നിലക്കടല

കാലഹസ്തി മലടി രോഗം

Bitylenchus brevilineatus

മറ്റുള്ളവ

ചുരുക്കത്തിൽ

  • നിറംമാറ്റം വന്ന വിത്തറകൾ.
  • മുരടിച്ച വളർച്ച.
  • കുരുടിച്ചതും നിറംമാറിയതുമായ തണ്ടുകൾ.
  • ചെടികളുടെ അങ്ങിങ്ങായുള്ള വളർച്ച, വിത്തറകളുടെ വലിപ്പക്കുറവ്, വിത്തറകളുടെ പ്രതലത്തിൽ തവിട്ട് കലർന്ന കറുപ്പ് നിറംമാറ്റം.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

നിലക്കടല

ലക്ഷണങ്ങൾ

വിത്തറകൾ സാധാരണയേക്കാൾ ചെറുതും തവിട്ട് കലർന്ന കറുപ്പ് നിറത്തിലുള്ള ചെറിയ ക്ഷതങ്ങൾ ഉള്ളതുമാണ്. ക്ഷതങ്ങൾ കൂടിച്ചേരുകയും ഉപരിതലത്തിന്റെ മുക്കാൽ ഭാഗവും പൊതിയുകയും ചെയ്യും. വിത്തറ തണ്ടുകളും നിറംമാറുകയും കുരുടിക്കുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട ചെടികൾ മുരടിച്ചതായി കാണപ്പെടുകയും അവയുടെ ഇലകൾ സാധാരണ ഇലകളേക്കാൾ പച്ചനിറമുള്ളതുമാകും. തവിട്ട് കലർന്ന മഞ്ഞ നിറത്തിലുള്ള ചെറിയ ക്ഷതങ്ങൾ വിത്തറയും ചെടിയുമായി ചേരുന്ന ഭാഗത്തും, വിത്തറ തണ്ടുകളിലും, വികസിച്ചുകൊണ്ടിരിക്കുന്ന വിത്തറകളിലും ആദ്യം പ്രത്യക്ഷപ്പെടും. വിത്തറ തണ്ടുകൾ കുറയുന്നു. പിന്നീട് വിത്തറകളുടെ പ്രതലം പൂർണമായും നിറംമാറും. ബാധിക്കപ്പെട്ട ചെടികൾ ചെറിയ ഭാഗങ്ങളായി പ്രത്യക്ഷപ്പെടുന്നു. അവയുടെ വളർച്ച മുരടിച്ചതും സാധാരണയേക്കാൾ പച്ചനിറത്തിലുള്ള ഇലകളോടുകൂടിയതും ആയിരിക്കും.

ശുപാർശകൾ

ജൈവ നിയന്ത്രണം

നാളിതുവരെ, ഈ കീടത്തിനെതിരായ ജൈവിക നിയന്ത്രണ മാർഗ്ഗങ്ങളൊന്നും ഞങ്ങൾക്കറിയില്ല. ബാധിപ്പോ രോഗലക്ഷണങ്ങളുടെ ഗുരുതരാവസ്ഥയോ കുറയ്ക്കുന്നതിനുള്ള ഏതെങ്കിലും വിജയകരമായ മാർഗ്ഗം നിങ്ങൾക്കറിയാമെങ്കിൽ, ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

രാസ നിയന്ത്രണം

ലഭ്യമാണെങ്കിൽ ജൈവപരിചരണ രീതികളോടൊപ്പം പ്രതിരോധ നടപടികളും കൂടിച്ചേർന്ന ഒരു സംയോജിത സമീപനം എപ്പോഴും പരിഗണിക്കുക. താങ്കളുടെ മണ്ണിൽ കാർബോഫ്യൂറാൻ 3ജി (4കിലോഗ്രാം/ഹെക്ടർ) പ്രയോഗിച്ചാൽ ടൈലൻകോറിങ്കസ് ബ്രെവിലിനേറ്റസിന്റെ പെരുപ്പം കുറയ്ക്കാം.

അതിന് എന്താണ് കാരണം

ടൈലൻകോറിങ്കസ് ബ്രെവിലിനേറ്റസ് എന്ന നിമാവിരയാണ് ഈ രോഗത്തിന്റെ ഹേതു. മണൽ കലർന്ന മണ്ണിലാണ് രോഗം ഏറ്റവും രൂക്ഷം. വിളവെടുപ്പിനെ രോഗം സാരമായി ബാധിക്കും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ, കാദിരി-3, തിരുപ്പതി 2, തിരുപ്പതി 3 (പ്രസുന്ന) പോലെയുള്ള സഹിഷ്ണുതാശേഷിയുള്ള ഇനങ്ങൾ നടുക.
  • പച്ചിലവളം പ്രയോഗിക്കുക, കൂടാതെ മണ്ണിൽ ജൈവവളം ചേർക്കുക.
  • ചൂടുള്ള വേനൽമാസങ്ങളില്‍ കുറഞ്ഞത് 20 സെന്റീമീറ്റർ ആഴത്തിൽ മണ്ണ് ഉഴുതുമറിക്കുക.
  • വെയിലിൽ മണ്ണ് ഉഴുതുമറിക്കുന്നത് നിമാവിരകളെ നശിപ്പിക്കും.
  • ഈ സമ്പ്രദായം കൂടുതൽ ഫലപ്രദമാക്കുന്നതിന് വേനൽക്കാലത്ത് കൃഷിയിടം തരിശിടാം.
  • താങ്കളുടെ കൃഷിയിടത്തിൽ നെല്ല് അല്ലെങ്കിൽ അരിച്ചോളം, ചോളം തുടങ്ങിയ മറ്റ് ധാന്യവിളകൾ ഉപയോഗിച്ച് വിളപരിക്രമം പരിഗണിക്കുക.
  • അഫിലിൻകോയിഡ്‌സ് അരാകിഡ്, ബിലോണൊലൈമുസ്ലോങ്ങികൗഡറ്സ് എന്നിവയുടെ പ്രവേശനം പരിശോധിക്കാൻ ക്വാറന്റൈൻ നിയന്ത്രണങ്ങൾ കർശനമായി നിരീക്ഷിക്കേണ്ടതുണ്ട്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക