തുവര പരിപ്പ്

വിത്തറ ഈച്ച

Melanagromyza obtusa

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • വിത്തറകളുടെ പുറംതൊലിയിൽ ദ്വാരങ്ങൾ.
  • കേടായ ധാന്യങ്ങൾ പാകമാകുന്നില്ല.
  • കറുത്ത ഈച്ചകൾ.
  • ക്രീം നിറം കലർന്ന വെളുത്ത പുഴുക്കൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


തുവര പരിപ്പ്

ലക്ഷണങ്ങൾ

പൂർണ്ണമായും വളർന്ന ലാർവകൾ ചവച്ചരച്ച് വിത്തറകളുടെ പുറംതൊലിയിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നതുവരെ രോഗലക്ഷണങ്ങൾ ദൃശ്യമാകുന്നില്ല. വിത്തറകളിലെ സമാധിഘട്ടത്തിനുശേഷം ഈച്ചകൾ പുറത്തേക്കുകടക്കുന്ന ഒരു ജാലകമായി ഇത് അവശേഷിക്കുന്നു. പ്യൂപ്പ ധാന്യങ്ങളിലേക്ക് സ്വയം തുരന്ന് കയറി തുരങ്കങ്ങൾ നിർമ്മിച്ച്, അവയിലൂടെ മുതിർന്ന കീടങ്ങളായി പുറത്തെത്തുന്നു. ബാധിക്കപ്പെട്ട ധാന്യങ്ങൾ ചുരുങ്ങുകയും അവയുടെ ജീവനക്ഷമത നഷ്ടപ്പെടുകയും ചെയ്യുന്നു. ലാർവകളുടെ വിസർജ്ജ്യവസ്തുക്കൾ കാരണം, ബാധിക്കപ്പെട്ട ചെടിയുടെ ഭാഗങ്ങളിൽ കുമിൾ വളർന്നേക്കാം. കേടായ വിത്തുകൾ മനുഷ്യ ഉപഭോഗത്തിന് അയോഗ്യമാണ്, അവയിൽ ബീജാങ്കുരണത്തിനുള്ള ക്ഷമത ഉണ്ടാകില്ല. ഉണങ്ങിയ വിത്തറകളിൽ മൊട്ടുസൂചി വലിപ്പത്തിലുള്ള ദ്വാരങ്ങൾ കാണാം. വിത്തുകൾ ചുരുങ്ങിയതും വരകളുള്ളതും ഭാഗികമായി ആഹരിച്ചതുമായി കാണപ്പെടുന്നു.

Recommendations

ജൈവ നിയന്ത്രണം

എം. ഒബ്‌ടൂസയുടെ സ്വാഭാവിക ശത്രുക്കളെ സംരക്ഷിക്കുക. വേപ്പ് വിത്തിൽ നിന്നും തയ്യാറാക്കുന്ന ലായനി നാല് ആഴ്ചകൾ (50 ഗ്രാം / ലിറ്റർ വെള്ളം) പ്രയോഗിക്കുക അല്ലെങ്കിൽ ദ്രവ രൂപത്തിലുള്ള വേപ്പിൻകുരു സത്ത് രണ്ടാഴ്ചയിൽ ഒരിക്കൽ തളിക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മോണോക്രോടോഫോസ്, അസെഫേറ്റ് അല്ലെങ്കിൽ ലാംഡ-സിഹാലോത്രിൻ എന്നിവ പൂവിടുമ്പോൾ തളിക്കുക, തുടർന്ന് 10-15 ദിവസത്തിന് ശേഷം വീണ്ടും തളിക്കുക. നിർദ്ദിഷ്ട കീടനാശിനികളോടുള്ള പ്രതിരോധം തടയാൻ, ഒരു സീസണിൽ ഇതര സ്പ്രേകൾ നടത്താൻ ശുപാർശ ചെയ്തിട്ടുണ്ട്.

അതിന് എന്താണ് കാരണം

വികസിച്ചുകൊണ്ടിരിക്കുന്ന ധാന്യങ്ങളുടെ പുറംതൊലിയിൽ ആഹരിക്കുന്ന മെലനാഗ്രോമിസ ഒബ്‌ടൂസയുടെ പുഴുക്കളാണ് കേടുപാടുകൾക്ക് കാരണം. മുതിർന്ന ഈച്ചകൾ (2-5 മില്ലീമീറ്റർ നീളമുള്ളത്) തുവര പയറിലെയും മറ്റ്ആതിഥേയ വിളകളിലെയും പാകമാകാത്ത വിത്തറകളുടെ പുറംതൊലിയിൽ മുട്ടകൾ നിക്ഷേപിക്കുന്നു. വിരിഞ്ഞ ലാർവകൾ ക്രീം കലർന്ന വെളുപ്പ് നിറമാണ്, എന്നാൽ പ്യൂപ്പകൾ ഓറഞ്ച്-തവിട്ട് നിറമായിരിക്കും. വിത്തുകളുടെ തൊലി കീറാതെതന്നെ വിത്തിൻ്റെ പുറംതൊലിക്ക് കീഴിൽ പുഴുക്കളുടെ കൂട്ടം കാണപ്പെടുന്നു, അത് പിന്നീട് ബീജാപാത്രങ്ങളിലേക്ക് സ്വയം തുരന്നുകയറുന്നു. വളർച്ചയുടെ അവസാന ഘട്ടത്തിലുള്ള പുഴുക്കൾ വിത്ത് ഉപേക്ഷിച്ച് സമാധിഘട്ടത്തിനു മുമ്പായി വിത്തറകളിൽ ദ്വാരങ്ങൾ ഉണ്ടാക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമാണെങ്കിൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • എം.
  • ഒബ്‌ടൂസ പൊട്ടിപ്പുറപ്പെടാതിരിക്കാൻ സീസണിൻ്റെ തുടക്കത്തിൽ വിള വിതയ്ക്കുക.
  • കൃഷിയിടത്തിൽ മികച്ച ശുചിത്വം പാലിക്കുകയും കളകൾ പതിവായി നീക്കം ചെയ്യുകയും ചെയ്യുക.
  • കീടത്തിൻ്റെ ലക്ഷണങ്ങൾക്കായി താങ്കളുടെ കൃഷിയിടം നിരീക്ഷിക്കുക, കൂടാതെ മുതിർന്ന ഈച്ചകളെ പിടിക്കാൻ പശപ്പുള്ള കെണികൾ ഉപയോഗിക്കുക.
  • അരിച്ചോളം, ചോളം, നിലക്കടല എന്നിവയുമായുള്ള ഇടവിളകൾ കീടങ്ങളുടെ എണ്ണം കുറയ്ക്കുന്നു.
  • കീടങ്ങൾക്ക് ആതിഥ്യമേകാത്ത വിളകൾക്കൊപ്പം വിളപരിക്രമം നടത്തുക.
  • ഒരു പ്രദേശത്ത് വ്യത്യസ്ത കാലയളവിലുള്ള കൃഷികളുടെ സമ്മിശ്ര കൃഷി ഒഴിവാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക