മാമ്പഴം

മാവിലെ ലീഫ് വെബ്ബർ

Orthaga euadrusalis

പ്രാണി

ചുരുക്കത്തിൽ

  • ഇലകളിൽ ചുരണ്ടിയ പ്രതലങ്ങളോടുകൂടിയ രൂപം.
  • ഇളം നാമ്പുകളുടെയും ഇലകളുടെയും നെയ്യൽ.
  • ഇലകൾ വരണ്ടതും തവിട്ടുനിറവുമായി കാണപ്പെടുന്നു.
  • നീളത്തിൽ കറുപ്പും വെളുപ്പും വരകളുള്ള പച്ചകലർന്ന ലാർവ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

മാമ്പഴം

ലക്ഷണങ്ങൾ

ഇലകളിലാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങൾ. ഇലകളുടെ സിരകൾക്കിടയിലെ പുറം തൊലി ചുരണ്ടിയെടുത്ത് ലാർവകൾ ആഹരിക്കുന്നു. പിന്നീടവ ഈ ഇലകളിൽ അത്യാർത്തിയോടെ ആഹരിച്ച് മധ്യസിരയും മറ്റ് ചെറുസിരകളും മാത്രം അവശേഷിപ്പിക്കുന്നു. ഇത് വരണ്ട, നെയ്ത്തുചേർത്ത, വാടിയ ഇലകളുടെ കൂട്ടമായി മാറുന്നതിന് കാരണമാകുന്നു. സാരമായ ബാധിപ്പിൽ, നാമ്പുകൾ വരണ്ടതായിത്തീരുന്നു, അതിനാൽ പ്രകാശസംശ്ലേഷണം തടസ്സപ്പെടുന്നു. ബാധിക്കപ്പെട്ട മരങ്ങൾ അനാരോഗ്യകരമായി കാണപ്പെടുന്നു, മാത്രമല്ല അവയുടെ തവിട്ട് നിറത്തിലുള്ള ഉണങ്ങിയ ഇലകൾ കാരണം എളുപ്പത്തിൽ കണ്ടെത്താൻ കഴിയും. പൂത്തണ്ടുകളുടെ രൂപീകരണത്തെ ബാധിച്ച് അത് പൂവിടലിനെയും ഫലരൂപീകരണത്തെയും ബാധിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ലീഫ് വെബ്ബറിൻ്റെ പരാന്നഭോജികളായ ബ്രാച്ചിമേരിയ ലാസസ്, ഹോർമിയസ് ഇനങ്ങൾ,പെഡിയോബിയസ് ബ്രൂസിസിഡ പോലെയുള്ളവ കൂടാതെ സ്വാഭാവിക ഇരപിടിയന്മാരായ കാരാബിഡ് വണ്ട്, റിഡ്യൂവിഡ് ബഗ് എന്നിവ ഉപയോഗിക്കുക. ഉയർന്ന ആർദ്രതയുള്ള കാലയളവിൽ ബ്യൂവേറിയ ബാസിയാന രണ്ടോ മൂന്നോ തവണ തളിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ക്വിനാൽഫോസ് (0.05%) ഉപയോഗിച്ച് 15 ദിവസത്തെ ഇടവേളയിൽ മൂന്ന് തളികൾ ശുപാർശ ചെയ്യുന്നു. ലാംഡ-സിഹാലോത്രിൻ 5 EC (ഒരു ലിറ്റർ വെള്ളത്തിൽ 2 മില്ലി) അല്ലെങ്കിൽ ക്ലോസോപിരിഫോസ് (2 മില്ലി / ലിറ്റർ), അസെഫേറ്റ് (1.5 ഗ്രാം / ലിറ്റർ) അടിസ്ഥാനമാക്കിയുള്ള രാസവസ്തുക്കൾ തളിക്കുക.

അതിന് എന്താണ് കാരണം

ഓർത്തഗ യൂഡ്രുസാലിസിന്റെ ലാർവകളാണ് കേടുപാടുകൾക്ക് കാരണം. പെൺ ശലഭങ്ങൾ മാവിന്റെ ഇലകളിൽ മഞ്ഞകലർന്ന പച്ചനിറത്തിൽ മങ്ങിയ നിറമുള്ള മുട്ടകൾ നിക്ഷേപിക്കുന്നു, ഇത് സാധാരണയായി ഒരാഴ്ചയ്ക്കുള്ളിൽ വിരിയുന്നു. കാലാവസ്ഥയെ ആശ്രയിച്ച്, ലാർവയുടെ ദൈർഘ്യം 15 മുതൽ 30 ദിവസം വരെ വ്യത്യാസപ്പെടാം, കാരണം ഇവയ്ക്ക് സാധാരണയായി അഞ്ച് ലാർവ ഘട്ടങ്ങൾ ഉണ്ട്. അവസാന ഘട്ടത്തിനുശേഷം, ലാർവ മണ്ണിൽ തെറിച്ചുവീണ്, വലയിൽ സമാധി ഘട്ടത്തിലേക്ക് കടക്കുന്നു . താപനിലയെ ആശ്രയിച്ച് സമാധി ഘട്ടം 5 മുതൽ 15 ദിവസം വരെ വ്യത്യാസപ്പെടാം. ഇടതൂർന്ന തോട്ടങ്ങളിൽ സാധാരണ അകലത്തിലുള്ളതും ഇലവിതാനങ്ങൾ വെട്ടിയൊതുക്കി പരിപാലിക്കുന്ന തോട്ടങ്ങളേക്കാൾ ഉയർന്ന തോതിലുള്ള ബാധിപ്പ് നിരക്ക് ഉണ്ട്. സാധാരണയായി ഏപ്രിൽ മാസം മുതൽ പ്രാണികളുടെ ആക്രമണം ആരംഭിക്കുകയും ഡിസംബർ വരെ തുടരുകയും ചെയ്യും. ആപേക്ഷിക ആർദ്രത ലീഫ് വെബ്ബറിൻ്റെ പെരുപ്പവുമായി കാര്യമായി ബന്ധപ്പെട്ടിരിക്കുന്നു.


പ്രതിരോധ നടപടികൾ

  • മാസത്തിലൊരിക്കൽ തോട്ടം നിരീക്ഷിക്കുക.
  • ബാധിക്കപ്പെട്ട നാമ്പുകൾ യാന്ത്രികമായി നീക്കംചെയ്ത് കത്തിക്കുക.
  • നെയ്തു ചേർത്തതും ബാധിക്കപ്പെട്ടതുമായ ഇലകൾ നീക്കംചെയ്യുന്നതിന് മരത്തിന്റെ ചുവടുഭാഗത്തെ മണ്ണ് തൂത്തുവൃത്തിയാക്കുക.
  • മരത്തിന്റെ ഇലവിതാനം എല്ലാ ഭാഗത്തുനിന്നും തുറന്നിരിക്കുന്ന തരത്തിൽ, വായുവും സൂര്യപ്രകാശവും കിട്ടത്തക്ക വിധം, ഇടതൂർന്ന തോട്ടങ്ങൾ വെട്ടിയൊതുക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക