മാമ്പഴം

സ്ലഗ് കാറ്റർപില്ലർ ശലഭം

Limacodidae sp.

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • കീടങ്ങൾ ചവച്ചരച്ച ഇലകൾ.
  • പുഴുക്കളുടെ സാന്നിധ്യം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


മാമ്പഴം

ലക്ഷണങ്ങൾ

സ്ലഗ് കാറ്റർപില്ലറുകൾ ആഹരിക്കുന്നതിനാൽ ഇലകൾ നഷ്ടപ്പെടും. പുഴുക്കൾ വലിയ അളവിൽ സസ്യകലകൾ ഭക്ഷിക്കുകയും ഇലകളിലെ സിരകളും തണ്ടുകളും മാത്രം അവശേഷിപ്പിക്കുകയും ചെയ്യുന്നു. തൽഫലമായി, ചെടികൾക്ക് ശരിയായി പ്രകാശസംശ്ലേഷണം നടത്താൻ കഴിയുന്നില്ല, ഇത് വിളകളിൽ വിളവ് കുറയുന്നതിന് കാരണമാകുന്നു. ഇതിനർത്ഥം ബാധിക്കപ്പെട്ട ചെടികളിൽ, സ്ലഗ് കാറ്റർപില്ലറുകളുടെ ആക്രമണം ഉണ്ടായില്ലെങ്കിൽ ഉണ്ടാകാവുന്നതിനേക്കാൾ കുറച്ച് കായകൾ മാത്രം ഉത്പാദിപ്പിക്കപ്പെടും എന്നാണ്.

Recommendations

ജൈവ നിയന്ത്രണം

രാസവസ്തുക്കൾ ഇല്ലാതെ കീടങ്ങളെ നിയന്ത്രിക്കുന്നതിന്, ബാധിക്കപ്പെട്ട ചെടികളിൽ നിന്ന് പുഴുക്കളെ കൈകളാല്‍ നീക്കം ചെയ്യാം. നേരിട്ട് സ്പർശിക്കാതെ, ഒരു ജോടി ചെറുചവണകൾ അല്ലെങ്കിൽ ഒരു ടേപ്പ് ഉപയോഗിച്ച് ഇത് ചെയ്യണം. പ്രായപൂർത്തിയായ ശലഭങ്ങളെ കുടുക്കാനും ശേഖരിക്കാനും പ്രകാശക്കെണികൾ സ്ഥാപിക്കാം. കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ഒരു ഹെക്ടറിന് ഏകദേശം 5 പ്രകാശ കെണികൾ സ്ഥാപിക്കാവുന്നതാണ്.

രാസ നിയന്ത്രണം

നിങ്ങളുടെ പ്രത്യേക സാഹചര്യത്തിന് അനുയോജ്യമായ കീടനാശിനി തിരഞ്ഞെടുക്കുക, ലേബലിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പിന്തുടരുക, പ്രയോഗിക്കുമ്പോൾ സംരക്ഷണ വസ്ത്രങ്ങളും കയ്യുറകളും ധരിക്കുക. കാർബറിൽ, ഡൈക്ലോർവോസ് എന്നീ രണ്ട് സജീവ ചേരുവകൾ മികച്ച ഫലം നൽകുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതിന് എന്താണ് കാരണം

സ്ലഗ് കാറ്റർപില്ലറുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾ ലിമകോഡിഡേ കുടുംബത്തിൽപ്പെട്ട ശലഭങ്ങളുടെ പുഴുക്കൾ മൂലമാണ്. ഈ കാറ്റർപില്ലറുകൾ ഒച്ച് പോലെയുള്ള രൂപത്തിന് പേരുകേട്ടതാണ്, മാത്രമല്ല കുടുംബത്തിലെ മിക്ക ഇനങ്ങളുടെയും വേദനാജനകമായ കുത്ത് കാരണം മനുഷ്യർക്ക് ഇത് ഒരു ആരോഗ്യപ്രശ്നവും കൂടിയാണ്. വർഷം മുഴുവനും കാണപ്പെടുന്ന അവ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സമൃദ്ധമാണ്. സ്ലഗ് കാറ്റർപില്ലറുകൾ അവരുടെ ജീവിത ചക്രത്തിൽ നിരവധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ചെടികളുടെ ഇലകളിൽ നിക്ഷേപിക്കുന്ന മുട്ടകളിൽ നിന്നാണ് ഇത് ആരംഭിക്കുന്നത്. വിരിഞ്ഞു കഴിഞ്ഞാൽ, ഇളം പുഴുക്കള്‍ ഇലകൾ ഭക്ഷിക്കാൻ തുടങ്ങും. വളർച്ചയുടെ സമയത്ത്, അവ അവയുടെ ചർമ്മത്തെ പലതവണ പുതുക്കുന്നു. ഒടുവിൽ, അവർ തങ്ങൾക്ക് ചുറ്റും ഒരു കൊക്കൂൺ ഉണ്ടാക്കുകയും സമാധിഘട്ടത്തിലേക്ക് കടക്കുകയും ചെയ്യുന്നു. ഒരു കാലയളവിനു ശേഷം, മുതിർന്ന ശലഭങ്ങൾ കൊക്കൂണുകളിൽ നിന്ന് പുറത്തുവരുകയും വീണ്ടും പുതിയ ജീവിതചക്രം ആരംഭിക്കുകയും ചെയ്യുന്നു. പനകളിൽ ഈ കീടങ്ങൾക്ക് ഉയർന്ന പാരിസ്ഥിതിക പ്രാധാന്യമുണ്ട്, കാരണം അവ ഗുരുതരമായ ഇലപൊഴിയലിന് കാരണമാകും. വിളകളുടെ കേടുപാടുകൾ തടയുന്നതിനും ചെടികളുടെ ആരോഗ്യകരമായ വളർച്ച ഉറപ്പാക്കുന്നതിനും ഈ കീടങ്ങളെ നേരത്തെ കണ്ടെത്തി നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.


പ്രതിരോധ നടപടികൾ

  • സ്ലഗ് കാറ്റർപില്ലർ ആക്രമണം തടയുന്നതിന്, നിങ്ങളുടെ ചെടികൾ ആരോഗ്യത്തോടെയും കേടുപാടുകൾ കൂടാതെയും നിലനിർത്തേണ്ടത് പ്രധാനമാണ്.
  • ശുചിത്വമുള്ള , അംഗീകൃത വിതരണക്കാരിൽ നിന്നും സാക്ഷ്യപ്പെടുത്തിയ നടീൽ വസ്തുക്കൾ മാത്രം വാങ്ങുക.
  • കീടങ്ങളെ നേരത്തേ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്.
  • ഇലകളിൽ കീടങ്ങൾ ആഹരിച്ച ദ്വാരങ്ങൾ നിരീക്ഷിക്കുക, അത് പുഴുക്കളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു.
  • സ്ലഗ് കാറ്റർപില്ലർ ശലഭ ആക്രമണമാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന് ഉറപ്പാക്കാൻ, ശലഭങ്ങളെയും പുഴുക്കളെയും കൃഷിയിടത്തിൽ കണ്ടെത്തണം.
  • മറ്റു കീടങ്ങള്‍ മൂലവും ഇലകളിലെ ഇത്തരം കേടുപാടുകളും ഇലപൊഴിയലും ഉണ്ടായേക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക