണികളിലേക്കോ കൊണ്ടുപോകരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക