Aleurocanthus woglumi
പ്രാണി
ബാധിക്കപ്പെട്ട ഇലകൾ വികലവും ചുരുണ്ടതുമായി കാണപ്പെടാം, ഒടുവിൽ, പാകമെത്താത്ത ഘട്ടത്തിൽ തന്നെ കൊഴിയും. പശിമയുള്ള തേൻസ്രവങ്ങളുടെ നിക്ഷേപം ഇലകളിലും കാണ്ഡത്തിലും അടിഞ്ഞു കൂടുകയും സാധാരണയായി കരിമ്പൂപ്പ് വളർച്ച വികസിക്കുകയും ചെയ്യുന്നു, ഇത് ഇലച്ചാര്‍ത്തുകളില്‍ കരിപുരണ്ട രൂപം നൽകുന്നു. തേൻസ്രവങ്ങളാൽ ഉറുമ്പുകൾ ആകർഷിക്കപ്പെടാം. ഇലയുടെ അടിവശം വളരെ ചെറുതും കറുത്തതുമായ നേരിയ കൂട്ടമായാണ് ഈ പ്രാണികളെ കൂടുതൽ കാണാൻ കഴിയുന്നത്. ആഹരിക്കുന്നതുമൂലമുള്ള കേടുപാടുകൾ, അഴുക്കുപുരണ്ട ആകാരങ്ങളുടെ വളർച്ച എന്നിവ മൂലം മരങ്ങൾ ദുർബലപ്പെടുകയും കായ്കൾ കുറയുകയും ചെയ്യുന്നു.
എൻകാർസിയ പെർപ്ലെക്സ, പോളാസെക്, അമിറ്റസ് ഹെസ്പെരിഡം സിൽവെസ്ട്രി എന്നിവ നാരകത്തിലെ കറുത്ത ഈച്ചകളുടെ പരാന്നഭോജികളാണ്. നാരകത്തിലെ കറുത്ത ഈച്ചകളുടെയും അടുത്ത ബന്ധമുള്ള വെള്ളീച്ചകളുടെയും മാത്രം പരാന്നഭോജികളാണ് ഈ കടന്നലുകൾ, പക്ഷേ ഇവ സസ്യങ്ങൾക്കും മനുഷ്യർക്കും ദോഷം ചെയ്യില്ല. ലേഡിബേർഡ്, ലെയ്സ്വിംഗ്, ബ്രൂമസ് ഇനങ്ങൾ, സ്കൈംനസ് ഇനങ്ങൾ ക്ലെസോപെർള ഇനങ്ങൾ എന്നിവ മറ്റ് സ്വാഭാവിക ശത്രുക്കളാണ്. പരുത്തി എണ്ണ, മീനെണ്ണ, റോസിൻ സോപ്പ് (FORS) പോലുള്ള എണ്ണകൾ ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമാണ്, ഇവ കറുത്ത ഈച്ചകളുടെ പെരുപ്പം കുറയ്ക്കുക മാത്രമല്ല ഇലകളിലെ കറുത്ത ആകാരങ്ങളും കുറയ്ക്കുന്നു. കീടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ വേപ്പിൻകുരു സത്ത് (4%) തളിക്കുക.
ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. എ. വോഗ്ലൂമിയുടെ സ്വാഭാവിക ശത്രുക്കളെ സംരക്ഷിക്കാൻ വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികളുടെ ഉപയോഗം ഒഴിവാക്കുക. നടീൽ വസ്തുക്കളുടെ പുകയ്ക്കല്‍ അല്ലെങ്കിൽ രാസ തളിപ്രയോഗം ഉപയോഗിച്ച് കീടങ്ങളെ നിയന്ത്രിക്കാം. 50% ൽ കൂടുതൽ മുട്ടകൾ വിരിയുകയും ഇളം കീടങ്ങളുടെ ശരീരത്തിൽ യാതൊരു സംരക്ഷണ ആവരണവും ഇല്ലാതിരിക്കുമ്പോൾ പ്രതിരോധ കീടനാശിനികൾ തളിക്കുക. നാരകത്തിലെ കറുത്ത ഈച്ചയുടെ പെരുപ്പം കുറയ്ക്കുന്നതിന് ക്വിനാൽഫോസും ട്രയാസോഫോസും മികച്ച ഫലം വാഗ്ദാനം ചെയ്യുന്നു. കീടങ്ങൾ വളരുന്ന ഇലകളുടെ താഴത്തെ പ്രതലത്തിൽ തളിക്കണം. ചെടിയുടെ ഇലവിതാനം മുഴുവൻ ലായനി ഉപയോഗിച്ച് നനയ്ക്കണം.
ഏഷ്യയിൽ രൂപകൊണ്ട, വിവിധ ആതിഥേയ വിളകളെ ബാധിക്കുന്ന നാരകവർഗ്ഗ വിളകളിലെ ഗുരുതരമായ കീടമാണ് നാരകത്തിലെ കറുത്ത ഈച്ച (അലൂറോകാന്തസ് വോഗ്ലുമി). ഇത് വെള്ളീച്ച കുടുംബത്തിലെ ഒരു അംഗമാണ്, പക്ഷേ മുതിർന്നവയ്ക്ക് ഇരുണ്ട, സ്ലേറ്റ് നീല നിറമുണ്ട്, അങ്ങനെയാണ് ഇവയ്ക്ക് കറുത്ത ഈച്ച എന്ന പേര് വന്നത്. മുതിർന്നവ, പരിമിതമായ പറക്കൽ പരിധിയോടുകൂടി വളരെ അലസരായ ചെറിയ പ്രാണികളാണ്, പക്ഷേ അവ സന്ധ്യാസമയത്ത് സജീവമാണ്, കൂടാതെ പകൽ സമയത്ത് താഴ്ഭാഗത്തെ ഇലകളുടെ ഉപരിതലത്തിൽ വിശ്രമിക്കുന്നു. പെൺകീടങ്ങൾ ഇലകളുടെ താഴ്ഭാഗത്ത് സര്‍പ്പിളമായ മാതൃകയിൽ 100 ഓളം സ്വർണ്ണ നിറമുള്ള മുട്ടകൾ ഉല്പാദിപ്പിക്കുന്നു. അവയുടെ ഇളം കീടങ്ങൾ പരന്നതും ഓവൽ ആകൃതിയിലുള്ളതും കാഴ്ച്ചയിൽ ശൽക്കങ്ങൾ പോലെയുമാണ്. കോശങ്ങളിലെ സ്രവം ഇലകളിൽ നിന്ന് കറുത്ത ഈച്ച അവയുടെ നീണ്ടു കൂര്‍ത്ത തുലയ്ക്കാന്‍ കഴിയുന്ന സ്റ്റൈലറ്റിലൂടെ വലിച്ചെടുക്കുന്നു. അതോടൊപ്പം ഈച്ചയും വലിയ അളവിൽ തേൻസ്രവങ്ങൾ പുറപ്പെടുവിക്കുന്നു. ഏകദേശം 28-32°C താപനിലയും 70-80% ആപേക്ഷിക ആർദ്രതയും ഇവയുടെ വികസനത്തിന് അനുയോജ്യമായ അവസ്ഥകളാണ്. മഞ്ഞ് ഉണ്ടാകുന്ന തണുത്ത അന്തരീക്ഷത്തിൽ എ. വോഗ്ലൂമിക്ക് അതിജീവിക്കാൻ കഴിയില്ല.