വഴുതന

ബിഹാര്‍ കമ്പിളിപ്പുഴു

Spilarctia obliqua

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • ബാധിക്കപ്പെട്ട ഇലകളുടെ ഉണക്കം.
  • പൂര്‍ണ്ണമായ ഇലപൊഴിയല്‍.
  • നെയ്തപോലെയോ അല്ലെങ്കിൽ വലപോലെയോ കാണപ്പെടുന്ന ഇലകള്‍.
  • തവിട്ടു നിറവും ചുവന്ന ഉദര ഭാഗവും കറുത്ത പുള്ളികളുമുള്ള ശലഭങ്ങള്‍.
  • ലാര്‍വകളെ മഞ്ഞ മുതല്‍ കറുപ്പ് വരെയുള്ള രോമങ്ങള്‍ ആവരണം ചെയ്തിരിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

16 വിളകൾ
ബീൻ
കാബേജ്
കോളിഫ്ലവർ
പരുത്തി
കൂടുതൽ

വഴുതന

ലക്ഷണങ്ങൾ

നേരത്തെ ബാധിക്കപ്പെടുന്ന ഇലകള്‍ തവിട്ടു കലര്‍ന്ന മഞ്ഞ നിറമായി ഉണങ്ങുന്നു. പുഴു വളരവേ, ഇലയുടെ മുഴുവന്‍ കലകളും തിന്നു തീർക്കുന്നു. ഗുരുതരമായ ആക്രമണത്തില്‍, ചെടികളുടെ ഇലകള്‍ കൊഴിഞ്ഞ് തണ്ടുകള്‍ മാത്രം അവശേഷിക്കും. ഇലകള്‍ നെയ്തപോലെയോ അല്ലെങ്കിൽ വലപോലെയോ കാണപ്പെടും, ക്രമേണ ഇലകളിൽ സിരകൾ മാത്രം അവശേഷിക്കും.

Recommendations

ജൈവ നിയന്ത്രണം

ബീഹാർ കമ്പിളിപ്പുഴുക്കളുടെ പെരുപ്പം സാധാരണയായി നിരവധി പ്രകൃതിദത്ത ശത്രുക്കളാൽ നിയന്ത്രിക്കപ്പെടുന്നു, പ്രത്യേകിച്ചും എസ്. ഒബ്ലിക്കയുടെ ലാർവ ഘട്ടത്തിൽ. ബ്രാക്കോണിഡ് പരാന്നഭോജികളാണ് പ്രയോജനകരമായ പരാന്ന ജീവികൾ: മെറ്റോർസ് സ്പിലോസോമെയും പ്രോട്ടാപാന്റിലസ് ഒബ്ലിക്കും, ഗ്ലിപ്റ്റപന്റിലസ് അഗമെമ്മോണിസും കോട്ടെസിയ റൂഫിക്രസും, ഇക്ന്യൂമോണിഡ് അഗത്തിസ് ഇനങ്ങളുമായും, ലെയ്സ്വിംഗ്, ലേഡിബേർഡ് വണ്ട്, ചിലന്തി, ചുവന്ന ഉറുമ്പ്, ഡ്രാഗൺഫ്ലൈ, പ്രേയിങ് മാന്റിസ്, നില വണ്ട്, ഷീൽഡ് മൂട്ടകൾ എന്നിവയോട് കൂടിയും ഉപയോഗിക്കാം.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കീടനാശിനികള്‍ ജാഗ്രതയോടെ ഉപയോഗിക്കണം കാരണം കീടനാശിനികളുടെ അമിതമായ ഉപയോഗം നിരവധി വെള്ളീച്ച ഇനങ്ങള്‍ക്ക് അവയോടു പ്രതിരോധം വികസിക്കുന്നതിന് കാരണമാകും. ഇത് തടയുന്നതിന്, കീടനാശിനികള്‍ ഉചിതമായ രീതിയില്‍ മാറി മാറി ഉപയോഗിക്കണം, കൂടാതെ മിശ്രിതങ്ങളും ഉപയോഗിക്കാം. ഇളം പുഴുക്കളില്‍ ലാംഡ- സിഹലോത്രിന്‍ 10 EC @ 0.6 മി.ലി./ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. ഫിന്തോയെറ്റ് 50% S. ഒബ്ലിക്വയ്ക്കെതിരെ സഹായിക്കുമെന്ന് കരുതപ്പെടുന്നു.

അതിന് എന്താണ് കാരണം

സ്പിലാര്‍ഷ്യ ഒബ്ലിക്വയുടെ ലാര്‍വകളാണ് ലക്ഷണങ്ങള്‍ക്ക് പ്രധാന കാരണം. തവിട്ട് നിറവും ചുവന്ന ഉദരഭാഗവും കറുത്ത പുള്ളികളോടും കൂടിയ ശരാശരി വലിപ്പത്തിലുള്ള ശലഭങ്ങളാണ് മുതിര്‍ന്നവയുടെ സവിശേഷത. പെണ്‍ ഇനങ്ങള്‍ അവയുടെ മുട്ടകള്‍ (1000/ ഓരോന്നും) കൂട്ടങ്ങളായി ഇലകളുടെ അടിഭാഗത്താണ് നിക്ഷേപിക്കുന്നത്. വിരിഞ്ഞതിനു ശേഷം ലാര്‍വകളെ നീണ്ട മഞ്ഞ കലര്‍ന്ന കറുപ്പ് രോമങ്ങള്‍ ആവരണം ചെയ്യും, കൂടാതെ ചെടികളോടു ചേര്‍ന്ന് കാണപ്പെടുന്ന കരിയിലക്കൂട്ടത്തിൽ സമാധി ഘട്ടത്തിലേക്ക് കടക്കുന്നു. ലാര്‍വയുടെ ആദ്യ ഘട്ടം അവ ഇലയുടെ അടിഭാഗത്തെ ഹരിതകം വളരെ ആര്‍ത്തിയോടെ ഭക്ഷിക്കുന്നു. മുന്നോട്ടുള്ള ഘട്ടങ്ങളില്‍ അവ ഒറ്റ ഒറ്റയായി ഇലകളുടെ അരികുകള്‍ മുതല്‍ തിന്നു തീര്‍ക്കുന്നു. സാധാരണയായി, ലാര്‍വകള്‍ ഇഷ്ടപ്പെടുന്നത് പക്വമായ ഇലകളാണ്, പക്ഷേ ഗുരുതരമായ ആക്രമണം മുകളിലെ കൂമ്പുകളെയും ബാധിക്കും. ബിഹാര്‍ കമ്പിളിപ്പുഴുക്കള്‍ വിവിധ രാജ്യങ്ങളിലെ പയര്‍വര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ധാന്യങ്ങള്‍ ചിലയിനം പച്ചക്കറികള്‍, ചണം എന്നിവ ആക്രമിച്ച് ഗുരുതരമായ സാമ്പത്തിക നഷ്ടത്തിന് കാരണമാകും. ആക്രമണത്തിൻ്റെ കാഠിന്യവും കാലാവസ്ഥ സാഹചര്യങ്ങളും ആശ്രയിച്ച് വിളവു നഷ്ടവും ഏറിയും കുറഞ്ഞുമിരിക്കും, കാരണം ഇവയുടെ വളര്‍ച്ചയ്ക്ക് 18 മുതല്‍ 33°C വരെ താപനില ആവശ്യമാണ്‌.


പ്രതിരോധ നടപടികൾ

  • പ്യൂപ്പയെ മണ്ണില്‍ നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ വേനലില്‍ ആഴത്തില്‍ ഉഴുതു മറിക്കുക.
  • മണ്‍സൂണ്‍ ആരംഭിക്കുന്നതിനു മുമ്പായി വിതയ്ക്കുന്നത് ഒഴിവാക്കണം.
  • ഏറ്റവും ഉത്തമമായ വിത്ത് നിരക്ക് ഉപയോഗിക്കണം, ഒട്ടും കൂടുകയോ കുറയുകയോ ചെയ്യരുത്.
  • ചെടികള്‍ തമ്മില്‍ ആവശ്യത്തിനുള്ള ഇടയകലവും നല്‍കണം.
  • നന്നായി അഴുകിയ ജൈവവളം ഉപയോഗിക്കണം.
  • തുവര പരിപ്പ്, ചിലയിനം ചോളം അല്ലെങ്കില്‍ അരിച്ചോളം എന്നിവ ഇടവിളയായി (നേരത്തെ പാകമാകുന്ന ഇനം) നടാം.
  • കീടങ്ങളുടെ ലക്ഷണങ്ങള്‍ക്കായി (മുട്ടകളുടെ കൂട്ടം, പുഴുക്കള്‍, എന്തെങ്കിലും മറ്റ് കേടുപാടുകള്‍) പതിവായി കൃഷിയിടം നിരീക്ഷിക്കണം.
  • കളനാശിനികളോ യന്ത്രങ്ങളോ ഉപയോഗിച്ച് കൃഷിയിടത്തിലും സമീപത്തും ഉചിതമായ രീതിയിലുള്ള കളനിവാരണം സ്വീകരിക്കണം.
  • ആക്രമണമുണ്ടായ ചെടിയുടെ ഭാഗങ്ങള്‍ ശേഖരിച്ച് അവ കൃഷിയിടത്തില്‍ നിന്നും ദൂരെ മാറ്റി നശിപ്പിക്കുക.
  • ലാര്‍വകളെ ഭക്ഷിക്കുന്ന പക്ഷികള്‍ക്കായി വിശ്രമസ്ഥാനങ്ങളും തുറസായ ഇടങ്ങളും ഒരുക്കി നല്‍കണം.
  • വിശാല ശ്രേണിയിലുള്ള പ്രാണികളെ നശിപ്പിക്കുന്ന കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കണം, അവ മിത്ര കീടങ്ങളെയും ബാധിച്ചേക്കാം.
  • ചെടിയുടെ അവശിഷ്ടങ്ങളും സ്വമേധയാ മുളച്ചു വരുന്ന ചെടികളും വിളവെടുപ്പിനു ശേഷം നീക്കം ചെയ്യണം.
  • നെല്ല് അല്ലെങ്കില്‍ ചോളം പോലെ ആതിഥ്യമേകാത്ത വിളകള്‍ ഉപയോഗിച്ച് വിളപരിക്രമം നടത്തണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക