Batocera rufomaculata
പ്രാണി
ചില്ലകളുടെ പുറംതൊലി കാര്‍ന്നുതിന്നുകയും വളരുന്ന തളിരുകൾ ചവയ്ക്കുകയും ചെയ്യുന്നു. പുറംതൊലിയുടെ ഭാഗങ്ങൾ വേർപെടുന്നു. കഠിനമായ ആക്രമണത്തിൽ, തടി വളരെ ദുർബലമാവുകയും, ശാഖകൾ ഒടിഞ്ഞുവീഴുകയോ പ്രധാന കാണ്ഡം മറിയുകയോ ചെയ്യാം. ശാഖകളോ അല്ലെങ്കിൽ മരം മുഴുവനായോ വാടിപ്പോകും. പുറംതൊലിയിലെ വിള്ളലുകളിലോ അല്ലെങ്കിൽ മരത്തിന്റെ ചുവട്ടിലോ പുറംതള്ളപ്പെട്ട വിസർജ്യവസ്തുക്കൾ കാണാം. മരത്തിന്റെ പുറംതൊലിയിലെ നിർഗമന ദ്വാരങ്ങൾ കീടങ്ങളുടെ ബാധിപ്പിന്റെ സൂചനയാണ്. ഇലകളുടെയും കായകളുടെയും ഉൽപാദനത്തെയും കീടബാധ ബാധിക്കുകയും വിളവ് കുറയുകയും ചെയ്യും. തുടക്കത്തിൽ മരത്തിന്റെ സബ്-കോർട്ടെക്സിൽ തുളച്ചുകയറുകയും പിന്നീട് മരത്തിന്റെ ഉള്ളിലേക്ക് നീങ്ങുകയും ചെയ്യുന്ന ലാർവകളാണ് മിക്ക നാശത്തിനും കാരണമാകുന്നത്. മുതിർന്ന കീടങ്ങൾ വളരുന്ന പച്ച തളിരുകളും ചില്ലകളുടെ പുറംതൊലിയും ചവയ്ക്കുന്നു. കീടങ്ങളുടെ പുഴുക്കൾ കാണ്ഡത്തിലോ ശാഖകളിലോ ഉള്ള തടിയുടെ വെള്ളയിൽ തുരങ്കങ്ങൾ തുരക്കുന്നു. തടിയുടെ വെള്ളയിലേക്ക് പുഴുക്കൾ തുരന്ന് ക്രമരഹിതമായ തുരങ്കങ്ങൾ ഉണ്ടാക്കുന്നു. അവ സംവഹന കലകളിൽ ആഹരിക്കുകയും, അതിന്റെ ഫലമായി കലകളിലെ പോഷകങ്ങളുടെയും വെള്ളത്തിന്റെയും സംവഹനം തടസ്സപ്പെടുകയും ചെയ്യും. പ്രാരംഭ ഘട്ടത്തിൽ അഗ്രഭാഗത്തെ തളിര് ഉണങ്ങുന്നു. കീടങ്ങളുടെ വിസ്സർജ്ജ്യവസ്തുക്കൾ പല സ്ഥലങ്ങളിൽ നിന്നും പുറത്തുവരുന്നു, ചിലപ്പോൾ ദ്വാരങ്ങളിൽ നിന്ന് സ്രവം പുറത്തേക്ക് ഒഴുകുന്നു. ഒരു മരത്തിൽ തന്നെ ധാരാളം പുഴുക്കൾ ഉണ്ടെങ്കിൽ, ശാഖകൾ അല്ലെങ്കിൽ പ്രായം കുറഞ്ഞ ചെടികളുടെ കാര്യത്തിൽ മുഴുവൻ മരമോ വാടിപ്പോകും.
കീടങ്ങളുടെ പെരുപ്പം നിയന്ത്രിക്കാൻ മെറ്റാർഹിസിയം അനിസോപ്ലിയ അല്ലെങ്കിൽ ബ്യുവേറിയ ബസിയാന ഉപയോഗിക്കാം.
ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂട്ടിച്ചേർത്തുള്ള ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. മുതിർന്ന വണ്ടുകളെ കണ്ടാൽ ഓർഗാനോഫോസ്ഫേറ്റുകൾ പോലുള്ള കീടനാശിനികൾ പ്രധാന കാണ്ഡത്തിലും ശാഖകളിലും വെളിപ്പെട്ടിരിക്കുന്ന വേരുകളിലും പ്രയോഗിക്കണം. പ്രവേശന ദ്വാരങ്ങൾ വൃത്തിയാക്കി ഡൈക്ലോർവോസ് (0.05%) അല്ലെങ്കിൽ കാർബോഫ്യൂറാൻ 3ജി (ഒരു ദ്വാരത്തിന് 5 ഗ്രാം എന്ന തോതിൽ) എന്നിവയിൽ മുക്കിയ പരുത്തി തുണി കൊണ്ട് നിറച്ച് ചെളി ഉപയോഗിച്ച് അടയ്ക്കുക. മാളങ്ങളിൽ ഒളിഞ്ഞിരിക്കുന്ന പ്രായമായ ലാർവകളെ പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുന്ന ഒരു ദ്രാവകം അല്ലെങ്കിൽ ഫ്യൂമിഗൻറ് കുത്തിവച്ച് അവിടെത്തന്നെ കൊല്ലാം. പ്രധാന കാണ്ഡത്തിൽ അതിൻ്റെ തറനിരപ്പിൽ നിന്ന് ഒരു മീറ്റർ വരെ ഉയരത്തിൽ ബോർഡോ പേസ്റ്റ് പുരട്ടുക, ഇത് കീടങ്ങൾ മുട്ടയിടുന്നത് തടയും. മോണോക്രോട്ടോഫോസ് ആഗിരണ ശേഷിയുള്ള പരുത്തി തുണിയിൽ മുക്കി (2.5 സെമി/മരത്തിൽ 36 WSC 10 മില്ലി) ഒട്ടിച്ചു വയ്ക്കാം. കീടബാധ കൂടുതലാണെങ്കിൽ മരത്തിന്റെ തടിയിൽ കോപ്പർ ഓക്‌സിക്ലോറൈഡ് പേസ്റ്റ് പുരട്ടുക.
ബറ്റോസെറ റുഫോമകുലേറ്റ എന്ന കീടങ്ങളുടെ ലാർവയും മുതിർന്നവയും ആണ് കേടുപാടുകൾക്ക് കാരണം. വണ്ടുകൾക്ക് 25-55 മില്ലിമീറ്റർ നീളമുണ്ട്, കൂടാതെ ശരീരത്തോടൊപ്പം നീളമുള്ള ആന്റിനകളും ഉള്ള ഇവ നിശാജീവികൾ ആണ്. പെൺ വണ്ട് കേടുപാടുകൾ സംഭവിച്ചതോ ക്ലേശം അനുഭവിക്കുന്നതോ ആയ മരങ്ങളുടെ പുറംതൊലി മുറിച്ച് ഈ ഭാഗങ്ങളിൽ മുട്ടയിടുന്നു. അല്ലെങ്കിൽ മണ്ണൊലിപ്പ് മൂലം വെളിപ്പെടുന്ന വേരുകളിൽ അവ മുട്ടകൾ നിക്ഷേപിക്കുന്നു. പ്രധാന കാണ്ഡം, വലിയ ശാഖകൾ അല്ലെങ്കിൽ വെളിപ്പെട്ടിരിക്കുന്ന വേരുകൾ എന്നിവയുടെ പുറംതൊലിക്ക് താഴെയാണ് ലാർവകൾ ആഹരിക്കുന്നത്. പിന്നീടുള്ള ഒരു ലാർവ ഘട്ടത്തിൽ, അവ മരത്തിൽ കൂടുതൽ ആഴത്തിൽ തുരന്ന് അവിടെ പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നു. മുതിർന്ന കീടങ്ങൾ ഒരു നിർഗമന ദ്വാരത്തിൽ നിന്ന് പുറത്തു വന്നു ചില്ലകളുടെ പുറംതൊലിയും വളരുന്ന തളിരുകളും ആഹരിക്കും. മുതിർന്ന കീടങ്ങൾക്ക് 3-5 സെ.മീ വലിപ്പവും, ചാരനിറം കലർന്ന തവിട്ട് നിറവും, നെഞ്ചിന്റെ വശങ്ങളിൽ വൃക്കയുടെ ആകൃതിയിലുള്ള 2 ഓറഞ്ച്-മഞ്ഞ പാടുകളും ഉണ്ട്. പൂർണ്ണവളർച്ചയെത്തിയ ലാർവകൾക്ക് ക്രീം നിറവും, കടും തവിട്ട് നിറത്തിലുള്ള തലയും, 10 സെന്റീമീറ്റർ വരെ നീളവും ഉണ്ട്. ലാർവ വികസനത്തിന് പലപ്പോഴും ഒരു വർഷത്തിൽ കൂടുതൽ വേണ്ടിവരും. ലാർവകൾ തടിയുടെ വെള്ളയിലൂടെ തുരന്നുകയറുകയും, അവയുടെ വലിപ്പം കാരണം ഈ വലിയ തുരങ്കങ്ങൾ ഇലവിതാനത്തേയും കായ ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. പ്യൂപ്പ ഘട്ടം കാണ്ഡത്തിനുള്ളിൽ നടക്കുന്നു, വേനൽക്കാലത്തിന്റെ അവസാനത്തിൽ മുതിർന്ന വണ്ടുകൾ ഉയർന്നുവരുന്നു. അവ നിശാജീവികളാണ്, മാസങ്ങളോളം അവ ജീവിച്ചിരിക്കാം, മാത്രമല്ല അവയ്ക്ക് വളരെ ദൂരത്തേക്ക് പറക്കാൻ കഴിയും, ഇത് അവയുടെ വിതരണം സുഗമമാക്കുന്നു. ഈ കീടത്തിന് ഒരു വാർഷിക തലമുറ മാത്രമേയുള്ളൂ.