നാരക വിളകൾ

ചുവന്ന ശല്ക്കങ്ങൾ

Aonidiella aurantii

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ചെറിയ ചുവന്ന ശല്‍ക്കങ്ങള്‍ ഇലകള്‍, തണ്ടുകള്‍, ശിഖരങ്ങള്‍, ഫലങ്ങള്‍ എന്നിവയെ ആക്രമിച്ചേക്കാം.
  • ഇലകള്‍ പാകമാകുന്നതിനുമുമ്പ് വാടി അടര്‍ന്നു വീണേക്കാം.
  • വിരൂപമായ ഫലങ്ങള്‍ക്ക് വിപണി മൂല്യം കുറവാണ്.
  • ഗുരുതരമായ ആക്രമണം ഈ സീസണില്‍ മാത്രമല്ല വരുംകാല സീസണുകളിലും വിളവു കുറയാൻ കാരണമായേക്കും.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

2 വിളകൾ

നാരക വിളകൾ

ലക്ഷണങ്ങൾ

നിരവധി സൂക്ഷ്മമായ ഇരുണ്ട തവിട്ടുനിറം മുതൽ ചുവപ്പ് നിറം വരെയുള്ള ശല്ക്കങ്ങൾ ഇലകളിലും (പലപ്പോഴും പ്രധാന സിരയ്‌ക്കൊപ്പം), കമ്പുകളിലും, ശിഖരങ്ങളിലും, ഫലങ്ങളിലും കാണപ്പെടും. ഏകദേശം വ്യക്തമായ മധ്യഭാഗത്തോടുകൂടി (വോൾകാനോ- പോലെയുള്ള ആകൃതി) അവ ഉയർന്ന് കോണാകൃതിയിലുള്ള പുള്ളിക്കുത്തുകളായി ദൃശ്യമാകുന്നു. അവ ആഹരിക്കുന്ന പുള്ളികൾക്ക് ചുറ്റുമായി ഒരു മഞ്ഞ നിറത്തിലുള്ള വലയം കണ്ടെത്താം. സാരമായി ബാധിക്കപ്പെട്ട സംഭവങ്ങളിൽ, ഇലകൾ ഉണങ്ങി പാകമാകുന്നതിനുമുമ്പ് അടർന്നുവീണ് ഇലപൊഴിയലിന് കാരണമാകുന്നു. ബാധിക്കപ്പെട്ട കമ്പുകൾ അഗ്രഭാഗത്തുനിന്നും ഉണങ്ങും, ഗുരുതരമായ ആക്രമണത്തില്‍ വലിയ ശിഖരങ്ങളിലേക്കും വ്യാപിച്ചേക്കാം. ഫലങ്ങൾ അനവധി ശല്ക്കങ്ങളാൽ മൂടപ്പെട്ട് രൂപവൈകൃതം സംഭവിച്ച് വളരുന്നു, ക്രമേണ മരം ഉണങ്ങി മറിയുന്നു. ചെറിയ മരങ്ങൾക്ക് കഠിനമായ വരൾച്ചാ മുരടിപ്പ് ഉണ്ടായേക്കാം അല്ലെങ്കിൽ നിരവധി ശാഖകൾ അഗ്രഭാഗത്തുനിന്നും ഉണങ്ങി നശിച്ചേക്കാം. ചുവന്ന ശല്ക്കങ്ങൾ വിസർജിക്കുന്ന സ്രവങ്ങൾ, ഇലകളിലും ഫലങ്ങളിലും കരിമ്പൂപ്പ് രൂപപ്പെടുന്നതിന് കാരണമായേക്കും.

Recommendations

ജൈവ നിയന്ത്രണം

അവോനിടില്ല ഔറാന്റിയുടെ പ്രകൃത്യാലുള്ള ശത്രുക്കളിൽ പരാന്നഭോജി കടന്നലുകളായ അഫിറ്റിസ് മെലിനസ്, കൊമ്പേരിയല്ല ബൈഫാസ്സിയേറ്റ കൂടാതെ ഇരപിടിയൻ ചാഴി ഹെമിസർകോപറ്റെസ് മാലസ് എന്നിവ ഇളം കീടങ്ങളെ ആക്രമിക്കുന്നു. ഉറുമ്പുകളെ നിയന്ത്രിക്കുന്നതാണ് ചുവന്ന ശല്ക്കങ്ങളെ നിയന്ത്രിക്കാനുള്ള ജൈവിക മാർഗ്ഗം, എന്തെന്നാൽ അവയാണ് ചുവന്ന ശല്ക്കങ്ങളെ പ്രകൃത്യാലുള്ള ശത്രുക്കളിൽ നിന്നും സംരക്ഷിക്കുന്നത്. ജൈവികമായി അംഗീകരിക്കപ്പെട്ടിട്ടുള്ള പെട്രോളിയം എണ്ണ തളിച്ച് ഇലകളിലും ഫലങ്ങളിലും ശല്ക്കങ്ങളുടെ ശല്യം ഒഴിവാക്കാൻ കഴിയും. വിളവെടുപ്പിനുശേഷം വെള്ളം ഉയര്‍ന്ന മര്‍ദ്ദത്തില്‍ പ്രയോഗിച്ച് കഴുകി താങ്കളുടെ ഫലങ്ങൾ ശല്കങ്ങളിൽ നിന്നും മുക്തമാക്കുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ഉദ്യാന പാലന ശ്രേണിയിലുള്ള എണ്ണ തളിക്കുന്നത് പ്രകൃത്യാലുള്ള ശത്രുക്കൾക്ക് കുറഞ്ഞ പ്രത്യാഘാതം മാത്രമേ ഉണ്ടാകുകയുള്ളൂ, മാത്രമല്ല വേനലിന്‍റെ മദ്ധ്യത്തിൽ പ്രയോഗിക്കുന്നതാണ് ഉത്തമം. 25% -ൽ കൂടുതൽ ഫലങ്ങളിൾ ബാധിക്കുമ്പോൾ രാസപരിചരണത്തിനുള്ള ലായനികൾ തളിക്കണം. ക്ലോറോപൈറിഫോസ്, കാർബറിൽ, മാലത്തിയോൺ, അല്ലെങ്കിൽ ഡൈമെത്തോയേറ്റ് എന്നിവ അടങ്ങിയ കീടനാശിനികൾ തോട്ടത്തിൽ ശല്ക്കങ്ങളുടെ എണ്ണം കൂടുതലുള്ള പ്രത്യേകം തിരഞ്ഞെടുത്ത ഭാഗങ്ങളിൽ ഉപയോഗിക്കുക. മിത്രകീടങ്ങളേയും ബാധിക്കപ്പെടാം എന്നുള്ളതുകൊണ്ട് വിശാലശ്രേണിയിലുള്ള കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കുക.

അതിന് എന്താണ് കാരണം

അവോനിടില്ല ഔറാന്റി എന്ന ചുവന്ന ശല്ക്കങ്ങളാണ് ലക്ഷണങ്ങൾക്ക് കാരണം. ഇത് ലോകമെമ്പാടുമുള്ള നാരക വിളകളിലെ ഒരു പ്രധാന കീടമാണ്, ഇവ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സാധാരണമാണ്. അവ ഇലകളിലും തടികളിലും വിളവെടുപ്പിനുശേഷം അതിജീവിച്ച്, അടുത്ത സീസണിലെ പുതിയ വളർച്ചകളെ ബാധിക്കുന്നു. ചലിക്കുന്ന ഘട്ടത്തിൽ, പെൺവർഗ്ഗം പുതിയ ആഹാര സ്ഥലം തിരയുമ്പോൾ പ്രകാശത്തോട് വളരെയധികം ആകൃഷ്ടരാകുന്നു. ഇവ മുട്ടകളിടുന്നില്ല പക്ഷേ വളരെ ഊർജ്ജസ്വലമായ ചെറുകീടങ്ങളെ പ്രസവിക്കുന്നു. ഇത് ഒരിക്കൽ ഇലകളുടെ മുകളിലോ ഇളം ഫലങ്ങളിലെ ചുളിവുകളിലോ എത്തപ്പെട്ടാൽ അവ പിന്നീട് ചലിക്കുകയില്ല. അവ ഒരു പഞ്ഞിപോലെയുള്ള വസ്തുവിനാൽ ആവരണം ചെയ്യപ്പെടുന്ന ചെറിയ ഘട്ടം കഴിഞ്ഞാൽ, ക്രമേണ അവയുടെ വൃത്താകൃതിയിലുള്ള പരന്ന ആകൃതിയും സവിശേഷമായ ചുവപ്പുകലർന്ന തവിട്ടുനിറവും നേടുന്നു. ഇവയുടെ ജീവചക്രം താപനിലയുമായും മരത്തിൻ്റെ ആരോഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ സാധാരണയായി വേനൽക്കാലത്തിന്‍റെ അവസാനം ചെടികൾ ജലക്ലേശം അനുഭവിക്കുന്ന സമയത്ത് കൂടുതൽ കേടുപാടുകൾ സംഭവിക്കുന്നു.


പ്രതിരോധ നടപടികൾ

  • പെൺ കീടങ്ങളെ ആകർഷിക്കുന്നതിനും ബാധിപ്പിന്‍റെ കാഠിന്യം മനസ്സിലാക്കുന്നതിനും ഫെറമോൺ കെണികൾ ഉപയോഗിക്കുക.
  • ശല്ക്കങ്ങളുടെ ലക്ഷണങ്ങൾക്കായി പതിവായി തോട്ടം നിരീക്ഷിക്കുക, മാത്രമല്ല അവയുടെ എണ്ണം കുറവാണെങ്കിൽ ചുരണ്ടി നീക്കം ചെയ്യുക.
  • സാരമായി ബാധിക്കപ്പെട്ട ശിഖരങ്ങളും കമ്പുകളും നീക്കംചെയ്യുക.
  • മരങ്ങളുടെ കമ്പുകൾ ആവശ്യത്തിന് വെട്ടിയൊതുക്കി ഇലപ്പടർപ്പുകളിലെ വായൂസഞ്ചാരം മെച്ചപ്പെടുത്തുക, അതുവഴി ശല്ക്കങ്ങൾക്ക് പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടാക്കാം.
  • ശല്ക്കങ്ങള്‍ക്ക് സഹായനാളൊരുക്കുന്ന ഉറുമ്പുകളെ തടയുന്നതിനോ പിടികൂടുന്നതിനോ കെണികളോ അല്ലെങ്കിൽ തടസ്സങ്ങളോ സ്ഥാപിക്കുക.
  • മിത്രകീടങ്ങളെയും ബാധിക്കും എന്നുള്ളതിനാൽ വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികൾ ഉപയോഗിക്കരുത്.
  • തോട്ടങ്ങളിലെ പാതകളിൽ നനച്ചും മരങ്ങൾ കഴുകിയും ഇലകൾ ഫലങ്ങൾ എന്നിവയിലെ പൊടി ആവരണം കുറക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക