നിലക്കടല

വലിയ മൂക്കുള്ള കരിഞ്ചെള്ള്

Myllocerus sp.

പ്രാണി

ചുരുക്കത്തിൽ

  • വെട്ടുകള്‍ വീണ അരികുകളോട് കൂടിയ ഇലകൾ.
  • ചെടിയുടെ വളര്‍ച്ച മുരടിപ്പ്.
  • മുതിര്‍ന്ന കരിഞ്ചെള്ളിൻ്റെ ചിറകുകളുടെ ആവരണത്തിനും തലയ്ക്കും ഇരുണ്ട മാതൃകകളോട് കൂടിയ നേരിയ ചാര നിറം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നിലക്കടല

ലക്ഷണങ്ങൾ

ഇലകളുടെ അരികുകളിലെ വെട്ടലുകളാണ് പരുത്തിയിലെ ചാര കരിഞ്ചെള്ള് ആക്രമണത്തിൻ്റെ ദൃശ്യമാകുന്ന ആദ്യ ലക്ഷണം. മുതിര്‍ന്ന കരിഞ്ചെള്ളുകള്‍ പുതിയ ഇലകളുടെ അരികുകള്‍ ഭക്ഷിച്ച് ഉള്‍ഭാഗത്തെക്കാണ് നീങ്ങുന്നത്‌. ഗുരുതരമായി ബാധിക്കപ്പെട്ട ഇലകള്‍ പൂര്‍ണ്ണമായും കൊഴിഞ്ഞേക്കാം. ആരോഗ്യമുള്ള ചെടികള്‍ തീറ്റമൂലമുള്ള കേടുപാടുകളില്‍ നിന്ന് മുക്തി നേടിയേക്കാം, പക്ഷേ ഇളം തൈകള്‍ പൂവിടുന്ന സമയം നശിച്ചു പോകും. ഗുരുതരമായ ആക്രമണം ചെടിവളര്‍ച്ചയും പരിമിതപ്പെടുത്തും. ബാധിക്കപ്പെട്ട ചെടികള്‍ അനായാസം പിഴുതെടുക്കാം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബാസിലസ് തുറിൻജിയെന്‍സിസ് ssp റ്റെനിബ്രിയോനിസ് (Btt) @ 2.5 മി.ഗ്രാം/ലി ഉപയോഗിച്ച് മണ്ണ് കുതിർക്കുക. റൂട്ട് ടിപ് രീതിയിലും ബാക്ടീരിയ ഉപയോഗിക്കാന്‍ കഴിയും. താങ്കളുടെ ചെടിയുടെ വേരുകള്‍ നേര്‍പ്പിച്ച Btt -യിൽ മുക്കി വായുവില്‍ ഉണക്കി മണ്ണില്‍ വീണ്ടും നടണം. ലാര്‍വയുടെ മരണനിരക്ക് ആര്‍ദ്രതയുടെയും താപനിലയുടേയും പരിപാലനത്തെ ആശ്രയിച്ചിരിക്കുന്നു. അവസാനവട്ട ഉഴവുപണിയോടൊപ്പം വേപ്പിന്‍പിണ്ണാക്ക് ഹെക്ടറിന് 500 കിഗ്രാം അളവിൽ പ്രയോഗിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മുട്ടകള്‍, ലാര്‍വകള്‍, പ്യൂപ്പ എന്നിവ മണ്ണില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പരുത്തിയിലെ ചാര കരിഞ്ചെള്ളിനെതിരെ രാസ പരിചരണം പരിമിതമായേ വിജയിക്കൂ. പറക്കാനും ഒളിയ്ക്കാനും മരണം അഭിനയിക്കാനുമുള്ള കഴിവു മൂലം മുതിര്‍ന്ന കരിഞ്ചെള്ളിനെയും നിയന്ത്രിക്കാന്‍ പ്രയാസമാണ്. ഇവയിൽ പ്രതിരോധം വികസിക്കുന്നത് അനുസരിച്ച് പ്രശ്നങ്ങളും ആരംഭിക്കും. താങ്കള്‍ക്ക് ക്വിനല്‍ഫോസ്, ക്ലോര്‍പൈറിഫോസ് അല്ലെങ്കില്‍ ഡൈമതോയെറ്റ് വിതച്ചതിന് 20 ദിവസങ്ങള്‍ക്ക് ശേഷം തളിയ്ക്കുകയോ അല്ലെങ്കിൽ ഫോറെറ്റ് അല്ലെങ്കിൽ കാര്‍ബറില്‍ തരികള്‍ മണലുമായി ചേര്‍ത്ത് വിതറുകയോ ചെയ്യാം.

അതിന് എന്താണ് കാരണം

മൈലസെറസ് ഇനങ്ങളിൽപ്പെട്ട പരുത്തിയിലെ ചാര കരിഞ്ചെള്ളിൻ്റെ മുതിര്‍ന്നവയും മണ്ണട്ടകളുമാണ് ലക്ഷണങ്ങള്‍ക്ക് കാരണം. മുതിര്‍ന്ന കരിഞ്ചെള്ളുകള്‍ ചെറുതും അവയുടെ ചിറകുകളുടെ ആവരണത്തിനും തലയ്ക്കും ഇരുണ്ട മാതൃകകളോട് കൂടിയ നേരിയ ചാര നിറത്തോടുകൂടിയവ ആണ്. പെണ്‍ ചെള്ളുകള്‍ ശരാശരി 360 മുട്ടകള്‍ മണ്ണില്‍ 24 ദിവസത്തെ കാലയളവില്‍ ഇടുന്നു. വിരിഞ്ഞതിനു ശേഷം ലാര്‍വകള്‍ മണ്ണ് തുരന്ന് ചെടിയുടെ വേരുകള്‍ ഭക്ഷിക്കുന്നു. മണ്ണട്ടകള്‍ മണ്ണിലാണ് പ്യൂപ്പയാകുന്നത്. മുതിര്‍ന്ന കരിഞ്ചെള്ളുകള്‍ അവശിഷ്ടങ്ങള്‍ക്കടിയിലാണ് ശൈത്യകാലം കഴിച്ചു കൂട്ടുന്നത്‌. അലങ്കാരച്ചെടികള്‍, പച്ചക്കറി ചെടികൾ മുതല്‍ ഫലങ്ങള്‍ വരെ വളരെ വിപുലമായ ശ്രേണിയിലുള്ള ചെടികൾ മൈലസെറസ് ഇനങ്ങൾക്ക് ആതിഥ്യമേകുന്നു.


പ്രതിരോധ നടപടികൾ

  • ലഭ്യമായ പ്രതിരോധ ശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • പുതിയ ഇലകള്‍ വളരാന്‍ ആരംഭിക്കുമ്പോള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ വിളകള്‍ നിരീക്ഷിക്കുകയും ഇവയെ കണ്ടെത്തുകയും ചെയ്യണം.
  • പതിവായി കിളയ്ക്കുന്നത് ഇവയെ തടസപ്പെടുത്തുകയും മണ്ണട്ടകളെ കൊല്ലുകയും ചെയ്യും.
  • കെണിവിളയായി തുവര പയർ നടുന്നത് ഫലപ്രദമാണെന്ന് ചില സ്രോതസുകള്‍ പറയുന്നു.
  • മുതിര്‍ന്ന കരിഞ്ചെള്ളുകളെ മരം/കൊമ്പുകള്‍ കുലുക്കി നീക്കം ചെയ്ത് സോപ്പുവെള്ളം നിറച്ച പാത്രത്തിലിടാം.
  • ബാധിക്കപ്പെട്ട ചെടികള്‍/കൊമ്പുകള്‍ നീക്കം ചെയ്ത് നശിപ്പിക്കാം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക