നാരക വിളകൾ

മൃദുവായ തവിട്ടു ശല്‍ക്കം

Coccus hesperidum

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • മൃദുവായ തവിട്ടു ശല്‍ക്കങ്ങള്‍ തണ്ടുകള്‍, ഇലകള്‍, പച്ച കമ്പുകള്‍ അപൂര്‍വ്വമായി ഫലങ്ങള്‍ എന്നിവയാണ് തിന്നു തീര്‍ക്കുന്നത്.
  • തീറ്റയുടെ കേടുപാടുകള്‍ ദൃശ്യമാകുന്നത് ഇലകള്‍ക്ക് മഞ്ഞ നിറമാകുന്നതിലൂടെയാണ്, ഗുരുതരമായ സാഹചര്യങ്ങളില്‍, ഇലപൊഴിയല്‍ പോലും ഉണ്ടാകാം.
  • കരിമ്പൂപ്പ് മൂലമുള്ള പരോക്ഷമായ കേടുപാടുകള്‍ ശല്‍ക്കങ്ങള്‍ മൂലം നേരിട്ട് ഉണ്ടാകുന്ന കേടുപാടുകളെക്കാള്‍ വളരെ വലുതാണ്‌.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

ആക്രമണത്തിന്റെ തീവ്രതയും നാരകവര്‍ഗ്ഗ ഇനവും (നാരകവും ചെറു മധുരനാരകവും പ്രത്യേകിച്ചും വശംവദമാകുന്നവയാണ്). തറ നിരപ്പിനു സമീപത്തെ തണ്ടുകള്‍, ഇലകള്‍, പച്ച കമ്പുകള്‍, അപൂര്‍വ്വമായി ഫലങ്ങള്‍ എന്നിവയാണ് ശല്‍ക്കങ്ങള്‍ ഭക്ഷിക്കുന്നത്. വളരെ വലിയ പെരുപ്പം വികസിക്കുന്നത് വരെ നേരിട്ടുള്ള കേടുപാടുകള്‍ സ്പഷ്ടമാകില്ല. തീറ്റ മൂലമുള്ള കേടുപാടുകള്‍ ഇലയുടെ മഞ്ഞപ്പ് , ഗുരുതരമായ സാഹചര്യങ്ങളില്‍ ഇലപൊഴിയല്‍ എന്നിങ്ങനെയാണ് ദൃശ്യമാകുന്നത്. ശല്‍ക്കങ്ങള്‍ ഉത്പാദിപ്പിക്കുന്ന മധുരസ്രവത്തില്‍ കരിമ്പൂപ്പ് മൂലം അണുബാധ ഉണ്ടായേക്കാം അത് ഇലകളെയും ഫലങ്ങളെയും കറുപ്പിക്കും. ഇത് വാസ്തവത്തില്‍ ശല്‍ക്കങ്ങള്‍ മൂലമുള്ള കേടുപാടിനേക്കാള്‍ കൂടുതല്‍ കേടുപാടുകള്‍ക്ക് കാരണമാകും. ദുര്‍ബലമായ മരങ്ങള്‍ക്ക് ഫലങ്ങള്‍ ഉറപ്പില്ലാത്തവ ആയിരിക്കും, അവ വളര്‍ന്നു പാകമാകവേ അവയുടെ വലിപ്പം കുറയും. കഠിനമായ സി. ഹെസ്പെരിഡിയം പോലും വളരെ അപൂര്‍വ്വമായി മാത്രം ഇവയെ നശിപ്പിക്കുമ്പോള്‍ ഇളം നാരക വര്‍ഗ്ഗ ചെടികളില്‍ അവയുടെ വളര്‍ച്ചയിലും ഭാവിയിലെ ഉത്പാദന ക്ഷമതയിലും ബാധിച്ചേക്കാം.

Recommendations

ജൈവ നിയന്ത്രണം

സ്വാഭാവിക ശത്രുക്കളില്‍ പരാദ കടന്നലുകളായ മെറ്റഫിക്കസ് ലൂറ്റിയോലസ്, മൈക്രോടെറിസ് നയറ്റ്നെരി, മെറ്റഫിക്കസ് ഹെല്‍വോലസ്, എന്‍സൈര്‍റ്റസ് എസ് പി പി , എന്‍കാര്‍സിയ സിട്രിന എന്നിവയും ഉറുമ്പിനോട് സഹിഷ്ണുതയുള്ള കൊക്കോഫഗാസ് എസ് പി പി. ഏറ്റവും സാധാധണയായി കാണുന്ന ഇരപിടിയന്മാരില്‍ പരാദ ഈച്ചകള്‍, റേന്തച്ചിറകന്‍(ക്രയ്സോപ, ക്രയ്സോപെര്‍ല), സ്കുതിലിസ്റ്റ സൈനിയ എന്നപോലെ തന്നെ ലേഡിബേര്‍ഡ് വണ്ടുകളായ റൈസോബിയസ് ലോഫാന്തേ എന്നിവയും ഉള്‍പ്പെടുന്നു. എന്റോമോപാതോജെനിക് കുമിള്‍ (വേര്‍ട്ടിസിലിയം ലെകനി) നിമാവിരയായ സ്റ്റൈനര്‍നിമ ഫെല്‍റ്റിയൈ ആപേക്ഷികമായി ഉയര്‍ന്ന ആര്‍ദ്രതയുള്ള അവസ്ഥകളില്‍ പ്രത്യേകിച്ചും ഫലപ്രദമാണ്. ജൈവ സ്പ്രേകളില്‍ ചെടികളില്‍ നിന്നുള്ള എണ്ണകള്‍/സത്തുകള്‍ (ഉദാ: പിറെത്രം അല്ലെങ്കില്‍ ഫാറ്റി ആസിഡുകള്‍) ഉള്‍പ്പെടുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍ ജൈവ നിയന്ത്രണവും പ്രതിരോധ നടപടികളും സമന്വയിച്ച ഒരു സമീപനമാണ് എപ്പോഴും പരിഗണിക്കേണ്ടത്. മൃദുവായ തവിട്ടു ശല്‍ക്കങ്ങള്‍ നിയന്ത്രിക്കാന്‍ അത്ഭുതകരമാംവിധം പ്രയാസമാണ്. ക്ലോറിപൈറിഫോസ്, കാര്‍ബറില്‍, ഡൈമതോയെറ്റ് അല്ലെങ്കില്‍ മലാത്തിയോന്‍ എന്നിവ ഈ കീടത്തിനെതിരെ നന്നായി പ്രവര്‍ത്തിക്കും. ഈ ചികിത്സകള്‍ക്ക് അനുപൂരകമായി തോട്ടകൃഷിയില്‍ ഉപയോഗിക്കുന്ന എണ്ണകള്‍ തളിക്കാന്‍ ഉപയോഗിക്കാം. കരിമ്പൂപ്പ് ഇവയില്‍ പിടിമുറുക്കാതെ തടയാന്‍ കുമിള്‍നാശിനികള്‍ ഉപയോഗിക്കാം. മിത്ര കീടങ്ങള്‍ക്ക് കുഴപ്പമുണ്ടാക്കുമെന്നതിനാല്‍ ഏതു സാഹചര്യത്തിലും വിവിധയിനം കീടങ്ങള്‍ക്കായി (ബ്രോഡ് സ്പെക്ട്രം)ഉപയോഗിക്കുന്ന കീടനാശിനികള്‍ ഒഴിവാക്കണം.

അതിന് എന്താണ് കാരണം

കോക്കസ് ഹെസ്പെരിഡിയം എന്ന മൃദുവായ തവിട്ടു ശല്ക്കങ്ങളുടെ തീറ്റ മൂലമാണ് ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. നാരക വര്‍ഗ്ഗങ്ങളിള്‍ സാധാരണ കാണുന്ന കീടമാണിത്, പ്രത്യേകിച്ചും ഗ്രീന്‍ ഹൌസുകളില്‍ എന്ന പോലെ തന്നെ ഉഷ്ണമേഖലയിലും മിതോക്ഷ്ണ മേഖല പ്രദേശങ്ങളിലും കണ്ടു വരുന്നു. വേനലിന്റെ മധ്യകാലം മുതല്‍ ശൈത്യകാലത്തിന്റെ തുടക്കം വരെയാണ് ഏറ്റവും കൂടുതല്‍ പെരുപ്പം കാണുന്ന സീസണ്‍. ഇവയുടെ ആണ്‍കീടങ്ങള്‍ നന്നായി സഞ്ചരിക്കുന്നവയും രണ്ടു ചിറകുള്ള കടന്നലിനോടോ ഈച്ചയോടോ സാദൃശ്യമുള്ളവയുമാണ്, പക്ഷേ ഇവയെ അപൂര്‍വ്വമായി മാത്രമേ കാണാറുള്ളൂ. പെണ്‍കീടങ്ങള്‍ ഓവല്‍ ആകൃതിയില്‍ പരന്നു മൃദുവായി ഇലകളുടെ താഴ്ഭാഗത്ത്‌ ചേര്‍ന്നിരിക്കും. മുതിരവേ അവയുടെ നിറം പച്ച മുതല്‍ തവിട്ടു നിറം വരെയാകുന്നു. ഇവ മുട്ടയിടുന്നത്‌ അടയിരിക്കുന്നയിനം അറയ്ക്കുള്ളിലാണ്. അവിടെ നിന്നും ഈ സൂക്ഷ്മ ജീവികള്‍ ദ്രുതഗതിയില്‍ ഇഴഞ്ഞ് തീറ്റയ്ക്കായി തളിരുകളില്‍ ഇലകളുടെ മദ്ധ്യ സിരകളിലൂടെയോ ഫലങ്ങളിലോ സൌകര്യപ്രദമായ സ്ഥാനം തേടി സഞ്ചരിക്കുന്നു. കാറ്റിനും ഇവയെ സമീപത്തെ മരങ്ങളിലേക്ക് കൊണ്ടുപോയി പകര്‍ത്താന്‍ കഴിയും.


പ്രതിരോധ നടപടികൾ

  • ഗ്രീന്‍ഹൌസുകളിലോ കൃഷിയിടങ്ങളിലോ നടുന്നതിന് മുമ്പായി ചെടിയുടെ എല്ലാ ഭാഗങ്ങളും ശല്‍ക്കങ്ങള്‍ക്കായി നന്നായി പരിശോധിക്കണം.
  • ശല്‍ക്കങ്ങളുടെ ലക്ഷണങ്ങള്‍ക്കായി പതിവായി തോട്ടം നിരീക്ഷിക്കുകയും കുറഞ്ഞ എണ്ണം ആണെങ്കില്‍ അവയെ ചുരണ്ടി മാറ്റുകയും ചെയ്യണം.
  • ഗുരുതരമായി രോഗബാധയുണ്ടായ ഇലകളും തളിരുകളും നീക്കം ചെയ്ത് കത്തിച്ചു കളയണം.
  • ഇലച്ചാര്‍ത്തുകള്‍ക്കുള്ളില്‍ വായുസഞ്ചാരം മെച്ചപ്പെടുത്തി ശല്‍ക്കങ്ങള്‍ക്ക് അനുകൂലമല്ലാത്ത സാഹചര്യം ഒരുക്കാന്‍ മരങ്ങള്‍ മതിയാംവണ്ണം കമ്പ് കോതണം.
  • ശല്‍ക്കങ്ങള്‍ക്ക് ഭക്ഷണമാകുന്ന ഉറുമ്പുകളെ തടസപ്പെടുത്താന്‍ തണ്ടുകളിലും തായ്ത്തടിയിലും തടസങ്ങള്‍ അല്ലെങ്കില്‍ കെണികള്‍ സ്ഥാപിക്കണം.
  • മിത്ര കീടങ്ങളെ ബാധിക്കുന്ന വിവിധയിനം കീടങ്ങള്‍ക്കായി ഉപയോഗിക്കുന്നയിനം(ബ്രോഡ്-സ്പെക്ട്രം) കീടനാശിനികള്‍ ഉപയോഗിക്കരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക