നാരക വിളകൾ

നാരകവര്‍ഗ്ഗ സിലിഡ്

Diaphorina citri

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • സില്ലിഡുകളുടെ മുതിര്‍ന്നവയും ഇളം കീടങ്ങളും ഇളം തളിരുകളിൽ നിന്നും സത്ത് വലിച്ചെടുക്കുന്നത്, മൊട്ടുകള്‍, പൂവുകള്‍, ഇളം കാണ്ഡങ്ങള്‍, ചെറിയ ഫലങ്ങള്‍ എന്നിവ ദുര്‍ബലമാകുന്നതിനും കേടുവരുന്നതിനും കാരണമാകുന്നു. ഇലകളിൽ തേൻസ്രവങ്ങളും അഴുക്കുപുരുണ്ട ആകാരങ്ങളും ആവരണം ചെയ്യുന്നതിനാൽ ഇളം പൂക്കളും ഫലങ്ങളും പൊഴിയുന്നു. ബാധിപ്പ് സരമാകുമ്പോൾ കമ്പുകൾ അഗ്രഭാഗത്തുനിന്നും നശിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


നാരക വിളകൾ

ലക്ഷണങ്ങൾ

സീസണിന്റെ സമയവും വളര്‍ച്ചാ ഘട്ടവും അനുസരിച്ച് നാരകവര്‍ഗ്ഗ സിലിഡ് വിവിധ രീതികളില്‍ മരങ്ങളെ ബാധിക്കാം. മുതിര്‍ന്നവയുടെയും ഇളം പുഴുക്കളുടെയും തീറ്റ സീസണിലെ പുതു നാമ്പുകളെ അതായത് മൊട്ടുകള്‍, പൂക്കള്‍, ഇളം കാണ്ഡങ്ങള്‍, ചെറിയ ഫലങ്ങള്‍ എന്നിവയെ ദുര്‍ബലപ്പെടുത്തുകയും കേടുവരുത്തുകയും ചെയ്തേക്കാം. മധുരമുള്ള നീര് ഭക്ഷിക്കുന്നത് മൂലം യഥേഷ്ടം ഉത്പാദിപ്പിക്കപ്പെടുന്ന മധുര സ്രവം കരിമ്പൂപ്പിന്റെ വളര്‍ച്ചയ്ക്ക് കാരണമായി ഇലകളുടെ പ്രകാശ സംശ്ലേഷണ പ്രവര്‍ത്തനം കുറയുന്നു. അവസാനം ഇവയുടെ പെരുപ്പം മൂലം പുതു ഇലകള്‍ ചുരുങ്ങുകയും ചുളുങ്ങുകയും ചെയ്യും, കാണ്ഡങ്ങളുടെ നീളക്കുറവ് സാധാരണ വിച്ചസ് ബ്രൂം എഫക്റ്റിലേക്ക് നയിക്കുന്നു. കൂടിയ പെരുപ്പം ഇളം മരങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കും അങ്ങനെ വിളവില്‍ സാരമായ കുറവുണ്ടാകും. ഈ കീടം തീവ്രമായി കേടുപാട് വരുത്തുന്നവ ആയേക്കാം കാരണം ഇവ സിട്രസ് ഗ്രീനിംഗ് രോഗാണുവിന്റെ പ്രധാന രോഗാണുവാഹിയാണ്.

Recommendations

ജൈവ നിയന്ത്രണം

സിലിഡ് പെരുപ്പം കുറഞ്ഞിരിക്കുന്ന കാലങ്ങളില്‍, ഉദാ: ചൂടുള്ള വരണ്ട കാലാവസ്ഥയില്‍ ഇരപിടിയന്മാരും പരാദജീവികളും സ്ഥിരമായ നിയന്ത്രണം നല്‍കുന്നതായി കണ്ടുവരുന്നുണ്ട്. പരാദ കടന്നലുകളില്‍ തമരിക്സിയ റേഡിയറ്റ അല്ലെങ്കില്‍ സൈലഫഗാസ് യൂഫിലരെ ഉള്‍പ്പെടുന്നു. ഇരപിടിയന്‍ കീടങ്ങളില്‍ ഇരപിടിയന്‍ മൂട്ടയായ ആന്തോകൊരിസ് നെമോരലിസ്, റേന്തച്ചിറകന്‍ ക്രിസോപെര്‍ല കാര്‍നിയ, ലേഡി ബീറ്റില്‍ കോക്സ്സിനെല സെപ്റ്റംപങ്ക്റ്ററ്റ എന്നിവയും ഉള്‍പ്പെടുന്നു. വേപ്പെണ്ണ അടിസ്ഥാന കീടനാശിനി സോപ്പുകളും ഉദ്യാനപാലന എണ്ണകളും പെരുപ്പം തടയാന്‍ സഹായിക്കും പക്ഷേ നിംഫുകള്‍ അവയുടെ സുരക്ഷാ മെഴുക് സ്രവിക്കുന്നതിനു മുമ്പായി പ്രയോഗിക്കണം.

രാസ നിയന്ത്രണം

ലഭ്യമെങ്കില്‍, ജൈവ പരിചരണങ്ങളെ പ്രതിരോധ നടപടികളുമായി സമന്വയിപ്പിച്ച സമീപനം എപ്പോഴും പരിഗണിക്കണം. ഡൈമതോയെറ്റ് അടിസ്ഥാനമായ കീടനാശിനികള്‍ സമയാസമയങ്ങളില്‍ തളിക്കുന്നത് സിലിഡുകള്‍ക്ക് എതിരെ ഫലപ്രദമാണ്, പക്ഷേ അവ അവസാന അവലംബമായിരിക്കണം. അവയ്ക്ക് പ്രതിരോധം തീര്‍ക്കുന്ന സുരക്ഷാ മെഴുക് സ്രവിക്കുന്നതിനു മുമ്പായി വേണം ഉത്പന്നങ്ങള്‍ പ്രയോഗിക്കേണ്ടത്. അധികം തളിക്കുന്നത് സിലിഡുകളുടെയും മറ്റു കീടങ്ങളുടെയും പുനരുത്ഥാനത്തിനു അനായാസം കാരണമായേക്കാം. മരത്തൊലി ഡൈമതോയെറ്റ് പേസ്റ്റ് (0.03%) ഉപയോഗിച്ച് പരിചരിച്ചാല്‍ മുകളിലേക്കും താഴേക്കും കയറുന്ന മുതിര്‍ന്നവ നല്ലൊരു ഭാഗം നശിക്കും.

അതിന് എന്താണ് കാരണം

ഡയഫോറിന സിട്രി എന്ന സിട്രസ് സിലിഡിന്റെ തീറ്റയാണ് ലക്ഷണങ്ങള്‍ക്ക് കാരണം. മുതിര്‍ന്നവ 3 മുതല്‍ 4 മി.മി. നീളവും തവിട്ടു കലര്‍ന്ന കറുപ്പ് തലയും ഉടലും, ഇളം തവിട്ടു നിറമുള്ള ഉദരവും പുള്ളികളുള്ള പാടപോലെയുള്ള ചിറകുകളുമുണ്ട്. തായ്ത്തടിയിലും മുതിര്‍ന്ന ഇലകളിലുമാണ് ഇവ സുരക്ഷിതമായി ശൈത്യകാലം കഴിച്ചു കൂട്ടുന്നത്. മുതിര്‍ന്ന ഒരു സിലിഡിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം താപനിലയെ ആശ്രയിച്ചാണിരിക്കുന്നത്, 20 - 30 °C ആണ് ഉത്തമം. തണുത്ത കാലാവസ്ഥ ആയുര്‍ദൈര്‍ഘ്യം കൂട്ടുമ്പോള്‍ ചൂടുള്ള താപനിലകള്‍ ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നു. പെണ്‍കീടങ്ങള്‍ വസന്തകാലത്ത് ഓറഞ്ച് നിറമുള്ള 800 മുട്ടകള്‍ വരെ പുതിയ കാണ്ഡങ്ങളിലും മൊട്ടുകളിലും ഇടും. നിംഫുകള്‍ പരന്നവയാണ്, സാധാരണ മഞ്ഞനിറമുള്ളവയും, സംരക്ഷണത്തിനായി ഒരു വെളുത്ത മെഴുക് ആവരണം സ്രവിക്കുന്നവയുമാണ്. വെളുത്ത മെഴുകു സ്രവം അല്ലെങ്കില്‍ നാരുകള്‍ അവയെ മുഞ്ഞയില്‍ നിന്നും വ്യക്തമായി വേര്‍തിരിക്കുന്നു. കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ ചെടിയുടെ എല്ലാ ഭാഗങ്ങളിലേക്കും പോഷകങ്ങള്‍ വിതരണം ചെയ്യാനുള്ള ചെടിയുടെ കഴിവിനെ മുരടിപ്പിക്കുന്നു.


പ്രതിരോധ നടപടികൾ

  • സിലിഡ് പെരുപ്പ ലക്ഷണങ്ങള്‍ക്കായി ചെടികള്‍ വസന്ത കാലത്തിന്റെ തുടക്കം മുതല്‍ തന്നെ പതിവായി നിരീക്ഷിക്കണം.
  • മുതിര്‍ന്നവയെ പിടിക്കാന്‍ പശിമയുള്ള കെണികള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.
  • നടീല്‍ സമയം മരങ്ങള്‍ തമ്മില്‍ മതിയായ അകലം നല്‍കുക.
  • വിവിധയിനം കീടങ്ങളെ ഒരുമിച്ചു നശിപ്പിക്കുന്ന കീടനാശിനികളുടെ അധിക ഉപയോഗം ഇരപിടിയന്മാരുടെ പെരുപ്പത്തെ ബാധിക്കുന്നില്ലയെന്ന്‍ ഉറപ്പു വരുത്തണം.
  • സിലിഡിന് പ്രതികൂല പരിസ്ഥിതി ജനിപ്പിക്കാന്‍ ഇലച്ചാര്‍ത്തുകളില്‍ പര്യാപ്തമായ വായൂസഞ്ചാരം എന്നപോലെ തന്നെ നല്ല സൂര്യപ്രകാശവും ഉറപ്പുവരുത്തണം.
  • ഈ സീസണില്‍ അധിക വളപ്രയോഗം ഒഴിവാക്കണം.
  • വരണ്ട സീസണില്‍ വരള്‍ച്ച മൂലമുള്ള ക്ലേശങ്ങള്‍ ഒഴിവാക്കാന്‍ തോട്ടത്തില്‍ പതിവായി ജലസേചനം നല്‍കണം.
  • വിളവെടുപ്പിന് ശേഷം പഴകിയ ശിഖരങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്ത് തോട്ടം വൃത്തിയാക്കണം.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക