ഉഴുന്ന് & ചെറുപയർ

പയർവർഗ്ഗങ്ങളിലെ നീല ചിത്രശലഭം

Euchrysops cnejus

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • മുകുളങ്ങൾ, പൂക്കൾ, ഇളം കായ്കൾ എന്നിവയിലെ തുരന്ന ദ്വാരങ്ങൾ.
  • ശരീരത്തിൽ ചുവന്ന വരയും ചെറിയ കറുത്ത രോമങ്ങളുമുള്ള ഒച്ച് പോലുള്ള പുഴുക്കൾ.
  • വ്യത്യസ്തമായ കറുത്ത പാടുകളോടുകൂടിയ നീലകലർന്ന ചിത്രശലഭം (ആൺ).

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ഉഴുന്ന് & ചെറുപയർ

ലക്ഷണങ്ങൾ

മുകുളങ്ങൾ, പൂക്കൾ, വിത്ത് കായ്കൾ എന്നിവയിൽ ലക്ഷണങ്ങൾ പ്രകടമാണ്, അവിടെ പ്രവേശന ദ്വാരങ്ങളോ ആഹരിക്കുന്നതുമൂലമുള്ള ദ്വാരങ്ങളോ കണ്ടെത്താം. സാധാരണയായി ഓരോ വിത്തറയിലും ഒന്നിലധികം ദ്വാരങ്ങൾ രൂപപ്പെട്ടുകൊണ്ടാണ് വിത്തറകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത്. ദ്വാരങ്ങളിൽ നിന്ന് സ്രവങ്ങൾ വമിക്കുകയും ദ്വാരങ്ങളുടെ അരികുകള്‍ കറുത്തതായി മാറുകയും ചെയ്യുന്നു.

Recommendations

ജൈവ നിയന്ത്രണം

പുൽവർഗ്ഗങ്ങളിലെ നീല ചിത്രശലഭങ്ങളുടെ പെരുപ്പം നിയന്ത്രിക്കുന്നതിന് എല്ലാ ലെപിഡോപ്റ്റെറൻ കീടങ്ങളെയും ആക്രമിക്കാൻ പ്രകൃത്യാലുള്ള ശത്രുക്കളെ ഉപയോഗിക്കുക. മുട്ടകളിലെ പരാന്നഭോജികളായ ട്രൈക്കോഗ്രാമ്മ ഇനങ്ങളെ, പ്രതിവാര ഇടവേളയിൽ @ 0.6 ലക്ഷം / ഏക്കർ / ആഴ്ചയിൽ എന്ന കണക്കിൽ നാല് തവണ തുറന്നു വിടുക. ടെലോനോമസ് ഇനങ്ങളെയും (മുട്ടകളിലെ പരാന്നജീവി) അപ്നാറ്റെൽസ് ഇനങ്ങളെയും (ലാർവകളിലെ പരാന്നജീവി) കാനെത്തിയാൽ കീടനാശിനികൾ പ്രയോഗിക്കാതെ അവയെ സംരക്ഷിക്കുക. മറ്റ് പുഴുക്കളെ ലക്ഷ്യം വയ്ക്കുന്ന കീടനാശിനികൾ ഉപയോഗിച്ചും ലാർവകളെ നിയന്ത്രിക്കാം. താങ്കളുടെ ചെടികളെ ബാസിലസ് തുറിൻ‌ജിയൻസിസ് (ഹെക്ടറിന് 100 ലിറ്റർ വെള്ളമെങ്കിലും) ഉപയോഗിച്ച് നന്നായി പൊതിയുക. കീടങ്ങളെ നിയന്ത്രണത്തിലാക്കാൻ വേപ്പെണ്ണയ്ക്കും കഴിയും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത നിയന്ത്രണ രീതികള്‍ എപ്പോഴും പരിഗണിക്കുക.. പുല്ലിനങ്ങളിലെ നീല ചിത്രശലഭത്തിനെതിരെ കീടനാശിനികളൊന്നും ലഭ്യമല്ല. മറ്റിനം ലെപിഡോപ്റ്റെറയെ ലക്ഷ്യമിടുന്ന മിക്ക ഉത്പ്പന്നങ്ങളും ഈ കീടങ്ങളെ നിയന്ത്രിക്കും. ഇ. നെജസ് കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാൻ പ്രൊഫീനോഫോസ് നിർദ്ദേശിച്ചിട്ടുണ്ട്.

അതിന് എന്താണ് കാരണം

പ്രധാനമായും യൂക്രിസോപ്സ് നെജസിന്റെ ലാർവകളാണ് രോഗലക്ഷണങ്ങൾക്ക് കാരണം. പ്രായപൂർത്തിയായ ആൺ കീടം ഇളം പർപ്പിൾ നിറമായിരിക്കും, അതേസമയം പെൺ കീടം കടുത്ത കറുപ്പ്-പൊടി തൂവിയ നിറത്തിൽ, ചിറകുകളുടെ അടിവശം തിളങ്ങുന്ന ഇളം നീലനിറതോടുകൂടിയതാണ്. പെൺ‌ കീടങ്ങൾക്ക് അതിന്റെ ജീവിതകാലത്ത് 60 മുതൽ 200 വരെ മുട്ടകൾ ഇടാൻ കഴിയും, മാത്രമല്ല അവ പൂ മുകുളങ്ങൾ അല്ലെങ്കിൽ ഇലകൾ എന്നിവയിൽ ഓരോന്നായി മുട്ടകൾ നിക്ഷേപിക്കും. ലാർവ സാധാരണയായി തടിച്ചതും, പരന്ന ഇളം പച്ചയോ മഞ്ഞയോ ആണ്, ചുവന്ന വരയും ശരീരത്തിൽ ചെറിയ കറുത്ത രോമങ്ങളും ഉള്ള ഇവ 13 മില്ലീമീറ്ററോളം വലിപ്പം വയ്ക്കുന്നു. ഇവ പലപ്പോഴും കറുത്ത ഉറുമ്പുകളോടുകൂടി കാണാം. അവയുടെ നിറം, തീറ്റ സ്ഥലങ്ങൾ എന്നിവ കാരണം, പുഴുക്കൾ പകൽ സമയത്ത് സജീവമായിട്ടുപോലും കണ്ടെത്താൻ പ്രയാസമാണ്. പ്രത്യേകിച്ചും പയർ വർഗ്ഗ വിളകളിൽ, ലാർവകൾ പൂക്കളും ഇളം കായ്കളും ആഹരിക്കുന്നു കൂടാതെ ഇവ വിത്തറകളിലേക്ക് തുരക്കുന്നു. സമാധി ഘട്ടം ഇലകളിൽ സംഭവിക്കുന്നു.


പ്രതിരോധ നടപടികൾ

  • താങ്കളുടെ വിള ആവശ്യത്തിന് അകലത്തിൽ നടുക, നേരത്തെയോ വൈകിയോ വിതയ്ക്കുന്നത് ഒഴിവാക്കുക.
  • ലാർവകളെയും പ്യൂപ്പകളെയും കൊല്ലാൻ രോഗബാധയുടെ സമയത്ത് പതിവായി മണ്ണിൽ നിന്നും അവശിഷ്ടങ്ങൾ നീക്കം ചെയ്യുക.
  • കീടങ്ങളുടെ ലക്ഷണങ്ങൾക്കായി താങ്കളുടെ കൃഷിയിടം നിരീക്ഷിക്കുക.
  • ലാർവകൾ, പ്യൂപ്പകൾ, മുതിർന്നവ എന്നിവയെ ശേഖരിച്ച് നശിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക