ബീൻ

പയറിലെ ഈച്ച

Ophiomyia phaseoli

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • പുള്ളിക്കുത്തുകളോട് കൂടിയ ഇലകൾ, ഇലഞെട്ടുകളിൽ പിന്നീട് ഇരുണ്ട നിറമായി മാറുന്ന, വെള്ളിനിറത്തിലുള്ള വളഞ്ഞ വരകൾ.
  • ഇലകൾ ഉണങ്ങി പൊഴിയുന്നു.
  • ചെറിയ ഇരുണ്ടനിറമുള്ള ഈച്ചകൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


ബീൻ

ലക്ഷണങ്ങൾ

ഇളം ഇലകളിൽ അനവധി ദ്വാരങ്ങളും, മുകൾ വശത്ത് നേരിയ മഞ്ഞ നിറത്തിലുള്ള പുള്ളിക്കുത്തുകളും ദൃശ്യമാകുന്നു, പ്രത്യേകിച്ചും ഇലകളുടെ ചുവടുഭാഗത്ത്. ലാർവകൾ ഇലത്തണ്ടുകളിലും കണ്ടതിലും തുരന്ന്, പിന്നീട് വെള്ളിനിറത്തിലുള്ള വളഞ്ഞ വരകൾ പ്രത്യക്ഷപ്പെടുന്നു. ഇലകളുടെ മുകൾ പ്രതലത്തിൽ കുറച്ച് മാത്രം തുരങ്കങ്ങൾ കാണപ്പെടുകയും, ഇവ പിന്നീട് ഇരുണ്ട തവിട്ടുനിറത്തിലായി മാറി, വ്യക്തമായി ഉണങ്ങി ദൃശ്യമാകുകയും ചെയ്യും. ഈ ഇലകൾ ഉണങ്ങി ചിലപ്പോൾ പൊഴിഞ്ഞ് പോയേക്കാം. ബാധിക്കപ്പെട്ട പാകമായ ചെടികളുടെ തണ്ടുകൾ വീർക്കുകയും ചിലപ്പോൾ ഇലകൾ വാടുകയും ചെയ്തേക്കാം. തണ്ടുകളിൽ ആഹരിക്കുന്നതുമൂലമുള്ള തുരങ്കങ്ങൾ വ്യക്തമായി കാണപ്പെടുന്നു. ലാർവകളുടെ തീവ്രമായ ആഹരിപ്പ്, ചെടികളുടെ വേരും-തണ്ടും കൂടിച്ചേരുന്ന ഭാഗത്തെ ആന്തരിക കലകളുടെ നാശത്തിലേക്ക് നയിച്ച് ഇലകളുടെ മഞ്ഞപ്പ്, വളർച്ച മുരടിപ്പ്, ചിലപ്പോൾ ചെടികളുടെ നാശം എന്നിവയ്ക്ക് കാരണമാകുന്നു. മിക്ക സാഹചര്യങ്ങളിലും ബീജാങ്കുരണത്തിന് 10-15 ദിവസങ്ങൾക്കുള്ളിൽ ചെടികൾ നശിക്കും.

Recommendations

ജൈവ നിയന്ത്രണം

പയറിലെ ഈച്ചകൾക്ക് പ്രകൃത്യാലുള്ള നിരവധി ശത്രുക്കളുണ്ട്. നിരവധി ബ്രാകോനിഡ് കടന്നലുകളുടെ ലാർവകൾ ഒപിയസ് ഇനങ്ങളുടെ പരാന്നഭോജികൾ ഏഷ്യയിലും ആഫ്രിക്കയിലും വ്യാപകമായി ഉപയോഗിക്കുന്നു. ഒപിയസ് ഫാസിയോലി, ഒപിയസ് ഇമ്പോർട്ടറ്റസ് എന്നീ രണ്ട് ഇനങ്ങൾ കിഴക്കൻ ആഫ്രിക്കയിൽ നിന്നും 1969 ൽ ഹവായി പ്രദേശങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്, പക്ഷേ പയറിലെ ഈച്ചകൾ ഇപ്പോഴും ഇടയ്ക്കിടെ പൊട്ടിപുറപ്പെടാറുണ്ട്. കീടങ്ങളുടെ മരണനിരക്ക് ചില പ്രദേശങ്ങളിൽ 90% വരെ എത്തിയിട്ടുണ്ട്. ഈച്ചകളുടെ കുമിൾ രോഗകാരികളെ അടിസ്ഥാനമാക്കിയ ഉത്പന്നങ്ങൾ കിഴക്കൻ ആഫ്രിക്കയിൽ കീടനിയന്ത്രണത്തിനായി പരീക്ഷിച്ചിട്ടുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. ബാധിപ്പ് ഗുരുതരമാണെങ്കിൽ, പയറിലെ ഈച്ചകളെ നിയന്ത്രിക്കുന്നതിന് കീടനാശിനികൾ പരിഗണിക്കാം. എന്നിരുന്നാലും, കേടുപാടുകൾ ഉണ്ടാക്കുന്ന ലാർവകൾ ചെടികൾക്കുള്ളിൽ സുരക്ഷിതരാണ്. നടീൽ സമയത്തോ അല്ലെങ്കിൽ ബീജാങ്കുരണം നടന്ന ഉടനെയോ ഇമിഡക്ലോപ്രിഡ് അടങ്ങിയിരിക്കുന്ന രാസ ഉത്പന്നങ്ങൾ മണ്ണിൽ തളിക്കുന്നത് ഫലപ്രദമാണ്. ബീജാങ്കുരണത്തിന് 3-4 ദിവസങ്ങൾക്ക് ശേഷം തൈച്ചെടികൾ പരിചരിക്കുകയും, ഈച്ചകളുടെ ബാധിപ്പ് ഗുരുതരമാണെങ്കിൽ 7 ദിവസങ്ങളുടെ ഇടവേളകളിൽ ആവർത്തിക്കുകയും അല്ലെങ്കിൽ 14 ദിവസങ്ങളുടെ ഇടവേളകളിൽ ആവർത്തിക്കുകയും ചെയ്യുക. അന്തർവ്യാപന ശേഷിയുള്ള ഡൈമെതോയേറ്റ്, സ്പർശക കീടനാശിനികൾ, മെതോമൈൽ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന സജീവ രാസവസ്തുക്കൾ. ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ രാസവസ്തുക്കളും അപകടസാദ്ധ്യത ഉള്ളവയാണെന്ന് തരംതിരിച്ചിട്ടുണ്ട്, മാത്രമല്ല അവ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.

അതിന് എന്താണ് കാരണം

ലോകത്തിലെ ഏറ്റവും വിനാശകാരിയായ ഒരു കീടമായ, ഒഫിയോമൈയ ഫാസിയോലി എന്ന പയറിലെ ഈച്ചയുടെ ലാർവകളും മുതിർന്നവയുമാണ് കേടുപാടുകൾക്ക് കാരണം. ഏഷ്യ, ആഫ്രിക്ക, ഹവായി, ഒഷ്യാന എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ, മിതോഷ്ണമേഖല പ്രദേശങ്ങളിൽ ഇത് വ്യാപകമാണ്. ചില സാഹചര്യങ്ങളിൽ, ഇവ 30-50% വരെ വിളവ് നഷ്ടത്തിന് കാരണമായേക്കാം. കേടുപാടുകളുടെ തീവ്രത സീസൺ അനുസരിച്ച് വ്യത്യാസപ്പെട്ടിരുക്കുന്നതായി കാണുന്നു, ഈർപ്പമുള്ള സമയത്തേക്കാൾ കൂടുതൽ നാശം വരണ്ട സീസണിൽ ഉണ്ടാകുന്നു (യഥാക്രമം 13% vs 80%). ലാർവകളും മുതിർന്ന കീടങ്ങളും കേടുപാടുകൾക്ക് കാരണമാകുന്നു, പ്രത്യേകിച്ചും തൈച്ചെടികളിൽ. മുതിർന്നവ ഇളം ഇലകളിൽ ദ്വാരങ്ങൾ ഉണ്ടാക്കി ഇലഞെട്ടുകൾക്ക് അടുത്തായി അവയുടെ വെളുത്ത, അർദ്ധവൃത്താകൃതിയിലുള്ള മുട്ടകൾ നിക്ഷേപിക്കുന്നു. വളരുന്ന ലാർവകൾ തണ്ടുകളിലൂടെ താഴേക്ക് തായ്‌വേരുകളിലേക്ക് തുരക്കുന്നു, അവ പിന്നീട് തണ്ടിൻ്റെ ചുവടുഭാഗത്ത്, മൺപ്രതലത്തിന് അടുത്തായി പ്യൂപ്പ ഘട്ടത്തിലേക്ക് കടക്കുന്നു. താപനില അനുസരിച്ച് പ്യൂപ്പ ഘട്ടം 10-12 ദിവസങ്ങൾ വരെ നീണ്ടുനിൽക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ, പ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുക.
  • ഈർപ്പമുള്ള കാലാവസ്ഥയിൽ നടുക.
  • നടീലിനു മുൻപ്, സ്വയം മുളച്ചുവന്ന ചെടികളും കളകളും നീക്കം ചെയ്യുക, പ്രത്യേകിച്ചും പയർ വർഗ്ഗ വിളകൾ.
  • ഒരേ ഇനത്തിൽപ്പെട്ടതോ അല്ലെങ്കിൽ ഒരേ കുടുംബത്തിൽപ്പെട്ട മറ്റ് ഇനങ്ങളുടെയോ പാകമായ വിളകളുടെ അടുത്തായി പയർ നടരുത്.
  • ചെടികൾക്കിടയിൽ പര്യാപ്തമായ ഇടയകലം പാലിക്കുക.
  • ആദ്യഘട്ട വളർച്ചയിൽ (ബീജാങ്കുരണത്തിന് 2-3 ആഴ്ചകൾക്ക് ശേഷം) പുതയിടൽ നടത്തി വേരുകൾ ആവരണം ചെയ്യുക, ഉദാ., വാഴയില, വൈക്കോൽ അല്ലെങ്കിൽ പുല്ലുകൾ.
  • ബീജാങ്കുരണത്തിന് നാലോ അഞ്ചോ ആഴ്ചകൾക്ക് ശേഷം കേടുപാടുകൾ നിരീക്ഷിച്ച് കീടങ്ങളെ നിയന്ത്രിക്കുക.
  • വിളവെടുപ്പിനുശേഷം, വില അവശിഷ്ടങ്ങൾ ശേഖരിച്ച് കത്തിച്ചു കളയുക അല്ലെങ്കിൽ കുഴിച്ചിടുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക