Spodoptera exigua
പ്രാണി
താഴ്ഭാഗത്തെ ഇലവിതാനങ്ങളിലെ മുതിർന്ന ഇലകളുടെ അടിവശത്ത് ഇളം ലാർവകൾ കൂട്ടത്തോടെ ആഹരിക്കുന്നു. വലിയ ലാർവകൾ കൂടുതൽ ഒറ്റപ്പെട്ട് കൂട്ടം പിരിഞ്ഞ് ചെടി മുഴുവനും വ്യാപിച്ച് ഇലകളിൽ ക്രമരഹിതമായ ദ്വാരങ്ങൾ അവശേഷിപ്പിക്കുന്നു. മുതിർന്ന ലാർവകൾ ചെറിയ ചെടികളുടെ ഇലകൾ പൂർണമായും പെഴിയുന്നതിനിടയാക്കിയേക്കും അല്ലെങ്കിൽ സിരകൾ ഒഴികെയുള്ള ബാക്കി കലകൾ ആഹരിച്ച് ഇലകളെ അസ്ഥിപഞ്ജരമാക്കുന്നു. അവയിൽ ഇലകൾ കുറവാണെങ്കിൽ, പുഴുക്കൾ വിത്തറകളും ആക്രമിച്ചേക്കാം, പക്ഷേ തണ്ടുകൾ അവയുടെ ഭക്ഷണക്രമത്തിൽ ഇല്ല. സാധാരണയായി, അവ രാത്രിയിലാണ് ആഹരിക്കുന്നത്, പകൽസമയം മണ്ണിൽ ചെടിയുടെ തണലുള്ള ഈർപ്പമുള്ള ഭാഗങ്ങളിൽ ഒളിച്ചിരിക്കുന്നു. ഇളം തൈച്ചെടികൾ സ്പോടൊപ്റ്റിറാ എക്സിഗ്വാ എന്ന കീടത്തിൻ്റെ ആഹരിക്കുന്ന പ്രവർത്തനം മൂലം നശിച്ചേക്കാം, പക്ഷേ ബാധിപ്പ് കൂടുതൽ രൂക്ഷമല്ലെങ്കിൽ മുതിർന്ന ചെടികൾ രക്ഷപെട്ടേക്കാം.
പ്രകൃത്യാലുള്ള ശത്രുക്കളെ പ്രോത്സാഹിപ്പിക്കുക എന്നുള്ളതാണ് എസ്.എക്സിഗ്വയുടെ പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള സുവർണ നിയമം. പൂവ് വണ്ടുകൾ (ആന്തോകോറിഡേ), ഉറുമ്പുകൾ, പരാന്നഭോജി കടന്നലുകൾ (ഹൈപോസോറ്റെർ ഡിഡിമെറ്റർ), ഈച്ചകൾ, ചിലന്തികൾ എന്നിവ മുട്ടകളെയും ലാർവകളെയും ആക്രമിക്കുന്നു. കീടങ്ങളുടെ രോഗകാരി കുമിളുകൾ, ബാസില്ലസ് തുറിൻജിയൻസിസ്, NPV, വിരകൾ എന്നിവ ലാർവകളെയും മുതിർന്നവയെയും ആക്രമിക്കും. വേപ്പ്, നാരക പുല്ല്, ഇഞ്ചി എന്നിവ അടിസ്ഥാനമാക്കിയ ജൈവിക കീടനാശിനികളും ഫലപ്രദമാണ്. അതുപോലെ 5% പരുത്തി വിത്ത് എണ്ണ ചെടിയുടെ ഇലകളിൽ തളിച്ച്, മുട്ടകളെയും ഇളം ലാർവകളെയും നിയന്ത്രിക്കാൻ കഴിയും. ഫിറമോൺ കെണികൾ ഉപയോഗിച്ച് ഇണചേരൽ തടസ്സപ്പെടുത്തുന്നതിനും പ്രത്യുല്പാദനം ഇല്ലാതാക്കുന്നതിനോ തടസ്സപ്പെടുത്തുന്നതിനോ (97% വരെ കാര്യക്ഷമത) സാധിക്കും.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. എസ്. എക്സിഗ്വാ എന്ന ഈ കീടങ്ങളുടെ പ്രകൃത്യാലുള്ള ശത്രുക്കളെയും മിത്ര കീടങ്ങളെയും നശിപ്പിച്ചേക്കാം എന്നുള്ളതുകൊണ്ട് കീടനാശിനികൾ ശുപാർശ ചെയ്തിട്ടില്ല, ഇത് വാസ്തവത്തിൽ ചിലപ്പോൾ ഈ കീടങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിലേക്ക് നയിച്ചേക്കാം. മാത്രമല്ല, ഈ കീടങ്ങൾ നിരവധി രാസവസ്തുക്കൾക്കെതിരെ പ്രതിരോധം വികസിപ്പിക്കാനുള്ള ശേഷി കൂടുതൽ ഉള്ളവയാണെന്ന് കണ്ടിട്ടുണ്ട്.
സ്പോടൊപ്റ്റിറാ എക്സിഗ്വാ എന്ന ബീറ്റ് പട്ടാളപ്പുഴുക്കളാണ് കേടുപാടുകൾക്ക് കാരണം. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ് എന്നിവിടങ്ങളിലെ ഊഷ്മളമായ പ്രദേശങ്ങൾ കൂടാതെ ഹരിതഗൃഹങ്ങളിലെ തണുത്ത കാലാവസ്ഥ എന്നിവിടങ്ങളിൽ ഈ കീടങ്ങൾ ഉണ്ടാകും. ഇവ പരുത്തി, ബീറ്റ്, ചോളം എന്നിവ ഉൾപ്പെടെയുള്ള വ്യത്യസ്തങ്ങളായ വിളകളെ ബാധിക്കുന്നു. മുതിർന്ന ശലഭങ്ങൾ ചാരനിറം കലർന്ന-തവിട്ട് നിറത്തിൽ ഉള്ളവയാണ്. മുൻചിറകുകളിൽ തവിട്ടു ചാര നിറമോ ഉള്ള ക്രമരഹിതമായ മാതൃകയിൽ പുള്ളിക്കുത്തുകളുണ്ട് മാത്രമല്ല നേരിയ നിറത്തിലുള്ള പയർ-ആകൃതിയിലുള്ള പുള്ളി അതിൻ്റെ മധ്യഭാഗത്തായി ഉണ്ടാകും. പിൻചിറകുകൾക്ക് ചാരനിറമോ അല്ലെങ്കിൽ വെളുത്ത നിറമോ ആയിരിക്കും മാത്രമല്ല അതിൻ്റെ അരികിന് അടുത്തായി ഇരുണ്ട വര കാണപ്പെടും. പെൺവർഗ്ഗം ഇലകളുടെ അടിഭാഗത്ത് കൂട്ടങ്ങളായി മുട്ടകൾ നിക്ഷേപിക്കുന്നു, ഇത് വെളുത്തതോ അല്ലെങ്കിൽ ചാരനിറമോ ഉള്ള രോമങ്ങളാൽ പൊതിഞ്ഞിരിക്കും. ഇളം ലാർവകൾ പച്ചകലർന്ന-തവിട്ടുനിറത്തിൽ ഉള്ളവയാണ് മാത്രമല്ല ഇരുണ്ട നീളത്തിലുള്ള വരകൾ അവയുടെ പിൻഭാഗത്ത് കാണപ്പെടും. പ്രായപൂർത്തിയായ ലാർവകൾ പച്ച നിറത്തിൽ, പാർശ്വഭാഗങ്ങളിൽ മഞ്ഞ നിറത്തിലുള്ള വരകളോട് കൂടിയവയാണ്, മാത്രമല്ല അവയുടെ പിൻഭാഗത്ത് വീതിയിലുള്ള മഞ്ഞകലർന്ന-പച്ച നിറത്തിലുള്ള വരയും ഉണ്ടാകും.