കരിമ്പ്

കരിമ്പിലെ പൈറില്ല

Pyrilla perpusilla

പ്രാണി

5 mins to read

ചുരുക്കത്തിൽ

  • പച്ച മുതൽ തവിട്ട് വരെ നിറങ്ങളിലുള്ള കീടങ്ങൾ ഇലകളുടെ അടിഭാഗത്ത് ആഹരിക്കുന്നു.
  • ഇലകളുടെ മഞ്ഞപ്പും ഉണക്കവും, മുരടിച്ച ചെടികൾ.
  • ഇലകളുടെ പ്രതലത്തിൽ തേൻസ്രവങ്ങളുടെ ഉല്പാദനവും അഴുക്കുപുരണ്ട ആകാരങ്ങളുടെ വളർച്ചയും.
  • ചോളത്തിനു പുറമെ, ഇവ മറ്റ് പുല്ലിനങ്ങളെയും ധാന്യവിളകളും ആക്രമിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ


കരിമ്പ്

ലക്ഷണങ്ങൾ

ഈ കീടങ്ങളെ ഇലകളുടെ അടിവശത്ത് കണ്ടെത്താം, അവിടെ അവ ചെടികളുടെ സത്ത് വലിച്ചെടുക്കുന്നു. ഇത് ആദ്യം ഇലകളുടെ മഞ്ഞപ്പിനും പിന്നീട് ഇലകൾ ഉണങ്ങുന്നതിനും കാരണമാകുന്നു, ചെറിയ ബാധിപ്പുകളിൽ, ഇലകളുടെ പ്രതലത്തിൽ മഞ്ഞ നിറത്തിലുള്ള ഭാഗങ്ങൾ പ്രത്യക്ഷപ്പെടുന്നു. പ്രകാശസംശ്ലേഷണം കുറഞ്ഞ് ചെടി മുരടിക്കുന്നതിനു കാരണമാകുന്നു. ഇലച്ചാടികൾ തേനസ്രവങ്ങൾ എന്നറിയപ്പെടുന്ന മധുരമുള്ള വസ്തുക്കൾ സ്രവിച്ച് ഇലകളിൽ പൊതിയുന്നു. ഇത് അവസരം കാത്തിരിക്കുന്ന കുമിളുകളെ ആകർഷിക്കുകയും, അവയുടെ വളർച്ച ഇലപത്രത്തെ കറുപ്പിക്കുകയും ചെയ്യും. ഇത് പ്രകാശസംശ്ലേഷണം കുറേകൂടി കുറച്ച് വിളവ് നഷ്ടത്തിന് കാരണമാകുന്നു. ചോളത്തിനു പുറമെ, ഇവ കരിമ്പ്, ബജ്‌റ, നെല്ല്, ബാർലി, ഓട്സ്, അരിച്ചോളം, തിനകൾ, കാട്ടു പുല്ലുകൾ എന്നിവയെയും ആക്രമിക്കും.

Recommendations

ജൈവ നിയന്ത്രണം

നിരവധി പരാദ ജീവികൾ മുട്ടകളെയും ഇളം കീടങ്ങളെയും ആക്രമിക്കുന്നു. ടെട്രസ്റ്റിക്കസ് പൈറില്ലേ, ചിലോനിയുറസ് പൈറില്ലേ, ഓയെൻസിർട്ടസ് പൈറില്ലേ, അഗോണിയസ്പിസ് പൈറില്ലേ എന്നിവ മുട്ടകളിലെ പരാന്നഭോജികളിൽ ഉൾപ്പെടുന്നു. ലെസ്റ്റോഡ്രൈഇനസ് പൈറില്ലേ, പൈറില്ലോസെനോസ് ഓംപാക്റ്റസ്, ക്ലോറോഡ്രൈയിനസ് പല്ലിഡസ്, എപിറികനിയ മെലാനോലുക എന്നിവ ഇളം കീടങ്ങളെ ആക്രമിക്കുക. കോക്സിനെല്ല സെപ്‌റ്റംപൻക്റ്റാറ്റ, സി. അൺഡെസിംപൻക്റ്റാറ്റ, ചിലോമെനെസ് സെക്സ്മാകുലേറ്റ, ബ്രൂമസ് സുറ്റുറാലിസ് തുടങ്ങിയ നിരവധി ലേഡിബേർഡ് ഇനങ്ങൾ ഈ കീടങ്ങളുടെ ഇരപിടിയന്മാരിൽ ഉൾപ്പെടുന്നു. നിമ്പോ ബാസിപൻക്റ്റാറ്റ, ഗോണിയോപ്റ്റെറിക്സ് പുസാന എന്നിവ മുട്ടകൾ ആഹരിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മാലത്തിയോൺ അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങൾ ഈ കീടത്തിനെതിരെ ഫലപ്രദമാണ്.

അതിന് എന്താണ് കാരണം

പൈറില്ല പെർപുസില്ല എന്ന കീടത്തിൻ്റെ പൂർണ്ണവളർച്ച എത്തിയവയാണ് കേടുപാടുകൾക്ക് കാരണം, ഇവ വർഷം മുഴുവനും പ്രജനനം നടത്തുന്ന വളരെ സജീവമായ ഇലച്ചാടികൾ ആണ്, മാത്രമല്ല ഇവ ഒരു കൃഷിയിടത്തുനിന്നും മറ്റൊന്നിലേക്ക് കുടിയേറി, ഗുരുതരമായ കേടുപാടുകൾക്ക് കാരണമായേക്കാം. മുതിർന്നവ പച്ചകലർന്ന നിറം മുതൽ വൈക്കോൽ നിറവും ഏകദേശം 7-8 മില്ലിമീറ്റർ നീളവും ഉണ്ടായിരിക്കും. ഇവ പൊതുവെ, ചെടികളിൽ അത്യാർത്തിയോടെ ആഹരിക്കുന്നത് കാണപ്പെടും. മാത്രമല്ല ശല്യം ചെയ്താൽ അവ ഉടൻതന്നെ ചാടി പോകുന്നു. അവയുടെ കൂർത്ത മുഖത്ത് വായ ഭാഗങ്ങൾ മറഞ്ഞിരിക്കുന്നു, അതുപയോഗിച്ച് അവ ചെടിയുടെ കലകളിൽ തുളച്ചുകയറ്റി സത്ത് വലിച്ചുകുടിക്കുന്നു. ഉയർന്ന ആർദ്രതയും ത്വരിതമായ ചെടി വളർച്ചയും കീടങ്ങളുടെ വ്യാപനത്തിന് അനുകൂലമാണ്, ഉദാഹരണത്തിന് അമിതമായി വളപ്രയോഗം നടത്തിയ കൃഷിയിടങ്ങൾ. അമിതമായ ജലസേചനം അല്ലെങ്കിൽ മഴക്കാലം എന്നിവയും പ്രജനനത്തിന് അനുകൂലമാണ്.


പ്രതിരോധ നടപടികൾ

  • കീടങ്ങളുടെ ലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • വിളവെടുപ്പിനുശേഷം ബാധിക്കപ്പെട്ട ചെടികൾ നീക്കം ചെയ്‌ത്‌ കത്തിക്കുക.
  • മിത്രകീടങ്ങളെ പ്രതികൂലമായി ബാധിക്കും എന്നുള്ളതുകൊണ്ട് വിശാല ശ്രേണിയിലുള്ള കീടങ്ങളെ നശിപ്പിക്കുന്ന കീടനാശിനികൾ ഉപയോഗിക്കരുത്.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക