Scrobipalpa sp.
പ്രാണി
ചെടിയുടെ മുകുളങ്ങൾ, പൂക്കൾ, കാണ്ഡം എന്നിവയിൽ രോഗലക്ഷണങ്ങൾ കാണപ്പെടുന്നു. ആദ്യകാല വളർച്ചാ ഘട്ടത്തിൽ ബാധിക്കപ്പെട്ട ചെടികളുടെ മുകൾഭാഗത്തെ നാമ്പുകൾ വാടി തൂങ്ങും. മുതിർന്ന ചെടികളുടെ വളർച്ച മുരടിക്കുന്നു. പുഷ്പ മുകുളങ്ങൾ ചുരുങ്ങുന്നതും പൊഴിയുന്നതും കായ രൂപീകരണ പ്രക്രിയയെ സാരമായി ബാധിക്കുന്നു. ഇലകൾ ഉണങ്ങിയതും വരണ്ടതുമായ രൂപത്തിൽ ദൃശ്യമാകുന്നു. കായകളിലും തണ്ടിലുമുള്ള കീടങ്ങൾ തുരന്ന ദ്വാരങ്ങൾ അവയുടെ വിസർജ്യങ്ങൾ നിറഞ്ഞ് അടഞ്ഞിരിക്കും. തണ്ടുകളിൽ തുരക്കുന്നതിലൂടെ ബഡ് വേമുകൾ അഗ്ര മുകുളങ്ങളുടെ വാട്ടത്തിന് കാരണമാകുന്നു, ഇതിനെ ഡെഡ് ഹാർട്ട് എന്ന് വിളിക്കുന്നു.
മൈക്രോഗാസ്റ്റർ sp , ബ്രാക്കോൺ കിച്ചനേരി, ഫിലന്റ റൂഫികാണ്ട, ചേലോണസ് ഹെലിയോപ്പ എന്നിവയുൾപ്പെടെയുള്ള പരാന്നജീവികൾ ബഡ് വേം ബാധിപ്പ് പരിമിതപ്പെടുത്താൻ ഉപയോഗിക്കാം. പ്രിസോമെറസ് ടെസ്റ്റേഷ്യസ്, ക്രേമാസ്റ്റസ് ഫ്ലാക്കോർബിറ്റാലിസ് തുടങ്ങിയ ലാർവയെ ആക്രമിക്കുന്ന പരാന്നജീവികളുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കുക. സ്വാഭാവിക ശത്രുക്കളായ ബ്രോസ്‌കസ് പങ്ക്ടാറ്റസ്, ലിയോഗ്രില്ലസ് ബിമാകുലറ്റസ് എന്നിവയെ പ്രോത്സാഹിപ്പിക്കണം. വേപ്പിൻ കുരു സത്തിൽ @ 5% അല്ലെങ്കിൽ വേപ്പെണ്ണ അടങ്ങിയിരിക്കുന്ന ആസാദിരാച്ച്ടിന്‍ EC തളിക്കുക. ബാസിലസ് തുറിൻജിയൻസിസ്, ബ്യൂവേറിയ ബാസിയാന (കീടങ്ങളിലെ രോഗകാരികളായ കുമിൾ) തുടങ്ങിയ രോഗകാരികളെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ കീടങ്ങളെ കണ്ടെത്തിയ ഉടൻ തന്നെ പ്രയോഗിക്കാം, ആവശ്യമെങ്കിൽ പ്രയോഗം ആവർത്തിക്കണം.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. 3 - 10% വരെ ഇളം ചെടികൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നടപടികൾ സ്വീകരിക്കുക, പക്ഷേ അനാവശ്യമായ കീടനാശി പ്രയോഗം, വിശാലമായ ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികൾ എന്നിവ ഒഴിവാക്കുക, കാരണം അവ മിത്ര കീടങ്ങളെയും നശിപ്പിക്കും. കായകൾ പാകമാകുകയോ വിളവെടുക്കുകയോ ചെയ്യുന്ന സമയത്ത് കീടനാശിനികൾ തളിക്കരുത്. കീടങ്ങളെ നിയന്ത്രിക്കാൻ ക്ലോർപൈറിഫോസ്, ഇമാമെക്റ്റിൻ ബെൻസോയേറ്റ്, ഫ്ലൂബെൻഡിയാമൈഡ്, ഇൻഡോക്സാകാർബ് എന്നിവ അടിസ്ഥാനമാക്കിയുള്ള കീടനാശിനികൾ ഉപയോഗിക്കാം.
സ്‌ക്രോബിപാൽപയുടെ (ബ്ലാപ്‌സിഗോണ ഇനങ്ങൾ) ലാർവകളാണ് പ്രധാന കേടുപാടുകൾക്ക് കാരണം. ശലഭങ്ങൾ ഇടത്തരം വലിപ്പമുള്ളതും വെളുപ്പ് മുതല്‍ ചെമ്പു നിറം, ചുവപ്പ് നിറം വരെ യുള്ള കുഞ്ചിരോമങ്ങളുള്ള ചിറകുള്ളതാണ്. മുൻചിറകുകൾക്ക് വെള്ള കലര്‍ന്ന തവിട്ടുനിറമാണ്, പിൻചിറകുകൾ വിളറിയ ചാരനിറവും കുറച്ചോ അധികമോ വെളുത്ത നിറം കലർന്നവയും ആയിരിക്കും. തുടക്കത്തിൽ, അവയുടെ ലാർവകൾ പിങ്ക് നിറം കലർന്ന ഇരുണ്ട തവിട്ട് തലയും നെഞ്ചും കൊണ്ട് ഇളം നിറത്തിൽ കാണപ്പെടുകയും, പിന്നീട് തവിട്ട് നിറമുള്ള പുഴുക്കളായി വികസിക്കുകയും ചെയ്യുന്നു. ഇത് തൈച്ചെടികളുടെ തണ്ടുകളിൽ സ്വയം തുരന്നുകയറുകയും ആന്തരിക കലകളിൽ ആഹരിക്കുകയും ചെയ്യുന്നു. ഇത് തണ്ടിലെ മുഴകൾ, വശങ്ങളിലെ ശാഖകളുടെ മുളപ്പ്, മുരടിച്ചതോ വികലമായതോ ആയ വളർച്ച, വാടിയ ചെടികൾ എന്നിവയ്ക്ക് കാരണമാകുന്നു. ബഡ് വേമുകൾ പുഷ്പ മുകുളങ്ങളിലേക്ക് തുരക്കുമ്പോൾ, അത് പൂവ് പൊഴിയുന്നതിനു കാരണമാകും, അതിനാൽ ചെടിക്ക് ധാരാളം കായകൾ ഉത്പാദിപ്പിക്കാൻ കഴിയില്ല. ഈ പുഴുക്കൾ സാധാരണയായി പകൽ വൈകി ആഹരിക്കുന്നു, മാത്രമല്ല ഇത് പുകയിലയിലെ ഒരു പ്രധാന കീടമായി കണക്കാക്കപ്പെടുന്നു.