മറ്റുള്ളവ

ചിതലുകൾ

Termitidae

പ്രാണി

ചുരുക്കത്തിൽ

  • ഇളം ചെടികളോ മുതിർന്നവയോ വാടുകയും മാത്രമല്ല പലപ്പോഴും മറിഞ്ഞുവീഴുന്നു.
  • വേരുകളിലും അതിനു ചുറ്റും തുരങ്കങ്ങളും ചിതലുകളുടെ സാന്നിധ്യവും.
  • വേരുകളും തണ്ടിൻ്റെ ചുവടും പൊള്ളയാക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

11 വിളകൾ

മറ്റുള്ളവ

ലക്ഷണങ്ങൾ

ചിതലുകൾ ബീജനങ്കുരണം മുതൽ പാകമാകുന്നതുവരെയുള്ള എല്ലാ വളർച്ച ഘട്ടങ്ങളിലും ആക്രമിച്ചേക്കാം. കേടുപാടുകളുണ്ടായ വേരുകളാണ് ആദ്യം മണ്ണിനുമുകളിലുള്ള ചെടിയുടെ ഭാഗം വാടാൻ കാരണം. ചിതലുകളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിന്, ബാധിക്കപ്പെട്ട ചെടികൾ പിഴുതെടുത്ത് അവയുടെ വേരുകൾ പരിശോധിച്ച് ജീവനുള്ള പ്രാണികളുടെയോ തുരങ്കങ്ങളുടെയോ സാന്നിധ്യം നിരീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചെടിയുടെ വേരുകളും തണ്ടുകളും പൂർണമായും പോലെയായി മണ്ണ് അവശിഷ്ടങ്ങൾ നിറഞ്ഞിരിക്കും. ചില ചെടികൾ ശക്തമായ കാറ്റിൽ മറിഞ്ഞുവീഴും, മാത്രമല്ല പലപ്പോഴും മണ്ണിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കും, അവയുടെ താഴെ ചിതലുകളും ദൃശ്യമായേക്കാം. ചെടികൾ അതിരാവിലെയും വൈകുംനേരങ്ങളിലും പരിശോധിക്കേണ്ടത് പ്രധാനമാണ്, എന്തെന്നാൽ ചിതലുകൾ പകൽ താപനില കൂടുമ്പോൾ മണ്ണിൽ കൂടുതൽ താഴേക്ക് പോകും.

ശുപാർശകൾ

ജൈവ നിയന്ത്രണം

ചിതലുകളെ ആക്രമിക്കുന്ന വിരകളെ അടിസ്ഥാനമാക്കിയ തയ്യാറിപ്പുകൾ ഈ കീടത്തിനെതിരെ ഫലപ്രദമാണ്. ബ്യുവേറിയ ബസിയാന, അല്ലെങ്കിൽ മെറ്റാഹെർസിയം വർഗ്ഗത്തിലെ ചിലയിനങ്ങൾ എന്നീ കുമിൾ അടങ്ങിയ ലായനികൾ ചിതൽപ്പുറ്റുകളിൽ പ്രയോഗിക്കുന്നത് കാര്യക്ഷമമാണ്. കുമിൾ ബീജകോശങ്ങളും ഇവയെ അകറ്റാൻ ഉപയോഗിക്കാം. മരങ്ങളിലെയും കൃഷി വിളകളിലെയും ചിതലുകളെ അകറ്റുന്നതിന് വേപ്പിൻകുരു സത്ത് (NSKE) പ്രയോഗിക്കുന്നത് മികച്ച ഫലം തരും. തടി ചാരം, പൊടിച്ച വേപ്പില അല്ലെങ്കിൽ പൊടിച്ച വേപ്പ് വിത്തുകൾ എന്നിവ ചിതലുകളുണ്ടാക്കിയ ദ്വാരങ്ങളിൽ വിതറുന്നത് ചിതലുകളെ അകറ്റാനുള്ള മറ്റൊരു മാർഗ്ഗമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. ക്ലോറിഫോസ്, ഡെൽറ്റമെത്രിൻ അല്ലെങ്കിൽ ഇമിഡിക്ലോപ്രീഡ് മുതലായവ അടങ്ങിയ ഉത്പന്നങ്ങൾ ചിതൽ കൂടുകൾക്കുള്ളിൽ പ്രയോഗിക്കാം.

അതിന് എന്താണ് കാരണം

ജോലിക്കാർ, പട്ടാളക്കാർ, പ്രത്യുത്പാദന ശേഷിയുള്ളവർ എന്നിങ്ങനെ ചിതലുകൾ വലിയ കൂട്ടമായാണ് ജീവിക്കുന്നത്. അവയുടെ കൂടുകൾ ചിലപ്പോൾ വളരെ വലുതായിരിക്കും. ചിലവ ഈർപ്പമുള്ള നശിച്ച മരക്കുറ്റികളിൽ കൂടുണ്ടാക്കുമ്പോൾ മറ്റുചിലവ ഭൂമിക്കടിയിൽ കൂടുകൾ ഉണ്ടാക്കുന്നു. ഭൂമിക്കടിയിലുള്ള ചെറിയ തുരങ്കങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന കൂടുകളിൽനിന്നും അകലെയായി ചെടികളുടെ വേരുകളോ മറ്റ് വസ്തുക്കളോ അവ ആഹരിക്കുന്നു. മറ്റ് ഭക്ഷ്യ വസ്തുക്കളൊന്നും ലഭ്യമല്ലെങ്കിൽ ചിതലുകൾ ചെടികൾ ആക്രമിച്ചേക്കാം, അതിനാൽ മണ്ണിൽ ധാരാളം ജൈവ പദാർത്ഥങ്ങളുണ്ടെന്ന് ഉറപ്പുവരുത്തുക. പ്രത്യുത്പാദന ശേഷിയുള്ള ചിതലുകൾക്ക് ചിറകുകളുണ്ട്. സാധാരണയായി ഇരുണ്ട നിറവും നല്ലതുപോലെ വികസിച്ച കണ്ണുകളോടുകൂടിയ ചിറകുകളുള്ള നിരവധി ആൺ പെൺ ചിതലുകൾ പെറ്റുപെരുകുന്നതിനായി ഉണ്ടാകും. കനത്ത മഴക്കുശേഷമാണ് പലപ്പോഴും ഇവ കൂട്ടംകൂടുക. പറന്നുയർന്നശേഷം അവ ചിറകുകൾ പൊഴിച്ച്, ഇണചേർന്ന് മണ്ണിലും തടിയുടെ വിടവുകളിലും തുരങ്കങ്ങളുണ്ടാക്കി പുതിയ കോളനികൾ ഉണ്ടാക്കുന്നു.


പ്രതിരോധ നടപടികൾ

  • നടുമ്പോൾ, ജൈവ ഘടകങ്ങളുടെയും അവശിഷ്ടങ്ങളുടെയും അളവ് കുറഞ്ഞ ഉണങ്ങിയ ശൂന്യമായ മണ്ണുകൾ ഒഴിവാക്കുക.
  • അതിരാവിലെയോ വൈകുംനേരങ്ങളിലോ ചെടികൾ പതിവായി പരിശോധിക്കുക.
  • ബാധിക്കപ്പെട്ട ചെടികളിലോ അല്ലെങ്കിൽ ചെടി ഭാഗങ്ങളോ നീക്കം ചെയ്ത് നശിപ്പിക്കുക.
  • ആരോഗ്യമുള്ള ചെടി വളർച്ചയ്ക്ക് ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടാക്കുക.
  • വെള്ളം മൂലം ഉണ്ടാകാൻ സാധ്യതയുള്ള ക്ലേശ സാഹചര്യങ്ങൾ ഒഴിവാക്കുക കൂടാതെ ചെടികൾക്ക് പരിക്കേൽക്കാതെ സൂക്ഷിക്കണം.
  • ചിതലുകൾ പലപ്പോഴും കൃഷിയിടത്തിൽ അവശേഷിക്കുന്ന പാകമായ വിളകളെ ആക്രമിക്കുന്നതിനാൽ, കഴിയുന്നത്ര നേരത്തെ വിളവെടുക്കുക.
  • വിളവെടുപ്പിനുശേഷം ചെടി അവശിഷ്ടങ്ങളും മറ്റും നീക്കം ചെയ്യുക.
  • ഉറുമ്പുകൾ, പക്ഷികൾ, കോഴി മുതലായ പ്രകൃത്യാലുള്ള ഇരപിടിയന്മാർക്ക് ദൃശ്യമാക്കുന്നതിന് ചിതലുകളുടെ കൂടും തുരങ്കങ്ങളും നശിപ്പിച്ച് ഉഴുതുമറിക്കുക.
  • വിളപരിക്രമം നടപ്പിലാക്കുക അല്ലെങ്കിൽ കൃഷിയിടത്തിൽ ഇടവിള കൃഷിരീതിയിൽ കൃഷിചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക