മറ്റുള്ളവ

ഹെലികോവേർപ പുഴുക്കൾ

Helicoverpa armigera

പ്രാണി

ചുരുക്കത്തിൽ

  • പൂക്കൾ, ഫലങ്ങൾ, വിത്തറകൾ, പഞ്ഞിഗോളങ്ങൾ എന്നിവയിലും ഒരു പരിധി വരെ ഇലകളിലും ദ്വാരങ്ങൾ, വിസർജ്യം എന്നിങ്ങനെ ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകൾ ദൃശ്യമാകും.
  • വിത്തുകളോ അല്ലെങ്കിൽ ധാന്യങ്ങളോ പൂർണമായി ഭക്ഷിക്കും, ഇത് സാരമായ വിളവ് നഷ്ടത്തിലേക്കും ഗുണമേന്മ കുറയുന്നതിനും കാരണമാകുന്നു.
  • ദ്വിതീയ രോഗാണുക്കളുടെ വളർച്ച കലകളും ഫലങ്ങളും അഴുകുന്നതിലേക്ക് നയിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

29 വിളകൾ
ബാർലി
ബീൻ
പാവയ്ക്ക
കാബേജ്
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

വെളുപ്പുനിറം മുതൽ തവിട്ടുനിറം വരെയുള്ള മുട്ടകൾ കൂട്ടങ്ങളായി പൂവ് ഘടനകളിലോ ഇലപ്പടർപ്പിന്‌ മുകളിലെ ഇളം ഇലകളിലോ കണ്ടെത്താൻ കഴിയും. ലാർവകൾ ചെടിയുടെ ഏതു കലകളിലും ആഹരിച്ചേക്കാം, പക്ഷേ ആതിഥേയ വിളയുടെ സ്വഭാവം അനുസരിച്ച് പൂക്കൾ, ഫലങ്ങൾ/വിത്തറകൾ/പഞ്ഞിഗോളങ്ങൾ/കതിരുകൾ എന്നിവയാണ് ആക്രമിക്കാൻ കൂടുതൽ സാധ്യത. ഇളം ലാർവകൾ ഇലകൾ, ആഗ്ര മുകുളങ്ങൾ അല്ലെങ്കിൽ ഫലരൂപീകരണ ഘടനകൾ എന്നിവയിൽ ചുരണ്ടി ചെറിയ കേടുപാടുകൾക്ക് കാരണമാകുന്നു. മുതിർന്ന ലാർവകൾ പൂക്കളിലോ ഇളം ഫലങ്ങൾ/വിത്തറകൾ/പഞ്ഞിഗോളങ്ങൾ/കതിരുകൾ എന്നിവയിൽ തുരന്ന് ഉൾഭാഗം പൊള്ളയാക്കുന്നു, ഇതുമൂലം വിത്തുകൾക്ക് കേടുപാടുകൾ സംഭവിച്ച് അവ വിപണനം ചെയ്യാൻ യോഗ്യമല്ലാതാകുന്നു. കൂടുതല്‍ വിസർജ്ജ്യവും ആഹരിക്കുന്ന ദ്വാരങ്ങൾക്കുചുറ്റും ദൃശ്യമാകും. ഈ പരിക്കുകളിൽ ദ്വിതീയ രോഗാണുക്കളുടെ വളർച്ച ബാധിക്കപ്പെട്ട കലകളുടെ അഴുകലിലേക്ക് നയിക്കുന്നു. എച്ച്. ആർമിഗേര കൃഷിയിലെ ഏറ്റവും വിനാശകാരിയായ ഒരു കീടമാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ട്രൈക്കോഗ്രാമ്മ കടന്നലുകൾ (ടി. ചിലോണിസ് അല്ലെങ്കിൽ ടി. ബ്രസീലെൻസിസ്‌) കീടങ്ങളുടെ മുട്ടകളെ ആക്രമിക്കുന്നതിന് പൂവിടലിൻ്റെ തുടക്കത്തിൽ അവതരിപ്പിക്കാം. മൈക്രോപ്ലൈറ്റിസ്, ഹെറ്ററോപെൽമ മാത്രമല്ല നെറ്റിലിയ കടന്നലുകൾ ലാർവകളിലെ പരാദ ജീവികളാണ്. ഇരപിടിയൻ വണ്ടുകൾ (ബിഗ്-ഐഡ് വണ്ട്, ഗ്ലോസി ഷീൽഡ് വണ്ട് കൂടാതെ മുള്ളുകളുള്ള ഇരപിടിയൻ ഷീൽഡ് വണ്ട്), ഉറുമ്പുകൾ, ചിലന്തികൾ, ഇയർവിഗ്ഗുകൾ, ചീവീടുകൾ, ഈച്ചകൾ എന്നിവ ലാർവകളെ ആക്രമിക്കുന്നു അതിനാൽ അവയെ പ്രോത്സാഹിപ്പിക്കുക. സ്പിനോസാഡ്, ന്യൂക്ലിയോപോളിഹെഡ്രോസിസ് വൈറസ് (NPV), മെറ്റേർസിയം അനിസോപ്ലിയ, ബ്യുവേറിയ ബാസിയാന അല്ലെങ്കിൽ ബാസില്ലസ് തുരിൻജിയൻസിസ് അടിസ്ഥാനമാക്കിയ ജൈവ കീടനാശിനികൾ ലാർവകളെ നിയന്ത്രിക്കാൻ പ്രയോഗിക്കാം. വേപ്പെണ്ണ, വേപ്പിൻ കുരു സത്ത് (NSKE 5%), മുളക് അല്ലെങ്കിൽ വെളുത്തുള്ളി എന്നിങ്ങനെയുള്ള ജൈവിക ഉത്പന്നങ്ങൾ മുകുളങ്ങൾ രൂപപ്പെടുന്ന ഘട്ടങ്ങളിൽ ഇലകളിൽ തളിച്ച് പ്രയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. പ്രത്യേക ഇനം കീടങ്ങളെ മാത്രം നശിപ്പിക്കാൻ പ്രയോഗിക്കുന്ന കീടനാശിനികൾ ഉപയോഗിച്ചുകൊണ്ടുള്ള പരിചരണ രീതികൾ മിത്രകീടങ്ങളെ നശിപ്പിക്കാതെ ഈ കീടങ്ങളെ കൃഷിയിടത്തിൽ നിന്നും ഒഴിവാക്കാൻ നല്ല ഉപായമാണ്. മുട്ടയ്ക്കും ലാർവകൾക്കും വേണ്ടി നിരീക്ഷണം നടത്തേണ്ടത് പ്രധാനമാണ് എന്തെന്നാൽ പുഴുക്കൾക്ക് കീടനാശിനികൾ ഉപയോഗിച്ചുള്ള പരിചരണത്തിൽ നിന്നും പൂർവസ്ഥിതി പ്രാപിക്കാനുള്ള കഴിവ് വർദ്ധിച്ചുവരും. ക്ലോറാൻട്രാനിലിപ്രോളെ, ക്ലോറോപൈറിഫോസ്, സൈപെർമെത്രിൻ, ആൽഫ- സീറ്റ സൈപെർമെത്രിൻ, എമമെക്റ്റിൻ ബെൻസോയേറ്റ്, എസ്ഫെൻവലേറേറ്റ്, ഫ്ലൂബെൻഡൈഅമൈഡ്, മെതോമൈൽ അല്ലെങ്കിൽ ഇൻഡോക്സകാർബ്‌ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ ഉപയോഗിക്കാം (സാധാരണയായി @ 2.5 മിലി/ലി). ആദ്യപ്രയോഗം പൂവിടൽ ഘട്ടത്തിലും പിന്നീട് 10-15 ദിവസങ്ങളുടെ ഇടവേളകളിൽ തളിക്കുകയും ചെയ്യണം. മൂല്യം കുറഞ്ഞ വിളകളിൽ രാസപരിചരണ രീതികൾ ലാഭകരമായിരിക്കില്ല.

അതിന് എന്താണ് കാരണം

നിരവധി വിളകളിൽ സാധാരണയായി കണ്ടുവരുന്ന ഹെലികോവേർപ ആർമിഗേര എന്ന കീടത്തിൻ്റെ പുഴുക്കളാണ് കേടുപാടുകൾക്ക് കാരണം. എച്ച്. ആർമിഗേര കൃഷിയിലെ ഏറ്റവും വിനാശകാരിയായ ഒരു കീടമാണ്. ശലഭങ്ങൾക്ക് നേരിയ തവിട്ടുനിറമാണ്, അവയുടെ ചിറകറ്റങ്ങൾ തമ്മിലുള്ള അകലം 3 - 4 സെന്റിമീറ്റർ ആണ്. അവയ്ക്ക് സാധാരണയായി ഇരുണ്ട ആകൃതികളിൽ പുള്ളികളുള്ള മഞ്ഞനിറം മുതൽ ഓറഞ്ച് നിറം അല്ലെങ്കിൽ തവിട്ടുനിറത്തിലുള്ള മുൻചിറകുകളാണ് ഉള്ളത്. പിൻചിറകുകൾക്ക് വെളുത്തനിറമാണ്, അവയുടെ അടിഭാഗത്തെ അരികുകളിൽ ഇരുണ്ട സിരകളും ഇരുണ്ട നീളമുള്ള പുള്ളികളും ദൃശ്യമാകും. പെൺകീടങ്ങൾ ഗോളാകാരത്തിലുള്ള വെളുത്ത നിറത്തിലുള്ള മുട്ടകൾ ഒറ്റയായോ കൂട്ടമായോ പ്രധാനമായും ഇലവിതാനത്തിൻ്റെ മുകളിൽ, പൂക്കളിലോ അല്ലെങ്കിൽ ഇലകളുടെ പ്രതലത്തിലോ നിക്ഷേപിക്കുന്നു. ലാർവകൾ അവയുടെ വളർച്ചയുടെ ഘട്ടങ്ങൾ അനുസരിച്ച് ഒലിവ് പച്ച നിറം മുതൽ ഇരുണ്ട ചുവപ്പുകലർന്ന തവിട്ടുനിറം വരെയുള്ളതായിരിക്കും. അവയുടെ ശരീരത്തിൽ ചെറിയ കറുത്ത പുള്ളികളും അവക്ക് ഇരുണ്ട നിറത്തിലുള്ള തലയും ഉണ്ടാകും. പൂർണ്ണവളർച്ചയെത്തുന്ന ഘട്ടങ്ങളിൽ, അവയുടെ പിറകിലും പാർശ്വഭാഗത്തും വരകൾ വികസിക്കും. അവ പൂർണ്ണ വളർച്ചയെത്തുമ്പോൾ മണ്ണിൽ പ്യൂപ്പകളാകുന്നു. കീടങ്ങളുടെ പെരുപ്പം സാധാരണയായി ഫലങ്ങൾ/വിത്തറകൾ/പഞ്ഞിഗോളങ്ങൾ എന്നിവ വികസിക്കുമ്പോൾ ഉച്ചസ്ഥായിലെത്തും, ഇത് വലിയ വിളവ് നഷ്ടത്തിന് കാരണമാകും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ പ്രതിരോധശേഷിയുള്ളതോ സഹനശക്തിയുള്ളതോ ആയ ഇനങ്ങൾ ഉപയോഗിക്കുക.
  • കീടത്തിൻ്റെ പെരുപ്പം ഉച്ചസ്ഥായിലെത്തുന്നത് ഒഴിവാക്കാൻ നേരത്തെ നടുക.
  • ചെടികൾക്കിടയിൽ മതിയായ അകലം പാലിക്കുക.
  • കീടങ്ങളുടെ ജീവചക്രം മുറിക്കുന്നതിന് ചെറിയ പ്രദേശം തരിശായി നിലനിർത്തുക.
  • പുഴുക്കളെ ഭക്ഷിക്കുന്ന പക്ഷികളെ ആകര്‍ഷിക്കാന്‍ പക്ഷികള്‍ക്ക് വിശ്രമസ്ഥലം സ്ഥാപിക്കുക.
  • ജമന്തി (ടാജിറ്റസ് ഏറെക്റ്റ) പോലെയുള്ള കെണിവിളകൾ ഓരോ 5 -6 നിരക്കിടയിൽ ഉപയോഗിക്കുക.
  • പ്രകാശ കെണികൾ അല്ലെങ്കിൽ ഫെറോമോൺ കെണികൾ ശലഭങ്ങളെ നിരീക്ഷിക്കുന്നതിനോ കൂട്ടത്തോടെ പിടിക്കുന്നതിനോ ഉപയോഗിക്കുക.
  • മികച്ച നീർവാർച്ചാ സൗകര്യങ്ങളൊരുക്കി വെള്ളം മൂലം ചെടികൾക്കുണ്ടാകുന്ന ക്ലേശം ഒഴിവാക്കുക.
  • പൂക്കൾ, ഫലങ്ങൾ, വിത്തറകൾ, പഞ്ഞിഗോളങ്ങൾ എന്നിവയിലുള്ള കേടുപാടുകളോ, മുട്ടകളുടെ സാന്നിധ്യമോ മനസ്സിലാക്കുന്നതിന് ചെടികൾ നിരീക്ഷിക്കുക.
  • ലാർവകളോ, മുട്ടകളുള്ള ഇലകളോ അല്ലെങ്കിൽ ചെടികളോ കരകൃതമായി ശേഖരിക്കുക.
  • കൃഷിയിടത്തിലും അതിനു ചുറ്റുപാടുമുള്ള കളകൾ ഒഴിവാക്കുക.
  • ഓരോ വിളയ്ക്കും ശേഷം വിളവെടുപ്പ് അവശിഷ്ടങ്ങൾ നീക്കംചെയ്യുക.
  • ബാധിക്കപ്പെട്ട ചെടികൾ കൃഷിയിടത്തിൽ നിന്നും നീക്കം ചെയ്യുക.
  • വിളവെടുപ്പിനുശേഷം, പ്യൂപ്പകളെ പ്രകൃത്യാലുള്ള ഇരപിടിയന്മാർക്ക് ദൃശ്യമാക്കുന്നതിനോ സൂര്യതാപം ഏൽപ്പിക്കുന്നതിനോ ആഴത്തിൽ ഉഴുതുമറിക്കുക.
  • ഏകവിള കൃഷി ഒഴിവാക്കുക മാത്രമല്ല ഉപകാരപ്രദമായ ചെടികൾ ഉപയോഗിച്ച് ഇടവിളക്കൃഷി നടപ്പിലാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക