പേരയ്‌ക്ക

മാതളനാരകത്തിലെ കായ തുരപ്പൻ

Deudorix Isocrates

പ്രാണി

ചുരുക്കത്തിൽ

  • പ്രാരംഭ ഘട്ടത്തിൽ ഫലങ്ങള്‍ ആരോഗ്യമുള്ളവയായി കാണപ്പെടുന്നു.
  • പിന്നീടുള്ള ഘട്ടങ്ങളിൽ,പാലം അഴുകി പൊഴിയുന്നു.
  • നീലകലർന്ന തവിട്ടുനിറമുള്ള ചിത്രശലഭം.
  • പൂർണ്ണ വളർച്ചയെത്തിയ ലാർവയ്ക്ക്, നീളം കുറഞ്ഞ രോമങ്ങളും വെളുത്ത പാടുകളോടും കൂടി കടും തവിട്ട് നിറമാണ്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ
പേരയ്‌ക്ക
മാതളം

പേരയ്‌ക്ക

ലക്ഷണങ്ങൾ

ബാധിപ്പിൻ്റെ വൈകിയഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾ കൂടുതൽ ദൃശ്യമാകും. പുഷ്പ മുകുളങ്ങളെയും പഴങ്ങളെയും പ്രധാനമായും ബാധിക്കുന്നു. പഴങ്ങൾ ആദ്യം ആരോഗ്യകരമായി കാണപ്പെടും എന്തെന്നാൽ പഴങ്ങളുടെ സത്തിനാല്‍ പ്രവേശന ദ്വാരങ്ങൾ അടയുന്നു. രോഗം പുരോഗമിക്കുമ്പോൾ, ലാർവകളുടെ അവസാന ഖണ്‌ഡത്താൽ അടയ്ക്കപ്പെടുന്നതിനാൽ ലാർവാ ഘട്ട ദ്വാരങ്ങൾ കണ്ടെത്താനാകും. പൂർണ്ണ വളർച്ചയെത്തിയ ലാർവകൾ കട്ടിയുള്ള തൊണ്ടിലൂടെ തുരന്ന് പുറത്തെത്തി ഒരു വല നെയ്യുന്നു, അത് പഴത്തെയോ തണ്ടിനെയോ പ്രധാന ശാഖയുമായി കൂട്ടിക്കെട്ടുന്നു. ബാധിക്കപ്പെട്ട പഴങ്ങളെ പിന്നീട് കുമിളും ബാക്ടീരിയയും ആക്രമിക്കുകയും തന്മൂലം ചീഞ്ഞഴുകുകയും ഒടുവിൽ പൊഴിയുകയും ചെയ്യും. പുഴുക്കളുടെ വിസർജ്ജ്യ വസ്തുക്കൾ മൂലം പഴങ്ങൾ മ്ലേച്ഛമായ ദുർഗന്ധം ഉണ്ടാക്കുന്നു. വിസർജ്ജ്യ വസ്തുക്കൾ പ്രവേശന ദ്വാരങ്ങളിൽ നിന്ന് പുറത്തുവന്ന് ക്രമേണ ഉണങ്ങുന്നു, ഇത് പഴങ്ങൾ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാതാക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

കീടങ്ങളെ നിയന്ത്രിക്കാൻ ട്രൈക്കോഗ്രാമ്മ എന്ന പരഭോജി ഇനങ്ങൾ ഫലപ്രദമാണ്. 10 ദിവസത്തെ ഇടവേളയിൽ ഏക്കറിന് 1.0 ലക്ഷം എന്ന നിരക്കിൽ ഇവയെ തുറന്നുവിടുക. അവയെ കൃഷിയിടത്തിൻ്റെ നടുവിലും അരികുകളിലും സ്ഥാപിക്കാം. റേന്തചിറകന്‍ , ലേഡിബേർഡ് വണ്ട്, ചിലന്തി, ചുവന്ന ഉറുമ്പ്, തുമ്പി, റോബ്ബർ ഈച്ച, റിഡ്യൂവിഡ് ബഗ്, തൊഴുകൈയ്യൻ പ്രാണി എന്നിവയാണ് ഡി. ഐസോക്രേറ്റുകളുടെ ഇരപിടിയന്മാർ. കൂടാതെ, കടന്നലുകൾ, ബിഗ്-ഐഡ് ബഗ് (ജിയോകോറിസ് ഇനങ്ങൾ), ഇയർവിഗ്, നില വണ്ട്, പെന്ററ്റോമിഡ് ബഗ് (ഇയോകാന്തെക്കോണ ഫർസെല്ലാറ്റ) എന്നിവ കായ്‌ തുരപ്പനെതിരെ ഫലപ്രദമാണെന്ന് റിപ്പോർട്ടുണ്ട്. പക്ഷി ഇനങ്ങളും പുഴുക്കളെ ആഹരിക്കും. പരാഗണത്തിനുശേഷം ഉടനെ പൂക്കളുടെ ബാഹ്യദളപുഞ്‌ജം മുറിച്ചുമാറ്റണം, കാരണം തുരപ്പൻ ബാഹ്യദളപുഞ്‌ജത്തിൽ മുട്ടയിടും, മാത്രമല്ല ഇതിനെത്തുടർന്ന് പൂവിടൽ ഘട്ടത്തിൽ വേപ്പെണ്ണ (3%) പ്രയോഗിക്കണം. കായ്കളുടെ ചുവടുഭാഗത്ത് വൃത്തിയുള്ള ചെളി (സൂര്യവികിരണത്താൽ ചൂടാക്കി) സജ്ജമാക്കി കീടങ്ങളിൽ നിന്നും സംരക്ഷിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. പൂവിടുന്ന ഘട്ടത്തിൽ കായ് തുരപ്പൻ്റെ സാന്നിധ്യമനുസരിച്ച്, പൂവിടലിൻ്റെ ആരംഭം മുതൽ വിളവെടുപ്പ് വരെ 15 ദിവസത്തെ ഇടവേളകളിൽ ആസാദിരാച്ച്ടിൻ 1500 ppm @ 3.0 മില്ലി / ലിറ്റർ വെള്ളം എന്ന അളവിൽ തളിക്കുക. ഇനിപ്പറയുന്ന രാസവസ്തുക്കളിൽ ഒന്ന് തളിക്കുക: ഡൈമെത്തോയേറ്റ് (2 മില്ലി / ലിറ്റർ), ഇൻഡോക്സാകാർബ് (1 ഗ്രാം / ലിറ്റർ), സൈപർമെത്രിൻ (1.5 മില്ലി / ലിറ്റർ) അല്ലെങ്കിൽ പ്രോഫെനോഫോസ് (2 മില്ലി / ലിറ്റർ) രണ്ടാഴ്ച ഇടവേളയിൽ പൂവിടുന്നത് മുതൽ ഫലങ്ങൾ വികസിക്കുന്നത് വരെ. മാതളനാരകത്തിലെ കായ് തുരപ്പനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ലാംഡ-സിഹാലോത്രിൻ്റെ രാസ പ്രയോഗങ്ങളും ശുപാർശ ചെയ്യുന്നു. ഇമാമെക്റ്റിൻ ബെൻസോയേറ്റ് 5 SG 0.25 ഗ്രാം / ലിറ്റർ വെള്ളത്തിൽ എന്ന നിരക്കിൽ അല്ലെങ്കിൽ സ്പിനോസാഡ് 45 SC 0.20 മില്ലി / ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ രണ്ട് തളിപ്രയോഗങ്ങൾ നടത്തുന്നത് ഫലങ്ങളിൽ ഏറ്റവും കുറഞ്ഞ കേടുപാടുകൾ മാത്രമേ ഉണ്ടാക്കുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

അതിന് എന്താണ് കാരണം

ഡ്യൂഡോറിക്സ് ഐസോക്രേറ്റുകളുടെ ലാർവകളാണ് മാതളനാരങ്ങയുടെ കേടുപാടുകൾക്ക് കാരണമാകുന്നത്, ഇത് സാധാരണയായി അനാർ ചിത്രശലഭം അല്ലെങ്കിൽ മാതളനാരകത്തിലെ കായ് തുരപ്പൻ എന്നറിയപ്പെടുന്നു. മാതളനാരങ്ങയിലെ ഏറ്റവും വിനാശകരമായ കീടമാണിത്. ചിത്രശലഭങ്ങൾ പകൽ സമയത്ത് സജീവമാണ്, കൂടാതെ പഴങ്ങൾ, ഇളം ഇലകൾ, പുഷ്പ മുകുളങ്ങൾ, തണ്ടുകൾ എന്നിവയിൽ ഒറ്റയ്ക്ക് മുട്ടകൾ നിക്ഷേപിക്കുന്നു. നിയന്ത്രിത സാഹചര്യങ്ങളിൽ ഒരു പെൺകീടം ശരാശരി 6.35 എണ്ണം മുട്ടകളോടെ 20.5 എണ്ണം മുട്ടകളിടുന്നു. അണ്ഡവിസർജ്ജനം മുതൽ മുതിർന്നവയുടെ ആവിർഭാവം വരെയുള്ള ഒരു ജീവിതചക്രം പൂർത്തിയാക്കാൻ ഡി. ഐസോക്രേറ്റുകൾ ഏകദേശം 33 - 39 ദിവസങ്ങൾ എടുക്കും. വിരിഞ്ഞതിനുശേഷം, ലാർവകൾ വളരുന്ന പഴങ്ങളിലേക്ക് തുരക്കുകയും, പഴത്തിൻ്റെ കാമ്പും, വികസിച്ചുവരുന്ന വിത്തുകളും കലകളും ഭക്ഷിക്കുകയും ചെയ്യുന്നു. 30 മുതൽ 50 ദിവസം വരെ പ്രായമുള്ളപ്പോഴാണ് ഭക്ഷണക്രമം മൂലം കേടുപാടുകൾ സംഭവിക്കുന്നത്. മാതളനാരങ്ങ ചിത്രശലഭത്തിൻ്റെ ബാധിപ്പ് ജൂലൈ മാസത്തിൽ ഏറ്റവും കഠിനമാണ്, ഇതിന് ആപേക്ഷിക ആർദ്രതയുമായി നല്ല വ്യക്തമായ ബന്ധമുണ്ട്. ബാധിപ്പ് മാർച്ചിൽ കുറവാണ്, കൂടാതെ സെപ്റ്റംബറിൽ ഇത് ഏറ്റവും ഉയർന്ന നിലയിലെത്തുന്നതുവരെ ക്രമാനുഗതമായി വർദ്ധിക്കുന്നു.


പ്രതിരോധ നടപടികൾ

  • ഉണങ്ങിയ ശാഖകൾക്കായി താങ്കളുടെ കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • മുതിർന്ന ചിത്രശലഭങ്ങളെ നിരീക്ഷിക്കാൻ ഏക്കറിന് 1 എണ്ണം എന്ന നിരക്കിൽ പ്രകാശ കെണികൾ സ്ഥാപിക്കുക.
  • കേടായ പഴങ്ങൾ ശേഖരിച്ച് കൃഷിയിടത്തിൽ നിന്ന് ദൂരെ മാറ്റി നശിപ്പിക്കുക.
  • പരാഗണത്തിനുശേഷം ഉടനെ പൂക്കളുടെ ബാഹ്യദളപുഞ്‌ജം മുറിക്കുന്നത് പഴങ്ങളിൽ മുട്ടകളുടെ എണ്ണം കുറയ്ക്കുന്നതിനും കേടുപാടുകളുടെ നിരക്ക് കുറയ്ക്കുന്നതിനും സഹായിക്കും.
  • ഇതര ആതിഥേയ വിളകളായി വർത്തിക്കുന്ന കളകളും ചെടികളും നീക്കംചെയ്യുക.
  • തുടക്കത്തിൽ തന്നെ പഴങ്ങൾ ബട്ടർ പേപ്പർ, പരുക്കന്‍ തുണി അല്ലെങ്കിൽ 300 ഗേജ് കട്ടിയുള്ള മസ്ലിൻ തുണി എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ് തുരപ്പന് തടസ്സം സൃഷ്ടിക്കുക.
  • പ്യൂപ്പകളെ ഇരപിടിയൻ പക്ഷികൾക്കോ മറ്റ് സ്വാഭാവിക ശത്രുക്കൾക്കോ സൂര്യതാപത്തിനോ വിധേയമാക്കുന്നതിന്, വിളവെടുപ്പിനുശേഷം ഉടനെ മാതളനാരക മരത്തിന് ചുറ്റും കിളയ്ക്കുകയോ അല്ലെങ്കിൽ ഉഴുകയോ ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക