മത്തങ്ങ

മത്തനിലെ ചുവന്ന വണ്ട്‌

Aulacophora foveicollis

പ്രാണി

ചുരുക്കത്തിൽ

  • ഇലകളിൽ ആഹരിക്കുന്നതുമൂലമുള്ള വലിയ ദ്വാരങ്ങൾ.
  • വേരുകളിലും ഭൂഗർഭ കാണ്ഡത്തിലും ആഴത്തിലുള്ള ദ്വാരങ്ങൾ.
  • വേരുകളും കാണ്ഡവും അഴുകി വാടുന്നു.
  • ചുവന്ന അണ്ഡാകൃതിയിലുള്ള വണ്ടുകളുടെ സാന്നിധ്യം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

9 വിളകൾ
പാവയ്ക്ക
വെള്ളരിക്ക
വഴുതന
ചോളം
കൂടുതൽ

മത്തങ്ങ

ലക്ഷണങ്ങൾ

മുതിർന്ന പ്രാണികൾ ഇലകൾ, പൂക്കൾ, പഴങ്ങൾ എന്നിവ അത്യാർത്തിയോടെ ആഹരിക്കുന്നു. വണ്ട് സസ്യ കലകളിൽ (സിരകൾക്കിടയിൽ) വലിയ ദ്വാരങ്ങൾ ഉണ്ടാക്കുന്നു, ഇത് വളർച്ചാമാന്ദ്യത്തിനും ഒടുവിൽ ചെടിയുടെ നാശത്തിനും കാരണമാകുന്നു. വിള പാകമാകുന്നതിന് കാലതാമസം വരുത്തുന്നതിനാൽ ഇളം തൈകളിൽ ഉണ്ടാക്കുന്ന കേടുപാടുകൾ പലപ്പോഴും വിനാശകരമാണ്. പൂക്കൾ ബാധിക്കപ്പെട്ടാൽ, അത് ഫലരൂപീകരണം കുറയ്ക്കും. ഈ കീടത്തിൻ്റെ പുഴുക്കൾ മണ്ണിൽ അവശേഷിക്കുകയും ചെടികളുടെ വേരുകളും മണ്ണിനടിയിലുള്ള കാണ്ഡവും ആഹരിക്കുകയും ചെയ്യുന്നു, ഇത് തണ്ടുകളും വേരുകളും അഴുകി വാടുന്നതിന് കാരണമാകുന്നു. മുതിർന്നവ തൈച്ചെടികളിൽ ആഹരിക്കുന്നത്, അവയുടെ വികസനം തടസ്സപ്പെടുത്തുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യും, അങ്ങനെ കൃഷിയിടങ്ങളിൽ തരിശുഭാഗങ്ങൾക്ക് കാരണമാകുന്നു. വണ്ടുകൾ ചിലപ്പോൾ ഒന്നിച്ചുകൂടി പഴയ ചെടികളുടെ ഇലവിതാനം കാർന്നുതിന്നുന്നു. പുഷ്പഭാഗങ്ങൾക്കും ചില കേടുപാടുകൾ സംഭവിച്ചേക്കാം, അതിൻ്റെ ഫലമായി ഫലരൂപീകരണം കുറയുന്നു. ഇളം കായ്കളുടെ താഴ്ഭാഗങ്ങളിൽ മുതിർന്ന കീടങ്ങൾ ആഹരിക്കുന്നത് മൂലമുണ്ടാകുന്ന പാടുകൾ കാണപ്പെടും, ഇത് അഴുകലിന് കാരണമാകുന്ന സൂക്ഷ്മജീവികൾ കടന്നുകയറുന്നതിന് കാരണമാകുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ടക്കിനിഡ് കുടുംബത്തിലുള്ളവയും റിഡ്യൂവിഡ് റൈനോകോറിസ് ഫ്യൂസിപ്പുകളും ഉൾപ്പെടെയുള്ള സ്വാഭാവിക ശത്രുക്കൾ ഈ വണ്ടുകളെ ആക്രമിക്കുന്നു. 4 ലിറ്റർ വെള്ളത്തിൽ അര കപ്പ് മരച്ചാരവും അര കപ്പ് നാരങ്ങയും ചേർത്ത് കുറച്ച് മണിക്കൂർ വയ്ക്കുക. താങ്കളുടെ കൃഷിയിടത്തിൽ പ്രയോഗിക്കുന്നതിന് മുമ്പ് ഈ മിശ്രിതം ബാധിക്കപ്പെട്ട കുറച്ച് ചെടികളിൽ ഈ മിശ്രിതം അരിച്ചെടുത്ത് പരീക്ഷിക്കുക. താങ്കളുടെ വിളയുടെ ഇലകളിൽ ഈ മിശ്രിതം പ്രയോഗിക്കുക. ഇതിനുപകരമായി, താങ്കൾക്ക് സസ്യ-ഉൽ‌പന്നങ്ങളായ വേപ്പ് (എൻ‌എസ്‌കെഇ 5%), ഡെറിസ് അല്ലെങ്കിൽ പൈറെത്രം (അതിനോടൊപ്പം സോപ്പ് ചേർക്കുക) @ 7 ദിവസത്തെ ഇടവേളകളിൽ ഉപയോഗിക്കാം. വിത്ത്, നഴ്സറി പരിചരണത്തിനായി ട്രൈസിഡെർമ ട്രൈക്കോഡെർമയും, വിത്ത്, നഴ്സറി പരിചരണത്തിനും മണ്ണിൽ പ്രയോഗിക്കുന്നതിനും സ്യൂഡോമോണസ് ഫ്ലൂറസെൻസും പ്രയോഗിക്കുക. പ്രായപൂർത്തിയായ വണ്ടുകളെ ആകർഷിക്കാനും കൊല്ലാനും ശക്തമായ കീടനാശിനി സ്പ്രേ ഉപയോഗിച്ച് പരിചരിച്ച കെണി വിളകൾ ഉപയോഗിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. നഴ്സറിയിൽ 10 ചെടികളിൽ 1 മുതിർന്ന കീടത്തെ കണ്ടെത്തിയാൽ, ഡെൽറ്റാമെത്രിൻ @ 250 മില്ലി / ഏക്കർ എന്ന അളവിൽ ഉപയോഗിക്കാം. സിന്തറ്റിക് പൈറെത്രോയിഡുകൾ ഫലപ്രദമാകാൻ സാധ്യതയുണ്ട്, പക്ഷേ അവ ഒരേസമയം സ്വാഭാവിക ശത്രുക്കൾക്ക് ദോഷകരവുമാണ്. ശക്തമായ കീടനാശിനി സ്പ്രേ ഉപയോഗിച്ച് പരിചരിച്ച കെണി വിളകളുടെ ഉപയോഗം മുതിർന്ന വണ്ടുകളെ ആകർഷിക്കുകയും കൊല്ലുകയും ചെയ്യും. കീടങ്ങളെ കണ്ടെത്തിയുടനെ ഫെനിട്രോത്തിയോൺ തളിക്കുക, 15 ദിവസത്തെ ഇടവേളയിൽ പ്രക്രിയ ആവർത്തിക്കുക.

അതിന് എന്താണ് കാരണം

ഇലകൾ, പൂക്കൾ, കായകൾ എന്നിവയിൽ ആഹരിക്കുന്ന ഔലാക്കോഫോറ ഫോവികോളിസിൻ്റെ മൺപുഴുക്കളും, മുതിർന്ന വണ്ടുകളുമാണ് കേടുപാടുകൾക്ക് കാരണം. പൂർണ്ണവളർച്ചയെത്തിയ ലാർവകൾ സാധാരണയായി ക്രീം കലർന്ന വെളുത്ത നിറമുള്ളതും മനുഷ്യൻ്റെ നഖത്തിൻ്റെ വലിപ്പം ഉള്ളതുമാണ്. മുട്ടകൾ സാധാരണയായി ദീര്‍ഘവൃത്താകൃതിയിൽ മഞ്ഞ നിറമുള്ളവയാണ്, ചെടിയുടെ ചുവട്ടിൽ ഒരു മനുഷ്യ വിരലിൻ്റെ ആഴത്തിൽ നനഞ്ഞ മണ്ണിൽ ഒറ്റയായോ, 10 മുട്ടയുടെ കൂട്ടങ്ങളായോ നിക്ഷേപിക്കുന്നു. മുതിർന്നവ ഓറഞ്ച്-ചുവപ്പ് നിറത്തിൽ ഒരു ഈച്ചയുടെ അതേ വലിപ്പത്തിൽ ഉള്ളവയാണ്. ലാർവകൾ ഒന്നോ രണ്ടോ ആഴ്ചകൾക്കുശേഷം വിരിഞ്ഞ്, പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നതിനുമുൻപ് ചെടിയെയും അതിൻ്റെ വേരുകളെയും ആക്രമിക്കുന്നു. 7 മുതൽ 17 ദിവസം വരെ ഒരു മൺപുഴുക്കൂടിലാണ് സമാധിഘട്ടം നടക്കുന്നത്. താപനില 27-28°C ആയിരിക്കുമ്പോൾ സമാധിഘട്ടത്തിന് അനുയോജ്യമായ പാരിസ്ഥിതിക സാഹചര്യങ്ങൾ ലഭ്യമാകുന്നു.


പ്രതിരോധ നടപടികൾ

  • അതിവേഗം വളരുന്ന ഇനങ്ങൾ ഉപയോഗിക്കുക, കൂടാതെ കെണി വിളകൾ നടുക.
  • ഇതിനകം ബാധിക്കപ്പെട്ട ചെടികളുടെ അടുത്തായി പുതിയ വിളകൾ നടുന്നത് ഒഴിവാക്കുക.
  • ഗുരുതരമായി ബാധിക്കപ്പെട്ട ചെടികളുടെ എണ്ണത്തിലുള്ള നഷ്ടം പരിഹരിക്കാനോ അല്ലെങ്കിൽ പകരം നടാനോ അധിക വിത്തുകൾ നടുക.
  • വണ്ടുകൾ മൂലമുള്ള കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നതിന്, തൈച്ചെടികൾ പോളിത്തീൻ ബാഗുകളാൽ പൊതിയുക.
  • ആരോഗ്യകരമായ സസ്യവളർച്ചയ്ക്ക് മതിയായ പോഷകങ്ങൾ, വളം, നീർചാലുകളിൽ കൂടിയുള്ള ജലസേചനം തുടങ്ങിയ മികച്ച സാഹചര്യങ്ങൾ ഉറപ്പാക്കുക.
  • കീടങ്ങൾ ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകൾക്കായി ആഴ്ചയിൽ ഒരിക്കൽ കൃഷിയിടങ്ങൾ നിരീക്ഷിക്കുകയും പശിമയുള്ള മഞ്ഞക്കെണികൾ ഉപയോഗിക്കുകയും ചെയ്യുക.
  • താങ്കളുടെ കൃഷിയിടം ഇതര ആതിഥേയകള വിമുക്തമായി സൂക്ഷിക്കുക.
  • അവശിഷ്ടങ്ങൾ ശേഖരിച്ച് കത്തിക്കുക അല്ലെങ്കിൽ കുഴിച്ചിടുക.
  • അതിരാവിലെ വണ്ടുകൾ മന്ദഗതിയിലായിരിക്കുമ്പോൾ കൈകളാല്‍ ശേഖരിക്കുക.
  • സമാധി ഘട്ടത്തെ ശല്യപ്പെടുത്തുന്നതിനും ശത്രുക്കൾക്ക് വിധേയമാക്കുന്നതിനും വേനൽക്കാലത്ത് ആഴത്തിൽ ഉഴുതുമറിക്കുക.
  • പ്രകൃത്യാലുള്ള ഇരപിടിയന്മാരെയും പരഭോജികളെയും സംരക്ഷിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക