നിലക്കടല

നിലക്കടലയിലെ ചിത്രകീടം

Aproaerema modicella

പ്രാണി

ചുരുക്കത്തിൽ

  • ഇലകളുടെ മുകൾ ഭാഗങ്ങളിൽ കീടങ്ങൾ തുരന്ന ലഘുപത്രങ്ങളും ചെറിയ തവിട്ട് നിറത്തിലുള്ള അടയാളങ്ങളും.
  • ഗുരുതരമായി ബാധിക്കപ്പെട്ട കൃഷിയിടം ദൂരെ നിന്ന് നോക്കുമ്പോൾ പൊള്ളലേറ്റതുപോലെ ദൃശ്യമാകുന്നു.
  • ചുരുങ്ങിയ ലഘുപത്രങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നിലക്കടല

ലക്ഷണങ്ങൾ

കീടങ്ങൾ ഇലകളിലെ ആന്തരിക കലയായ മെസോഫില്ലിൽ ആഹരിക്കുന്നത് മൂലം തുരക്കപ്പെട്ട ലഘുപത്രങ്ങളും ചെറിയ തവിട്ട് നിറത്തിലുള്ള അടയാളങ്ങളും ഇലകളിൽ ഉണ്ടാകുന്നു. ലാർവകൾ ലഘുപത്രങ്ങൾ ഒന്നിച്ച്ചേർത്ത് തുന്നുകയും അതിൽ ആഹരിക്കുകയും ചെയ്‌ത്‌ ഇലമടക്കുകളിൽ തന്നെ കാണപ്പെടുന്നു. ഗുരുതരമായി ബാധിക്കപ്പെട്ട കൃഷിയിടം പൊള്ളലേറ്റതുപോലെ ദൃശ്യമാകുന്നു. ബാധിക്കപ്പെട്ട ഇലകൾ ഉണങ്ങുകയും ചെടികൾ വാടുകയും ചെയ്യും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചിലന്തികൾ, നീണ്ട കൊമ്പുള്ള പുൽച്ചാടികൾ, തൊഴുകയ്യൻ പ്രാണി, ഉറുമ്പുകൾ, ലേഡിബേർഡ് വണ്ടുകൾ, ചീവീടുകൾ എന്നീ സ്വാഭാവിക ജൈവിക നിയന്ത്രണ ഏജന്റുകളുടെ പെരുപ്പം സംരക്ഷിക്കുക. ചിത്രകീടങ്ങളുടെ പരഭോജിയായ ഗോണിയോസസ് ഇനങ്ങളുടെ പെരുപ്പം വർദ്ധിപ്പിക്കുന്നതിന് നിലക്കടല ബജ്റയ്ക്കൊപ്പം ഇടവിളക്കൃഷി ചെയ്യുക.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. ആവിർഭവിച്ച് 30 ദിവസത്തിനുശേഷം (DAE) തൈച്ചെടികളായിരിക്കുന്ന ഘട്ടത്തിൽ ഒരുചെടിയിൽ കുറഞ്ഞത് 5 ലാർവകളെയോ, അല്ലെങ്കിൽ പൂവിടൽ ഘട്ടത്തിൽ (50 DAE) 10 ലാർവകളെയോ വിത്തറകൾ നിറയുന്ന ഘട്ടത്തിൽ (70 DAE) ഒരു ചെടിയിൽ 15 ലാർവകളെ കണ്ടെത്തിയാലോ മാത്രമേ രാസ നിയന്ത്രണ മാർഗ്ഗങ്ങൾ ശുപാർശ ചെയ്യൂ. കീടങ്ങളുടെ പെരുപ്പം സാമ്പത്തികപരമായ നിയന്ത്രണ നിരക്കിനേക്കാൾ കൂടുതൽ ആണെങ്കിൽ, ഹെക്ടറിന് 200-250 മില്ലി എന്ന അളവിൽ ഡൈമെത്തോയേറ്റ് (ക്ലോറോപൈരിഫോസ് @ 2.5 മില്ലി/ലി അല്ലെങ്കിൽ അസെഫേറ്റ് @ 1.5 ഗ്രാം/ലിറ്റർ) അല്ലെങ്കിൽ വിത്ത് വിതച്ചതിന് ശേഷം 30-45 ദിവസങ്ങൾക്കിടയിൽ 2 മില്ലി/ലിറ്റർ എന്ന അളവിൽ പ്രൊഫെനോഫോസ് 20 ഇസി എന്നിവ ഉപയോഗിച്ച് രാസ തളിപ്രയോഗം നടത്തുക.

അതിന് എന്താണ് കാരണം

ചിത്രകീടങ്ങളുടെ ലാർവകളാണ് നിലക്കടലയിലെ കേടുപാടുകൾക്ക് കാരണം. ചിത്രകീടങ്ങളുടെ മുട്ടകൾ തിളക്കമുള്ള വെളുത്ത നിറമുള്ളതും ലഘുപത്രങ്ങളുടെ അടിവശത്ത് ഓരോന്നായി നിക്ഷേപിക്കപ്പെടുന്നതുമാണ്, അതേസമയം ലാർവകൾ ഇരുണ്ട തലയും ഉടൽഭാഗത്തോടും കൂടി ഇളം പച്ചയോ അല്ലെങ്കിൽ തവിട്ട് നിറമോ ഉള്ളവയാണ്. 6 മില്ലീമീറ്റർ നീളമുള്ള ഒരു ചെറിയ ശലഭമാണ് മുതിർന്ന ചിത്രകീടം. ഇതിന്‍റെ ചിറകുകൾക്ക് തവിട്ട്കലർന്ന-ചാരനിറമാണ്. മുതിർന്നവയുടെ ഓരോ മുൻ ചിറകിലും വെളുത്ത പുള്ളിക്കുത്തുകൾ ഉണ്ട്. ലാർവകൾ ഇലകൾ തുറന്ന് ലഘുപത്രങ്ങളിൽ ആഹരിക്കുന്നു. 5-6 ദിവസത്തിനുശേഷം അവ തുരങ്കങ്ങളിൽനിന്നും പുറത്തുവന്ന് തൊട്ടടുത്ത ഇലകളിലേക്ക് കുടിയേറുകയും തുന്നിച്ചേർത്ത ഇലകളിൽ ആഹരിക്കുകയും സമാധിദശയിലേക്ക് കടക്കുകയും ചെയ്യുന്നു. ഇലയിൽ കീടങ്ങൾ തുരന്ന ഭാഗങ്ങൾ ഉണങ്ങുന്നു. ചിത്രകീടങ്ങൾ മഴക്കാല വിളയിലും മഴക്കാലത്തിനു ശേഷമുള്ള വിളകളിലും സജീവമാണ്, മാത്രമല്ല നഷ്ടം 25% മുതൽ 75% വരെ വ്യത്യാസപ്പെടാം.


പ്രതിരോധ നടപടികൾ

  • ചിത്രകീടത്തിന്റെ ആക്രമണം കൂടുതലുള്ള ഇടങ്ങളില്‍ ICGV 87160 യും NCAC 17090 പോലെ പ്രതിരോധ ശേഷിയുള്ള മികച്ച വിളവു നല്‍കുന്ന ഇനങ്ങള്‍ നടുക.
  • വൈകിയുള്ള ബാധിപ്പിൽ നിന്ന് രക്ഷനേടാൻ നേരത്തേ നടുക.
  • ബജ്‌റ അല്ലെങ്കിൽ വൻപയർ പോലെയുള്ള കെണി വിളകൾ ഇടവിളയായി നിലക്കടല കൃഷി ചെയ്യുക.
  • രാത്രി സമയങ്ങളിൽ ശലഭങ്ങളെ ആകർഷിക്കുന്നതിനും കീടങ്ങളുടെ എണ്ണം നിരീക്ഷിക്കുന്നതിനും പ്രകാശ കെണികൾ ഉപയോഗിക്കുക.
  • കീടങ്ങളുടെ വളർച്ച നിയന്ത്രിക്കുന്നതിന് ഇതര ആതിഥേയ വിളകളായ സോയാബീൻ, കളകളായ ലൂസെർനേ, അമരാന്തസ്, ബെർസീം, ഇൻഡിഗോഫെറ ഹിർസുട്ട എന്നിവ നീക്കം ചെയ്യുക.
  • വൈക്കോല്‍ ഉപയോഗിച്ച് പുത നല്‍കുന്നത് ചിത്രകീടത്തിന്റെ ആക്രമണം കുറയ്ക്കും.
  • മികച്ച വിളവ് നേടാനും ചിത്രകീടങ്ങളുടെ ബാധിപ്പ് കുറയ്ക്കാനും, ചോളം, പരുത്തി, അരിച്ചോളം തുടങ്ങിയ വിളകളുമായി വിളപരിക്രമം നടപ്പിലാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക