പരുത്തി

മിറിഡ് വണ്ടുകള്‍

Miridae

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • അഗ്രഭാഗത്തെ മുകുളങ്ങള്‍, പൂക്കള്‍, ഫലങ്ങള്‍ എന്നിവയെയാണ് മിറിഡ് വണ്ടുകള്‍ ആക്രമിക്കുന്നത്.
  • ഫലങ്ങളില്‍ കറുത്ത പുള്ളികളും ഉള്‍ഭാഗത്ത്‌ ചുരുങ്ങിയതും കറപിടിച്ചതുമായ വിത്തുകളും.
  • ആക്രമിക്കപ്പെട്ട ചെടികള്‍ക്ക് ശക്തിക്ഷയം ഉണ്ടാകുകയും മുരടിപ്പ് ദൃശ്യമാക്കി ശിഖരങ്ങളോട് കൂടി വളരുകയും ചെയ്യുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

പരുത്തി

ലക്ഷണങ്ങൾ

അഗ്രഭാഗത്തെ മുകുളങ്ങള്‍, പൂക്കള്‍, ഫലങ്ങള്‍ എന്നിവയെ അവയുടെ സത്ത് ഊറ്റിക്കുടിച്ചാണ് മിറിഡ് വണ്ടുകള്‍ ആക്രമിക്കുന്നത്. ഫലങ്ങള്‍ ഉറയ്ക്കുന്നതിനു മുമ്പാണ് ആക്രമിക്കപ്പെടുന്നതെങ്കില്‍, ചെടികള്‍ക്ക് അവയുടെ അഗ്രഭാഗത്തെ മുകുളങ്ങള്‍ നഷ്ടമായേക്കാം, ഇത് വളര്‍ച്ചാ മുരടിപ്പിലേക്കും ശിഖരങ്ങള്‍ ഉണ്ടാകുന്നതിലേക്കും നയിക്കും. തീറ്റ മൂലം ഇളം പൂക്കളില്‍ ഉണ്ടാകുന്ന കേടുപാടുകള്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ഉണക്കലിനും പൊട്ടലിനും കാരണമാകും. പ്രത്യേകിച്ചും ചെറുതും ഇടത്തരം വലിപ്പമുള്ളതുമായ പൂക്കള്‍ മാറ്റം വരുത്താനാകാത്ത കേടുപാടുകള്‍ക്ക് വശംവദമാകുന്നു. പൂക്കള്‍ വികസിച്ചു കഴിഞ്ഞു എങ്കില്‍ ഇവ സാധാരണ ചുളിവുള്ളതും വികൃതമായതുമായ ഇതളുകള്‍ എന്നപോലെ തന്നെ കറുത്ത പരാഗ കേസരങ്ങളും ദൃശ്യമാക്കുന്നു. പഞ്ഞിഗോളങ്ങളിലെ തീറ്റ മൂലമുള്ള കേടുപാടുകള്‍ പുറമെ കറുത്ത പുള്ളികള്‍ക്കും അകമേ ശുഷ്ക്കിച്ചതും കറപിടിച്ചതുമായ വിത്തുകള്‍ക്കും കാരണമാകുന്നു. ഗുരുതരമായ രോഗബാധ വിളവിനെയും ഗുണമേന്മയേയും ഗുരുതരമായി ബാധിച്ചേക്കാം.

Recommendations

ജൈവ നിയന്ത്രണം

ആക്രമിക്കപ്പെട്ട കൃഷിയിടത്തിലെ മിറിഡ് പെരുപ്പം നിയന്ത്രിക്കാന്‍ സ്വാഭാവിക ഇരപിടയന്മാരെ ഉപയോഗിക്കാം. ഡാംസെല്‍ ബഗ്സ്, വലിയ കണ്ണുള്ള വണ്ടുകള്‍, അസ്സാസിന്‍ ബഗ്സ്, ഉറുമ്പുകള്‍ ചിലയിനം ചിലന്തികള്‍ എന്നിവ മിറിഡ് വണ്ടുകളെ ഭക്ഷിക്കുന്നതായി അറിയാം. കൂടുതലായി, നേര്‍പ്പിച്ച വേപ്പെണ്ണയും ബ്യൂവേറിയ ബാസിയാന കുമിള്‍ അടിസ്ഥാനമായ ജൈവ കുമിള്‍നാശിനികള്‍ എന്നിവയും ഇവയുടെ പെരുപ്പം കുറയ്ക്കാന്‍ ഉപയോഗിക്കാം. ഈ കീടത്തെ കണ്ടെത്തിയാലുടന്‍തന്നെ ജൈവ ചികിത്സകള്‍ ആരംഭിക്കണം.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവ ചികിത്സകളെ പ്രതിരോധ നടപടികളുമായി സമന്വയിപ്പിച്ച ഒരു സമീപനം എപ്പോഴും പരിഗണിക്കുക. ഡൈമെതോറ്റ്, ഇന്‍ഡോക്സാകാര്ബ് അല്ലെങ്കില്‍ ഫിപ്രോനില്‍ എന്നിവ മിറിഡ് വണ്ടുകള്‍ക്കെതിരെ ഫലപ്രദമാണ് കൂടാതെ ഇവ ഗുരുതരമായ ആക്രമണങ്ങള്‍ നിയന്ത്രിക്കാനും ഉപയോഗിക്കാം.

അതിന് എന്താണ് കാരണം

വിളയെ ആശ്രയിച്ച് മിറിഡ് വണ്ടുകളുടെ നിരവധി ഇനങ്ങളാണ് കേടുപാടുകള്‍ക്ക് കാരണം. പരുത്തിയില്‍ ഡിംപിള്‍ ബഗ് ( മദ്ധ്യ, വടക്കേയിന്ത്യയില്‍) എന്നറിയപ്പെടുന്ന കാമ്പിലോമ ലിവിഡയും ക്രിയോന്റ്റിയാഡസ് എസ് പി പി യുടെ നിരവധി അംഗങ്ങള്‍ പ്രത്യേകിച്ചും സി. ബിസെറട്ടെന്‍സ് (തെക്കേയിന്ത്യ) ആണ് കുറ്റവാളികള്‍. മുതിര്‍ന്നവയ്ക്ക് ഓവല്‍ ആകൃതിയും പരന്ന ശരീരവും പച്ച കലര്‍ന്ന മഞ്ഞ മുതല്‍ തവിട്ടു നിറം വരെയുണ്ട്. സവിശേഷമായ ത്രികോണ ആകൃതിയിലുള്ള ബാഹ്യരേഖകളും കറുത്ത കേന്ദ്ര ഭാഗവുമുണ്ട്. മുട്ടകള്‍ ഓരോന്നായി ഇല ഞെടുപ്പുകളില്‍ ആണ് നിക്ഷേപിക്കുന്നത് ഇവ 4-5 ദിവസങ്ങള്‍ക്കുള്ളില്‍ വിരിയും. വലിപ്പവും ആകൃതിയും മൂലം ഇളം നിംഫുകള്‍ മുഞ്ഞയായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം. എന്തായാലും മുഞ്ഞകളെക്കാള്‍ വേഗത്തില്‍ ഇവ സഞ്ചരിക്കും. സി. ലിവിഡയ്ക്ക് അനുകൂലമായ താപനില ഏകദേശം 30-32°C ആണ്. താപനില ഉത്തമത്തില്‍ നിന്ന് വ്യതിചലിച്ചാല്‍ ഇവയുടെ ജീവിതചക്രം കുറഞ്ഞു തുടങ്ങും. പ്രത്യേകിച്ചും 35°C-ന് മുകളിലുള്ള ചൂടുള്ള താപനിലകളും കനത്ത മഴയും വണ്ടുകളുടെ പെരുപ്പം വളരെ കുറയ്ക്കും.


പ്രതിരോധ നടപടികൾ

  • നടുമ്പോള്‍ പരുത്തിച്ചെടികള്‍ തമ്മില്‍ ചേര്‍ത്തുനടുന്നത് ഒഴിവാക്കുക.
  • ലൂസേണ്‍(അല്‍ഫാഫ) പോലെ ആതിഥ്യമേകുന്ന മറ്റിതര ചെടികള്‍ ഈ വണ്ടുകളെ ആകര്‍ഷിച്ച് താങ്കളുടെ വിളകളില്‍ നിന്ന് അകറ്റാന്‍ പരുത്തി കൃഷിയിടങ്ങള്‍ക്ക് ചുറ്റും നടുക.
  • താങ്കളുടെ ചെടികളില്‍ അണുബാധ ഉണ്ടോയെന്നു പതിവായി നിരീക്ഷിക്കുക.
  • കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുക, കൂടാതെ മിത്ര കീടങ്ങളെ ബാധിക്കാതിരിക്കാന്‍ വിവിധയിനം കീടങ്ങളെ ഒരുമിച്ചു നശിപ്പിക്കുന്ന ബ്രോഡ് റേഞ്ച്കീടനാശിനികള്‍ തളിക്കരുത്.
  • കീടങ്ങളുടെ കൂടുതല്‍ വ്യാപനം തടയാന്‍ ചെടികളുടെ അവശിഷ്ടങ്ങളും അണുബാധയേറ്റ ചെടികളും നീക്കം ചെയ്ത് കത്തിച്ചു കളയുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക